Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നിമിഷയുടെ വിഷയത്തില്‍ കാന്തപുരം ഇടപെട്ട കാര്യം അറിയില്ലെന്ന് കേന്ദ്രം
reporter

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയായി യുവതി നിമിഷപ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ വധ ശിക്ഷ അവസാന നിമിഷം മാറ്റിവച്ചത് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിന് പിന്നാലെയാണെന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ പ്രതികരണം. കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേകാര്യ വക്താവ്. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ നിങ്ങള്‍ ഉന്നയിച്ച വ്യക്തിയുടെ ഇടപെടലിനെ കുറിച്ച് പങ്കിടാന്‍ തന്റെ കയ്യില്‍ വിവരങ്ങളില്ലെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.

നിമിഷപ്രിയയുടെ വധശിക്ഷ ഒരു സെന്‍സിറ്റീവ് വിഷയമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ചെയ്തുവരുന്നുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിനായി നിയമ സഹായം ഉള്‍പ്പെടെ ചെയ്യാന്‍ സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ പ്രാദേശിക അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നുണ്ട്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതോടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. വിദേശ രാജ്യങ്ങള്‍ വഴി സമ്മര്‍ദം ഉള്‍പ്പെടെ ചെലുത്തി വിഷത്തില്‍ ഇടപെടാന്‍ ശ്രമിച്ച് വരികയാണ്. എന്നും വിദേശകാര്യ വക്താവ് അറിയിച്ചു. പിന്നാലെയായിരുന്നു കാന്തപുരത്തിന്റെ ഇടപെടല്‍ സംബന്ധിച്ച തന്റെ പക്കല്‍ വിവരങ്ങളില്ലെന്ന് അദ്ദേഹം അറിയിച്ചത്.

സുഹൃത്തും യെമെനീ മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവുമുള്ള പ്രശസ്ത സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബിബ് ഉമര്‍ ബിന്‍ ഹഫീള് വഴി കാന്തപുരം നടത്തിയ ഇടപെടലാണ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വധ ശിക്ഷ മാറ്റിവച്ചുകൊണ്ടുള്ള യെമന്‍ അധികാരികളുടെ ഉത്തരവും കാന്തപുരവുമായി ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടിരുന്നു. ഈ നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് വിദേശകാര്യ മന്ത്രാലയം ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന നിലയില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window