Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  02-09-2025
സര്‍ക്കാര്‍ കുടിശിക നല്‍കിയില്ല, ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ കുടിശിക നല്‍കാത്തതിനാല്‍ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍. ഇതോടെ നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ ഇന്നലെ നിര്‍ത്തിയത്. പതിനെട്ടുമാസത്തെ കുടിശികയായി 158.58 കോടിയാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 41.34 കോടിയും കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കുടിശികയാണ്. മെഡിക്കല്‍ കോളജുകള്‍ അടക്കം 21 ആശുപത്രികള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നേരിട്ടാണ് വിതരണക്കാര്‍ നല്‍കുന്നത്. ആശുപത്രികള്‍ വഴിയാണ് വിതരണക്കാര്‍ക്ക്

Full Story
  02-09-2025
അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. മറ്റുരോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗബാധിതയായി മരിച്ച മലപ്പുറം സ്വദേശിയായ 52കാരിക്ക് ഹൃദയ സംബന്ധമായ പ്രശ്നവുമുണ്ടായിരുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധശേഷി കുറവായിരുന്നുവെന്നും വെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

നിലവില്‍ ചികിത്സയിലുള്ള പത്തില്‍ രണ്ടു പേരുടെ ആരോഗ്യനില അതിഗുരുതരമാണ്. അതേസമയം കഴിഞ്ഞ ദിവസം രോഗം

Full Story
  02-09-2025
ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹം, പതിനേഴുകാരനൊപ്പം നാടുവിട്ട് യുവതി

ചേര്‍ത്തല: പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു നടപടി. 12 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും ചേര്‍ത്തല പൊലീസില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി.

യുവതി ബന്ധുവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

Full Story
  01-09-2025
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം. മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പില്‍ റംല (52) ആണ് മരിച്ച വീട്ടമ്മ. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലബാറില്‍ ആശങ്ക വര്‍ധിപ്പിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ജൂലൈ എട്ടിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് റംല ചികിത്സ ആരംഭിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Full Story

  01-09-2025
അഫ്ഗാനില്‍ ഭൂചലനം: ഒമ്പതു പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 160 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയില്‍ ഡല്‍ഹിയിലും ഉണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.

അടുത്തിടെ അഫ്ഗാനിസ്ഥാനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍-യുറേഷ്യന്‍ ടെക്റ്റോണിക്

Full Story
  31-08-2025
ആവേശം നിറച്ച് നെഹ്റു ട്രോഫി വള്ളംകളി: 71ാമത് മത്സരത്തില്‍ കപ്പ് നേടിയത് വീയപുരം ചുണ്ടന്‍
ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടന്‍ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
വീയപുരം ചുണ്ടന്‍ ആറാം ഹീറ്റ്‌സില്‍ ഒന്നാമതെത്തി ഫൈനലില്‍ പ്രവേശിച്ചു. നടുഭാഗം ചുണ്ടന്‍ നാലാം ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ മേല്‍പ്പാടം ചുണ്ടന്‍ വള്ളവും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടന്‍ ചുണ്ടന്‍ വള്ളത്തിന് ഫൈനലില്‍ എത്താന്‍
Full Story
  30-08-2025
കണ്ണൂരില്‍ വന്‍ സ്‌ഫോടനം, ഒരാള്‍ മരിച്ചു

കണ്ണുര്‍: കണ്ണപുരം കീഴറയില്‍ വന്‍ സ്ഫോടനം. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു പൊട്ടിത്തെറി. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനം നടന്ന വീടിന് സമീപം ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പയ്യന്നൂരില്‍ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്നവരാണ് വീട്ടില്‍ താമസിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പടക്ക നിര്‍മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് നിര്‍മാണം സംബന്ധിച്ച സാധ്യതകളും പരിശോധിക്കുന്നുണ്ട്.

Full Story
  30-08-2025
സെപ്റ്റംബറില്‍ വൈദ്യുതി ബില്‍ വര്‍ധിക്കും

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്. മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്.

വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്. ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്

Full Story
[138][139][140][141][142]
 
-->




 
Close Window