Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  22-08-2025
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷമ കൈവിടരുത്: ഹൈക്കോടതി

കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല, ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

Full Story
  21-08-2025
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം

തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഇന്ന് (വ്യാഴാഴ്ച) നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

2021ല്‍ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിയില്‍ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവര്‍ത്തനങ്ങളോടെയാണ് തുടക്കം. 2022 സെപ്തംബര്‍ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറയെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജി കേരളം

Full Story
  21-08-2025
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആരോപണവുമായി എഴുത്തുകാരി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കുട്ടത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍. തന്നെ കുറിച്ച് മോശമായ രീതിയില്‍ പ്രചാരണം നടത്തിയെന്നും, സാമൂഹിക മാധ്യമത്തിലൂടെ തന്നോട് മോശമായി പെരുമാറിയെന്നുമാണ് ഹണി ഭാസ്‌കറിന്റെ ആരോപണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതില്‍ ഷാഫി പറമ്പില്‍ എംപിക്ക് വലിയ പങ്കുണ്ടെന്നും പോസ്റ്റ് ആരോപിക്കുന്നു. പാലക്കാട് എംഎല്‍എയ്ക്ക് എതിരായ പരാതികള്‍ എവിടെയും എത്താതെ പോകുകയാണെന്നും എഴുത്തുകാരി പറയുന്നു.

രാഹുലിന്റെ സൗഹൃദ സംഘങ്ങളില്‍ തന്നെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പിന്നീട് അറിഞ്ഞിരുന്നു. ഇക്കാര്യം ഒരു കോണ്‍ഗ്രസ്

Full Story
  21-08-2025
യുവനേതാവ് ക്രിമിനല്‍, ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി യുവനടി

തിരുവനന്തപുരം: യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുവനടി റിനി ആന്‍ ജോര്‍ജ്. ഈ ക്രിമിനലിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയല്ല ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം ഇന്നലെ രാത്രി മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്നും നടി പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ താന്‍ പേടിക്കില്ല. കൂടുതല്‍ ആക്രമിച്ചാല്‍ അയാള്‍ക്ക് തന്നെയാണ് ദോഷമെന്നും നടി മുന്നറിയിപ്പ് നല്‍കി. നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം നിരവധി സ്ത്രീകള്‍ വിളിച്ച് യുവനേതാവ് ക്രിമിനലാണെന്നും പറഞ്ഞു.

Full Story
  20-08-2025
ഇന്‍ഡിഗോ വിമാനത്തിലുണ്ടായ ദുരനുഭവം പങ്കുവച്ച് യുവതി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനി. സേഫ്‌ഗോള്‍ഡ് സഹസ്ഥാപക റിയ ചാറ്റര്‍ജിയാണ് തനിക്കുണ്ടായ ദുരനുഭവം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ കോ-പൈലറ്റ് ബലംപ്രയോഗിച്ച് വാതില്‍ തുറന്നുവെന്നാണ് റിയയുടെ ആരോപണം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായിരുന്നു സംഭവം. ആദ്യം ശുചിമുറി പൂട്ടിയപ്പോള്‍ ആരോ വാതിലില്‍ മുട്ടിയെന്ന് റിയ പറയുന്നു. അതിനോട് പ്രതികരിച്ചെങ്കിലും വീണ്ടും വാതിലില്‍ ആരോ മുട്ടി. ഇതിനിടെ ബലംപ്രയോഗിച്ച് വിമാനത്തിലെ കോ-പൈലറ്റ് വാതില്‍ തള്ളിത്തുറന്നെന്നാണ് പരാതി. തന്നെ കണ്ടതോടെ കോ-പൈലറ്റ് വാതില്‍ അടച്ചുവെന്നും അവര്‍ പറയുന്നു. ഒരേസമയം തനിക്ക് ഞെട്ടലും

Full Story
  20-08-2025
ഒരു മാസം ജയിലില്‍ കിടന്നാല്‍ പ്രധാനമന്ത്രി ആയാലും പുറത്താകും

ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.

പ്രധാനമന്ത്രി,

Full Story
  20-08-2025
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പ്രത്യേകം ഒപി കൗണ്ടര്‍

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ ) മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ഇ ഹെല്‍ത്തിലൂടെയുള്ള

Full Story
  19-08-2025
സ്വകാര്യ സിമന്റ് കമ്പനിക്ക് ഭൂമി അനുവദിച്ചതില്‍ അസമിലെ ബിജെപി സര്‍ക്കാരിന് വിമര്‍ശനം

ഗുവാഹത്തി: വന്‍തോതില്‍ ഗോത്രവര്‍ഗ ഭൂമി സ്വകാര്യ സിമന്റ് കമ്പനിക്ക് നല്‍കാനുള്ള അസമിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഗുവാഹത്തി ഹൈക്കോടതി. അസമിലെ ദിമ ഹസാവോ ജില്ലയിലെ 3000 ബിഗാ ( ഏതാണ്ട് 81 ദശലക്ഷം ചതുരശ്ര അടി ) ഭൂമിയാണ് മഹാബല്‍ സിമന്റ്സ് കമ്പനിക്ക് നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ്, വിട്ടു നല്‍കിയ ഭൂമിയെപ്പറ്റി കേട്ട് ഹൈക്കോടതി ജഡ്ജി ഞെട്ടിയത്. വിചാരണക്കിടെ വിട്ടു നല്‍കിയ ഭൂമിയുടെ അളവ് സംബന്ധിച്ച് അഭിഭാഷകന്‍ ബോധിപ്പിച്ചപ്പോള്‍ കേള്‍ക്കുന്നത് തമാശയാണോ എന്നായിരുന്നു ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ചോദിച്ചത്. '' 3000 ബിഗാസ് !. 'ഒരു ജില്ല മുഴുവന്‍

Full Story
[142][143][144][145][146]
 
-->




 
Close Window