Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  19-08-2025
രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമല്‍ ഹാസനും. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കമല്‍ ഹാസന്‍ നായകനായി തിളങ്ങി നിന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമലിന്റെ വില്ലനായാണ് രജനി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഇരുവരും നായകനും വില്ലനുമായി വേഷമിട്ടു. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ പകരം വയ്ക്കാനില്ലാത്ത രണ്ട് നടന്‍മാരായി മാറിയിരിക്കുകയാണ് രജനിയും കമലും. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും കമല്‍ ഹാസനും വീണ്ടും ഒന്നിച്ചെത്താന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും

Full Story
  19-08-2025
ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി ജസ്റ്റിസ് ബി. സുദര്‍ശന്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. സുപ്രീംകോടതി മുന്‍ ജഡ്ജിയാണ്. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയാണ്. ഇന്ത്യ മുന്നണി ഏകകണ്ഠമായാണ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഈ മാസം 21 ന് സമര്‍പ്പിക്കുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ആലോചനയുടെ ഭാഗമായി, എല്ലാ പ്രതിപക്ഷ പാര്‍ട്ടി എംപിമാരും നാളെ ഉച്ചയ്ക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ യോഗം ചേരുമെന്നും ഖാര്‍ഗെ അറിയിച്ചു.

Full Story
  18-08-2025
അഖില്‍ ബി ധര്‍മജന്റെ പരാതിയില്‍ ഇന്ദുമേനോനെതിരേ കേസ്

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഇന്ദുമേനോനെതിരെ കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവനോവലിസ്റ്റ് അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. ഇന്ദു മേനോന്‍ സെപ്തംബര്‍ പതിനഞ്ചിന് ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അഖില്‍ പി ധര്‍മജനെ അര്‍ഹനാക്കിയ റാം C/o ഓഫ് ആനന്ദി എന്ന നോവലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സാമൂഹിക മാധ്യമങ്ങളില്‍ എഴുത്തുകാരി ഉന്നയിച്ച വിമര്‍ശനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക്

Full Story
  18-08-2025
എറണാകുളത്ത് വന്‍ ലഹരിവേട്ട

കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ ലഹരി വേട്ട. 50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും അസം സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം എന്നയാളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. 158 ഗ്രാം വരുന്ന ഹെറോയിനാണ് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനകളില്‍ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു.

എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും കണ്ടെത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1781 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

Full Story
  18-08-2025
അനുരാഗ് താക്കൂറിനോട് എന്തുകൊണ്ട് സത്യവാങ്മൂലം ചോദിക്കുന്നില്ല

ന്യൂഡല്‍ഹി: 'വോട്ട് ചോരി' വിവാദത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് മ്മിഷനെതിരേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ അതേ കാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് കമ്മീഷന്‍ സത്യവാങ്മൂലം ചോദിക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. വോട്ടര്‍പട്ടിക പരിഷ്‌കരണമെന്നാല്‍ ബിഹാറിലെ ജനതയില്‍നിന്ന് വോട്ടുകള്‍ മോഷ്ടിക്കുക എന്നാണര്‍ഥം. നേരത്തേ അവരിത് രഹസ്യമായി ചെയ്തു, ഇപ്പോള്‍ അത് പരസ്യമായി ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്നു കെസി

Full Story
  17-08-2025
തെറ്റുകള്‍ സമയത്ത് ചൂണ്ടിക്കാട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആക്ഷേപം ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പട്ടിക പരിശോധിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും യഥാസമയം ഉന്നയിച്ചില്ലെന്ന് കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും ഉചിതമായ സമയത്ത് വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പിശകുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍

Full Story
  17-08-2025
യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: വ്യാപാര ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കന്‍ സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല്‍ 29 വരെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യുഎസ് സംഘത്തിന്റെ വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുവ വര്‍ധനയ്ക്കു പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചര്‍ച്ചകള്‍ മറ്റൊരവസരത്തില്‍ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം. കൂടാതെ 25%

Full Story
  17-08-2025
സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട്, തെളിവ് നല്‍കാന്‍ ടി.എന്‍ പ്രതാപന് നോട്ടീസ്

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ നിയമവിരുദ്ധമായി പേര്‍ ചേര്‍ത്തതില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി തുടങ്ങി. പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നാളെ വൈകീട്ട് തൃശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിനു നോട്ടീസ് നല്‍കി. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി തൃശൂര്‍ മുക്കാട്ടുകരയിലെ 115ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം ഉള്‍പ്പെടെ 11 പേരെ വോട്ടര്‍മാരായി ചേര്‍ത്തുവെന്നാണ് പരാതി. വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗത്തിലൂടെയാണ് ഇത്തരത്തില്‍ പേര് ചേര്‍ത്തത്

Full Story
[143][144][145][146][147]
 
-->




 
Close Window