Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  24-08-2025
രാഹുല്‍ വിവാദം ആശങ്ക ഉയര്‍ത്തുന്നതായി കെ.സി. വേണുഗോപാലിന്റെ ഭാര്യ

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് എഴുത്തുകാരി ഡോ. കെ ആശ. കേരളത്തിലെ സ്ത്രീകള്‍ ഭയന്നാണ് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുന്നത് എന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ കൂടിയായ ഡോ. കെ ആശ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ ഡോ. ആശയുടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പെണ്‍കുട്ടികളെ സ്നേഹം നടിച്ച് വലയില്‍ വീഴ്ത്തുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാര്‍ഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. ഇതെല്ലാം ചെറിയ കുട്ടികളുള്‍പ്പെടെ കാണുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും

Full Story
  24-08-2025
രാഹുലിന്റെ രാജി തക്ക സമയത്ത് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തക്കസമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തി വരികയാണ്, ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകും. ഇക്കാര്യം കൃത്യമായി അറിയിക്കും. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. തീരുമാനം എന്തായാലും എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും നടപടി. ഉചിതമായ തീരുമാനം അതിന്റേതായ സമയത്ത് ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാഡ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തേടിയിരുന്നു. പൊതു നിലപാടിന് ഒപ്പം നില്‍ക്കും എന്നാണ്

Full Story
  24-08-2025
രാഹുല്‍ ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ ആവശ്യപ്പെട്ടു. ഒന്നുകില്‍ രാജിവെച്ചു പോകുക,അല്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വ്യക്തികള്‍ ചെയ്യുന്ന തെറ്റ് അവര്‍ തന്നെ അനുഭവിക്കണം. ആ വിഴുപ്പ് കോണ്‍ഗ്രസ് ചുമക്കേണ്ട ആവശ്യമില്ലെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു. കൃത്യമായ പരാതി കിട്ടാത്തത് കൊണ്ടാണ് നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ താമസമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകളില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലേബലില്‍ ഒരു വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു കാരണവശാലും വെച്ച്

Full Story
  23-08-2025
ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിട, മെസിയും ടീമും കേരളത്തില്‍ വരുന്നു

തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം. ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. നവംബറില്‍ കേരളത്തിലെത്തുമെന്നു അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. ടീമില്‍ ലയണല്‍ മെസിയുടെ സാന്നിധ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ അര്‍ജന്റീന ടീം ഉറപ്പൊന്നും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം കൂടി ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തും. സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അംഗോള പര്യടനവും ഈ

Full Story
  23-08-2025
ഓണ്‍ലൈന്‍ പെയ്‌മെന്റ് മുടങ്ങി, ഭര്‍ത്താവിന്റെ അവിഹിതം തിരിച്ചറിഞ്ഞ് യുവതി

ബെയ്ജിങ്: മൊബൈല്‍ പേയ്മെന്റ് മുടങ്ങിയതോടെ രഹസ്യമായി ഗര്‍ഭനിരോധന ഗുളിക വാങ്ങിയ യുവാവിന്റെ അവിഹിത ബന്ധം പിടികൂടി ഭാര്യ. ഇതേതുടര്‍ന്ന് യുവാവിന്റെ കുടുംബ ജീവിതം തകര്‍ന്നു. ചൈനയിലാണ് സംഭവം. ഗ്വാങ്ഡോങ് പ്രവശ്യയിലെ ഒരു ഫാര്‍മയില്‍ നിന്നാണ് യുവാവ് ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയത്. സാങ്കേതിക തകരാര്‍ മൂലം അക്കൗണ്ടില്‍ പണമെത്താത്തിനെത്തുടര്‍ന്ന് കടയുടമ തിരികെ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തത് ഗുളിക വാങ്ങിയ യുവാവിന്റെ ഭാര്യയായിരുന്നു.

ഭാര്യ അറിയാതെ ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങാന്‍ കടയിലെത്തിയതായിരുന്നു യുവാവ്. ഗുളികകള്‍ വാങ്ങി ഓണ്‍ലൈന്‍വഴി പണമടച്ച് യുവാവ് തിരിച്ചുപോയെങ്കിലും പണം കടയുടമയുടെ അക്കൗണ്ടില്‍ എത്തിയില്ല. 15.8

Full Story
  23-08-2025
കോടികള്‍ തട്ടിച്ച കേസില്‍ ഫിനാന്‍സ് കമ്പനി ഡയറക്റ്റര്‍ ഗ്രീഷ്മ പിടിയില്‍

തൃശൂര്‍: ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാന്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞ കമ്പനി ഡയറക്ടര്‍മാരില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതിയും ഹീവാന്‍ ഡയറക്ടറുമായ മണികണ്ഠന്റെ ഭാ?ര്യ ?ഗ്രീഷ്മയാണ് പിടിയിലായത്. ഇവരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ ആരംഭം മുതല്‍ ഡയറ്ക്ടറും മുഖ്യ നടത്തിപ്പുകാരില്‍ ഒരാളുമായിരുന്നു ?ഗ്രീഷ്മ. കേസിലെ മറ്റ് പ്രതികള്‍ പിടിയിലായെങ്കിലും ?ഗ്രീഷ്മ മുങ്ങി നടക്കുകയായിരുന്നു. ആലുവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.

Full Story
  22-08-2025
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

കൊച്ചി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എ ആയ രാഹുല്‍ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്ന എം മുകേഷ് ഉള്‍പ്പെടെ എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സംഘടനാ പരമായി നടപടി എടുത്തു എന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന

Full Story
  22-08-2025
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അഞ്ചു പേരുകള്‍

തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. അഞ്ച് പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. തങ്ങളുടെ പ്രതിനിധികളെ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും നീക്കം തുടങ്ങി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ്, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖില്‍

Full Story
[141][142][143][144][145]
 
-->




 
Close Window