Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  16-08-2025
നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് മരണ കാരണം കണ്ടെത്തിയത്. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം കണ്ടെത്തിയത്.

കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോ?ഗ്യ വകുപ്പ് പനി സര്‍വേ നടത്തി. കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനയ. താമരശ്ശേരി താലൂക്ക്

Full Story
  16-08-2025
മൃതദേഹങ്ങള്‍ മാറിപ്പോയി, തിരിച്ചറിഞ്ഞത് വിദേശത്ത് നിന്നെത്തിയ ബന്ധു

കൊച്ചി: പള്ളുരുത്തിയില്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ മാറി. കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹമാണ് മാറിയെടുത്ത് പള്ളുരുത്തിയില്‍ സംസ്‌കരിച്ചത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയിലെ പാലിയേറ്റീവ് കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരുംവരെ മൃതദേഹം പാലിയേറ്റീവ് കേന്ദ്രത്തില്‍ സൂക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വിദേശത്തുനിന്ന് ബന്ധു സ്ഥലത്തെത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആളുമാറിയതായി അറിയുന്നത്.

ഉടനെ പാലിയേറ്റീവ് കേന്ദ്രത്തിലെ അധികൃതരോട് വിവരം പറഞ്ഞു. ആന്റണിയുടെത് കൂടാതെ പള്ളുരുത്തി സ്വദേശി പീറ്ററിന്റെ

Full Story
  16-08-2025
ലാംസി പ്ലാസ വീണ്ടും ലേലത്തിന്

ദുബൈ: ഒരുകാലത്ത് ദുബൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായിരുന്ന ലാംസി പ്ലാസ വീണ്ടും ലേലത്തിന് വച്ചു. ലേലത്തിലെ അടിസ്ഥാന വില 1850 ലക്ഷം ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ലേലത്തിന് വച്ചപ്പോള്‍ അടിസ്ഥാന വില 2,100 ലക്ഷം ദിര്‍ഹമായിരുന്നു. അന്ന് ലേലം നടന്നിരുന്നില്ല. ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 2017 ല്‍ സംഭവിച്ച തീപിടുത്തത്തെത്തുടര്‍ന്ന് മാള്‍ അടച്ചിട്ടിരുന്നു, 2024 ഏപ്രിലിലാണ് ആദ്യമായി ലേലത്തിന് വച്ചത്.

തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിടുന്നതുവരെ ഈ മാള്‍ ഏറ്റവുമധികം ആള്‍ത്തിരക്കുള്ള ഒന്നായിരുന്നുവെന്ന് അവിടുത്തെ പ്രവാസികള്‍

Full Story
  15-08-2025
ആണവായുധം കാട്ടി വിരട്ടണ്ടയെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം നിറവില്‍ രാജ്യം. 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്

പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും മോദി

Full Story
  15-08-2025
കശ്മീരില്‍ മേഘവിസ്‌ഫോടനം: 46 പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും മരണം 46 ആയി ഉയര്‍ന്നു. 160 പേരെ രക്ഷപ്പെടുത്തി. 200 ലേറെ പേരെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ട്. ഇതുവരെ 46 മൃതദേഹങ്ങള്‍ ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ രണ്ടു സിഐഎസ്എഫ് ജവാന്മാരും ഉള്‍പ്പെടുന്നു. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതിലേറെയും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
Full Story

  15-08-2025
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ അമിത് ഷാ എത്തുന്നു

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അടുത്ത നൂറ് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.

ഛത്തീസ്ഗഡിലെ കന്യാസത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. സംസ്ഥാന ഘടകത്തിന്റെ തിരക്കിട്ട ഇടപെടല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരില്‍

Full Story
  14-08-2025
കങ്കണ റണാവത്തിന്റെ സമീപത്ത് നിന്ന എന്‍.കെ. പ്രേമചന്ദ്രനെ തള്ളി മാറ്റി

ന്യൂഡല്‍ഹി: ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് സമീപത്ത് നിന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ തള്ളിമാറ്റിയ സംഭവത്തില്‍ വിവാദം. കങ്കണയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നതത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രിയങ്ക ചതുര്‍വേദി എംപിയും വിമര്‍ശനവുമായി രംഗത്തെത്തി. മുതിര്‍ന്ന എംപിയായ എന്‍ കെ പ്രേമചന്ദ്രനോട് മറ്റൊരു എംപി നടത്തിയ പെരുമാറ്റം ലജ്ജിപ്പിക്കുന്നതും അംഗീകരിക്കാനാകാത്ത ശുദ്ധ അസംബന്ധവുമാണെന്ന് പ്രിയങ്കാ ചതുര്‍വേദി വിമര്‍ശിച്ചു.

Full Story
  14-08-2025
പത്തനംതിട്ടയില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയ്ക്ക് ശമ്പള കുടിശിക ലഭിച്ചു

പത്തനംതിട്ട: പത്തനംതിട്ട നാറാണമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.29 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. കിട്ടാനുണ്ടായിരുന്നത് 50ലക്ഷം രൂപയായിരുന്നു.

ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ വൈകിയിരുന്നു. ഉദ്യോഗസ്ഥര്‍ ഫല്‍ നീക്കം വൈകിപ്പിച്ചതായിരുന്നു കുടിശ്ശിക ലഭിക്കാതിരിക്കാന്‍ കാരണം. കഴിഞ്ഞദിവസമാണ് അക്കൗണ്ടില്‍ പകുതി കുടിശ്ശിക എത്തിയത്. ബാക്കി തുക പിഎഫ്

Full Story
[144][145][146][147][148]
 
-->




 
Close Window