|
|
|
|
|
| സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കേസ് |
തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്. സ്ത്രീകളെ ശല്യം ചെയ്തത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സ്വമേധയ നടപടി സ്വീകരിച്ചിരിക്കുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തില്‍ ഉള്‍പ്പെടെ നിലവില്‍ പൊലീസ്, ബാലാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവയില്‍ പരാതി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആയിരുന്നു പൊലീസ് നിയമോപദേശം തേടിയത്. കേസ് ഉള്‍പ്പെടെ എടുത്ത് മുന്നോട്ട് പോകാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം |
|
Full Story
|
|
|
|
|
|
|
| നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി |
കൊച്ചി: കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ ആണ് കോടതി ഇടപെടല്‍. ഓണം അവധിക്ക് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. സംഭവത്തില്‍ നടി ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മിഥുന്‍, അനീഷ്, സോന മോള്‍ എന്നിവരെയാണ് പൊലീസ് പിടി കൂടിയത്. സംഭവത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നടി ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ ലക്ഷ്മി മേനോനേയും സംഘത്തേയും പരാതിക്കാരനും സുഹൃത്തുക്കളും ആക്രമിച്ചതായും പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ സോന മോളാണ് |
|
Full Story
|
|
|
|
|
|
|
| സസ്‌പെന്‍ഡ് ചെയ്തതോടെ രാഹുല്‍ വിവാദം അവസാനിച്ചെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് |
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തോടെ വിവാദം അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ ഇനി കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തില്ല. സിപിഎമ്മും രാജി ആവശ്യം കൂടുതല്‍ ശക്തമാക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാര്‍ട്ടി നടപടികള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.എംഎല്‍എ സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു.
സസ്പെന്‍ഷന് പുറമേ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും രാഹുലിന് കോണ്‍ഗ്രസ് നല്‍കും. രാജി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും നടത്തുന്ന സമരങ്ങള്‍ അധിക ദിവസം തുടരില്ലെന്നാണ് |
|
Full Story
|
|
|
|
|
|
|
| അജിത് കുമാറിനെതിരേ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി |
തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. താക്കീതില്‍ ഒതുക്കാനാണ് ആലോചന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അപ്പീലില്‍ പരിഗണിക്കുക. വിഷയത്തില്‍ വിജിലന്‍സിനോടും സര്‍ക്കാറിനോടും കോടതി നിലപാട് തേടിയേക്കും.
തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് |
|
Full Story
|
|
|
|
|
|
|
| നികുതിപ്പണം ഒഴിവാക്കാന്‍ ഗൂഗ്ള്‍പേ വഴി കൈക്കൂലി |
തിരുവനന്തപുരം: നികുതിപ്പിഴ ഒഴിവാക്കാന്‍ ഗൂഗ്ള്‍ പേ വഴി കൈക്കൂലി വാങ്ങിയതായ പരാതിയില്‍ അന്വേഷണം തുടങ്ങി. ജിഎസ്ടി വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുടെ പേര് സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.കാസര്‍കോടിലെ കരിയോയില്‍ കമ്പനിയാണ് പരാതി നല്‍കിയത്. ഇടനിലക്കാരനാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എന്ന പേരില്‍ പണം വാങ്ങിയത്. രണ്ട് ലക്ഷം രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിയില്‍ പറയുന്നു.കൈക്കൂലി നല്‍കിയശേഷവും വലിയ പിഴ ചുമത്തിയപ്പോഴാണ് കമ്പനി മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയത്. കൊച്ചിയിലെ ശിവസേനയുടെ പ്രാദേശിക നേതാവാണ് ഇടനിക്കാരനായി സമീപിച്ചെതെന്നും അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടെതെന്നും പരാതിയില്‍ പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ചെറുപ്പമാകാന്‍ ശ്രമിച്ച തൃഷയ്ക്ക് പണി കിട്ടിയതായി റിപ്പോര്‍ട്ട് |
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് തൃഷ. തന്റെ ഒപ്പമുണ്ടായിരുന്ന മിക്ക നടിമാരും സിനിമ ജീവിതത്തോട് വിട പറഞ്ഞിട്ടും മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയാണ് തൃഷ. രണ്ട് പതിറ്റാണ്ടായി ആരാധകരുടെ മനസിലും തെന്നിന്ത്യന്‍ സിനിമയിലുമുള്ള തൃഷയുടെ സ്ഥാനത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. പ്രായമൊക്കെ വെറും നമ്പര്‍ മാത്രമാണെന്ന ക്ലീഷെ ത്രിഷയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തൃഷയുടെ ചില ചിത്രങ്ങള്‍ വൈറലാകുന്നുണ്ട്. ഒരു പാര്‍ട്ടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ആരാധകരില്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചിത്രങ്ങളില്‍ സാധാരണയിലും കൂടുതല്‍ മെലിഞ്ഞ |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ രാജിവയ്ക്കുമെന്ന് ആരു പറഞ്ഞുവെന്ന് വി.ഡി. സതീശന്‍ |
പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരവും ധീരവുമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . പുറത്താക്കുകയല്ല മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം നടപടിക്രമങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. ധാര്‍മികതയെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് ഒരു അവകാശവുമില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്ന് ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നോയെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.
കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ട് ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്രയും നിശ്ചയദാര്‍ഢ്യത്തോടും കാര്‍ക്കശ്യത്തോടും കൂടി ഒരു |
|
Full Story
|
|
|
|
|
|
|
| ആ പാര്‍ട്ടി സിപിഐ അല്ല, ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല |
കൊച്ചി: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ അര്‍ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന പാര്‍ട്ടിയല്ല. ഏതോ ഒരു പാര്‍ട്ടിയെ പറ്റി പറഞ്ഞു. ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല. ആ പാര്‍ട്ടി സിപിഐയില്ല. ഹര്‍ജി കൊടുത്തയാള്‍ തന്നെ സിപിഐയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്നലെ പറഞ്ഞിരുന്നു. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട |
|
Full Story
|
|
|
|
| |