Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോട്ടയത്ത് കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന് പിന്നില്‍ കഞ്ചാവ് കടത്ത്
reporter

കോട്ടയം : കോട്ടയത്ത് രാമപുരം കുറിഞ്ഞിക്ക് സമീപം കാറപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ( kottayam accident case ) കാറിലുണ്ടായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കാറുടമ അയ്മനം മാലിപ്പറമ്പില്‍ ജോജോ ജോസഫ് (32), വെള്ളൂര്‍ കൊച്ചുകരീത്തറ കെ ആര്‍ രഞ്ജിത്ത് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍പെട്ട കാറില്‍ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് ജോജോയെ അറസ്റ്റു ചെയ്തത്.

പാലാ - തൊടുപുഴ റോഡില്‍ രാമപുരം കുറിഞ്ഞിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് കാറപകടമുണ്ടായത്. കാര്‍ ഓടയിലേക്കു മറിഞ്ഞ് ആര്‍പ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തില്‍ ജോസ്ന (37) ആണ് മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാര്‍ അമിതവേഗത്തില്‍ മനഃപൂര്‍വം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന ആര്‍പ്പൂക്കര സ്വദേശി നീതു സനീഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മെഡിക്കല്‍ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളില്‍ പോയ ശേഷം പാലായിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

 
Other News in this category

 
 




 
Close Window