Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചി വാട്ടര്‍ മെട്രൊ, സിയാല്‍ മാതൃകയില്‍ സൗരോര്‍ജ്ജ ഉത്പാദനം ആരംഭിക്കുന്നു
reporter

സുസ്ഥിര ഗതാഗതത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചി വാട്ടര്‍ മെട്രോ (Kochi Water Metro) ആലപ്പുഴയിലെ പുറക്കാട് സോളാര്‍ ഫാം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു, കൂടാതെ പരിസ്ഥിതി മലിനീകരണമില്ലാത്ത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ മേല്‍ക്കൂരയ്ക്ക് മുകളിലുള്ള സോളാര്‍ പാനല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. 2030 ആകുമ്പോഴേക്കും പൂര്‍ണമായും ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും ഉപയോഗത്തിനും തുല്യത കൈവരിക്കുക എന്ന ഊര്‍ജ്ജ സമതുലതയ്ക്ക് വേണ്ടി മാതൃ സ്ഥാപനമായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കം. 'ആലപ്പുഴ ജില്ലയിലെ പുറക്കാട് എന്ന സ്ഥലത്ത് 90 ഏക്കര്‍ സ്ഥലം ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഉടന്‍ തന്നെ ഭൂമി കൈമാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 17 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സിയാല്‍ മാതൃകയിലുള്ള സോളാര്‍ ഫാം അവിടെ സ്ഥാപിക്കാനാണ് പദ്ധതി. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍, പവര്‍ ഗ്രിഡ് സ്‌കീം ഉപയോഗിച്ച് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി (കെഎസ്ഇബി) ഇത് കൈമാറും, പകരം മുഴുവന്‍ വാട്ടര്‍ മെട്രോ ഫ്‌ലീറ്റിനും ഇന്ധനം നല്‍കുന്നതിന് കൊച്ചിയില്‍ തത്തുല്യമായ വൈദ്യുതി ലഭ്യമാക്കും,' കെഡബ്ല്യുഎംഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സിഒഒ) സാജന്‍ പി ജോണ്‍ പറഞ്ഞു.

കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇലക്ട്രിക്, പി ഒ എല്‍ (POL -പെട്രോളിയം, ഓയില്‍, ലൂബ്രിക്കന്റുകള്‍) ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍,, പി ഒ എല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ ബോട്ടുകള്‍ പ്രധാനമായുംഎല്‍ ടി ഒ( LTO -ലിഥിയം ടൈറ്റാനേറ്റ് ഓക്‌സൈഡ്) ബാറ്ററികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈറ്റില ഹബ്ബിലെ ഒ സി സി (OCC -ഓപ്പറേഷണല്‍ കണ്‍ട്രോള്‍ സെന്റര്‍) പോലുള്ള വാട്ടര്‍ മെട്രോ ടെര്‍മിനലുകളിലും കെട്ടിടത്തിലും മേല്‍ക്കൂര സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും അധികൃതര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 'ഹൈക്കോടതി പോലുള്ള സ്ഥലങ്ങളില്‍ ചില ടെര്‍മിനലുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളഥ്, സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യത്തോടെയാണ്. ആറ് മാസത്തിനുള്ളില്‍ പാനലുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് കെഎംആര്‍എല്‍ പദ്ധതിയിടുന്നത്.

2017 മുതല്‍ പ്രവര്‍ത്തനക്ഷമമായ കൊച്ചി മെട്രോ, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ ശൃംഖലകളില്‍ ഒന്നാണ്, നിലവില്‍ അതിന്റെ 55% വൈദ്യുതിയും സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്നാണ്. കൊച്ചി മെട്രോയുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കാസര്‍ഗോഡ് ജില്ലയില്‍ 50 ഏക്കറില്‍ ഒരു സോളാര്‍ പ്ലാന്റ് കെഎംആര്‍എല്‍ സ്ഥാപിക്കുന്നുണ്ട്. ഇന്‍കെല്‍ പോലുള്ള ഒരു ഏജന്‍സിയെ ഇത് നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇത്തരം സംരംഭങ്ങളിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നതും കെഎംആര്‍എല്‍ ലക്ഷ്യമിടുന്നു. കെഡബ്ല്യുഎംഎല്‍ മാത്രം 22800 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്, ഇതിനകം ലക്ഷ്യത്തിന്റെ ഏകദേശം 20 ശതമാനം കൈവരിച്ചു.

'2030 ആകുമ്പോഴേക്കും കെഎംആര്‍എല്‍ 100% ഊര്‍ജ്ജ സമതുലിത എന്ന ലക്ഷ്യം നേടാനാകുമെന്ന് കരുതുന്നു, ഇത് സുസ്ഥിര ജലഗതാഗതത്തില്‍ പുതിയ മാതൃക സൃഷ്ടിക്കും. കെഎംആര്‍എല്‍ സൗരോര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, ഹൈഡ്രജന്‍ ഇന്ധനത്തിലേക്ക് മാറുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതുവരെ, കെഎംആര്‍എല്‍ 10.50 മെഗാവാട്ട് സൗരോര്‍ജ്ജ ശേഷി സ്ഥാപിച്ചിട്ടുണ്ട്, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലൂടെ 49.9% ഊര്‍ജ്ജ ആവശ്യങ്ങളും നിറവേറ്റുന്നു,' അടുത്തിടെ കൊച്ചിയില്‍ നടന്ന നാഷണല്‍ റെയില്‍വേ ആന്‍ഡ് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടിയില്‍ പുറത്തിറക്കിയ പ്രത്യേക സുവനീര്‍ ഫ്യൂച്ചര്‍ ഓഫ് സസ്‌റ്റൈനബിള്‍ അര്‍ബന്‍ മൊബിലിറ്റിയില്‍ കെഎംആര്‍എല്‍ ഡയറക്ടര്‍ (പ്രൊജക്റ്റുകള്‍) എം പി രാംനവാസ് വിശീദികരിച്ചു.

നമ്മുടെ കായലുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവ സംരക്ഷിക്കുന്നതിന് ഈ സംരംഭം നിര്‍ണായകമാണ്. കൂടാതെ, എല്‍ ടി ഒ ബാറ്ററികള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകളില്‍ സൗരോര്‍ജ്ജ വൈദ്യുതി സംയോജിപ്പിക്കാനും പദ്ധതികളുണ്ട്. അലൂമിനിയം കൊണ്ട് നിര്‍മ്മിച്ച ഡബിള്‍-ഹള്‍ഡ് ബോട്ടുകള്‍ പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നല്‍കുന്ന ഒരു നൂതന രൂപകല്‍പ്പനയാണ്. പരിസ്ഥിതി സംരക്ഷണം പ്രാഥമിക ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന പ്രോട്ടോക്കോളുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ കെഡബ്ല്യുഎംഎല്ലിന് 17 മെഗാവാട്ട് സൗരോര്‍ജ്ജം ആവശ്യമുള്ളൂ, അപ്പോള്‍ 76 കിലോമീറ്റര്‍ ദൂരത്തില്‍ 78 ബോട്ടുകള്‍ സര്‍വീസ് നടത്തും. നിലവില്‍, ഹൈക്കോടതി മുതല്‍ ഫോര്‍ട്ട് കൊച്ചി, ഹൈക്കോടതി മുതല്‍ വൈപ്പിന്‍, ഹൈക്കോടതി മുതല്‍ സൗത്ത് ചിറ്റൂര്‍-ചേരാനല്ലൂര്‍, വൈറ്റില-കാക്കനാട് എന്നീ നാല് റൂട്ടുകളിലായി 19 ബോട്ടുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.

 
Other News in this category

 
 




 
Close Window