Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
വാര്‍ത്തകള്‍
  04-11-2024
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ബാധിച്ചത് ഇന്ത്യന്‍ വിപണിയെ, നഷ്ടം എട്ട് ലക്ഷം കോടി

മുംബൈ: ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെന്‍സെക്സ് 1400 പോയിന്റാണ് ഇടിഞ്ഞത്. 1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി സെന്‍സെക്സ്. കുറെ ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി നിഫ്റ്റി 24000ല്‍ താഴെ എത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന അനിശ്ചിതത്വവും വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയ പ്രഖ്യാപനവും കമ്പനികളുടെ മോശം രണ്ടാം പാദ ഫലങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വ്യാപാരത്തിന്റെ ആദ്യ ഒന്നര മണിക്കൂറിനുള്ളില്‍ നിക്ഷേപകരുടെ 8.44 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം

Full Story
  03-11-2024
പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ അന്വേഷണം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയിയോട് ഡിജിപി നിര്‍ദേശിച്ചു. ക്വട്ടേഷന്‍ നല്‍കിയതിലെ കാലതാമസം ഉള്‍പ്പെടെ അന്വേഷിക്കും. അക്ഷര തെറ്റ് വന്നതിനാല്‍ മുന്‍പ് മാറ്റിവെച്ച മെഡലുകള്‍ വീണ്ടും വിതരണം ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതടക്കം അന്വേഷണപരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം

Full Story
  03-11-2024
കുഴല്‍പ്പണത്തില്‍ ഒരു കോടി കെ. സുരേന്ദ്രന്‍ തട്ടിയെടുത്തു, 35 ലക്ഷം വി.വി. രാജേഷിന് നല്‍കാന്‍ ആവശ്യപ്പെട്ടു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന്‍ എന്തിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ബന്ധപ്പെട്ടത് എന്ന് ചോദിച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍. പാര്‍ട്ടിയുടെ അധ്യക്ഷനെയാണോ കള്ളപ്പണം കൊണ്ടുവരുന്നയാള്‍ ബന്ധപ്പെടേണ്ടത്. അത് തന്നെ തെറ്റല്ലേ. എന്നിട്ട് അതിനെ ന്യായീകരിക്കുകയാണ്. ഇതിന് മുന്‍പ് കോഴിക്കോട് നിന്ന് പണം കൊണ്ടുവന്നപ്പോള്‍ അതില്‍ നിന്ന് കൈയിട്ട് സുരേന്ദ്രന്‍ ഒരു കോടി രൂപ എടുത്തെന്ന് ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും തിരൂര്‍ സതീശന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.

'അത് എന്തിനാണ്?. ബാക്കി 35 ലക്ഷം രൂപ തിരുവനന്തപുരത്ത് വി വി രാജേഷിന് കൊടുക്കൂ എന്ന്.

Full Story
  03-11-2024
ഇനി വിദേശ ജോലിയെന്ന സ്വപ്‌നം പൊലിഞ്ഞേക്കും

തിരുവനന്തപുരം: നിരത്തുകള്‍ ചോരക്കളമാക്കുന്നതില്‍ മദ്യത്തിനും മയക്കുമരുന്നിനും ഒരു പ്രധാന പങ്കുണ്ട്. യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയാണ്. ഏകാഗ്രത നഷ്ടം, പ്രശ്നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലമായി സംഭവിക്കുന്നു. ഡ്രൈവിങ് വളരെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഒരു പ്രവര്‍ത്തിയാണെന്ന്. ഒരു നിമിഷത്തെ അശ്രദ്ധ തന്നെ ഒരു ജീവന്റെ വില നല്‍കുന്ന നിരത്തുകളില്‍ അപ്പോള്‍

Full Story
  02-11-2024
തൊഴിലാളിയുടെ ആത്മഹത്യയുടെ പേരില്‍ തൊഴില്‍ ഉടമയ്‌ക്കെതിരേ കേസെടുക്കാനാവില്ല: ഹൈക്കോടതി

 ന്യൂഡല്‍ഹി: തൊഴിലുമായി ബന്ധപ്പെട്ട കര്‍ശന നിലപാടിന്റെ പേരില്‍, തൊഴിലാളിയുടെ ആത്മഹത്യയ്ക്കു തൊഴില്‍ ഉടമയ്ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. തൊഴിലുടമയുടെ പ്രവൃത്തിയില്‍ ക്രിമിനല്‍ ലക്ഷ്യം ഇല്ലാത്തിടത്തോളം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബിആര്‍ അംബേദ്കര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജികെ അറോറ, സീനിയര്‍ അസിസ്റ്റന്റ് രവീന്ദര്‍ സിങ് എന്നിവര്‍ക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ശര്‍മയുടെ നിരീക്ഷണം.

തൊഴിലാളികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പല തീരുമാനങ്ങളും തൊഴിലുടമയ്ക്കു

Full Story
  02-11-2024
മാപ്പു പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാമെന്ന് വി. ശിവന്‍കുട്ടി

 കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.

നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക.

Full Story
  02-11-2024
വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തെ വെട്ടിലാക്കി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ?ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീര്‍ഘകാല ലാഭത്തില്‍ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ?ഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികള്‍ക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തൂത്തുക്കുടി തുറമുഖത്തിനു സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധന സഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധന സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രിക്കു

Full Story
  01-11-2024
ഇതെല്ലാം നിങ്ങളുടെ കഥയല്ലേ, സിബിഐയെ വിളിക്കാന്‍ പറയെന്ന് സുരേഷ് ഗോപി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സ്ഥിരം സിനിമാ ഡയലോഗുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിബിഐയെ വിളിക്കാന്‍ പറയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം വിമര്‍ശിച്ചു. 'നിങ്ങളല്ലേ അതിന്റെ ഉദ്ധാരകര്‍. അപ്പോള്‍ പിന്നെ സ്വര്‍ണം എല്ലാം ചോദിക്കൂ. ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണം അതിന്റെ കാശോക്കെ തീവ്രവാദത്തിനാണോ കൊടുത്തത്, അതും അന്വേഷിക്ക്. ഇതെല്ലാം നിങ്ങളുടെ കഥയല്ലേ.നിങ്ങള്‍ സിബിഐയെ വിളിക്കാന്‍ പറ. ഞാന്‍ ട്രാന്‍സ്പരന്റ് ആണ്. സിബിഐയെ വിളിക്കാന്‍ പറ. നിങ്ങള്‍ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊന്നും ആവരുത്. അതിന് ഒരു യോഗ്യതയും നിങ്ങള്‍ക്ക് ഇല്ല. നിങ്ങള്‍

Full Story
[182][183][184][185][186]
 
-->




 
Close Window