Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Dec 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ബാധിച്ചത് ഇന്ത്യന്‍ വിപണിയെ, നഷ്ടം എട്ട് ലക്ഷം കോടി
reporter

മുംബൈ: ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെന്‍സെക്സ് 1400 പോയിന്റാണ് ഇടിഞ്ഞത്. 1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി സെന്‍സെക്സ്. കുറെ ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി നിഫ്റ്റി 24000ല്‍ താഴെ എത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന അനിശ്ചിതത്വവും വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയ പ്രഖ്യാപനവും കമ്പനികളുടെ മോശം രണ്ടാം പാദ ഫലങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വ്യാപാരത്തിന്റെ ആദ്യ ഒന്നര മണിക്കൂറിനുള്ളില്‍ നിക്ഷേപകരുടെ 8.44 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 439.66 ലക്ഷം കോടിയായാണ് താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മഹീന്ദ്ര, സിപ്ല, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ കമ്പനികള്‍ മാത്രമാണ് പിടിച്ചുനിന്നത്. റിലയന്‍സിന്റെ ഓഹരിയില്‍ മാത്രം 40 രൂപയുടെ ഇടിവാണ് ഉണ്ടായത്.

 
Other News in this category

 
 




 
Close Window