|
|
|
|
|
| സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു; ഷിഗെല്ല, ഡെങ്കിപ്പനി, അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്ക ഉയര്‍ത്തുന്നു |
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, അമീബിക് മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54 പേര്‍ക്കു മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്. ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുട്ടികളില്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള രോഗമാണ് ഷിഗെല്ല. മലിനമായ വെള്ളവും മോശം ഭക്ഷണവുമാണ് |
|
Full Story
|
|
|
|
|
|
|
| ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയാകും |
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. കെപിസിസി സെക്രട്ടറിയായ ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചതായാണ് വിവരം. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ബെന്നി തോമസ് രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നേരത്തെ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവായ ബെന്നി തോമസിനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദം ശക്തമായതോടെയാണ് ബെന്നി തോമസ് സ്ഥാനമൊഴിഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മട്ടന്നൂര്‍ |
|
Full Story
|
|
|
|
|
|
|
| ലോക്സഭാ സീറ്റുകള്‍ 824 ആക്കാന്‍ നിര്‍ദേശം; കേരളത്തിന് 30 സീറ്റുകള്‍ ലഭിച്ചേക്കും |
ന്യൂഡല്‍ഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ പ്രവര്‍ത്തനപത്രത്തില്‍ സുപ്രധാന നിര്‍ദേശങ്ങള്‍. നിലവിലെ 543 ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 824 ആയി ഉയര്‍ത്തുന്ന തരത്തില്‍ രാജ്യത്തെ വലിയ 170 മണ്ഡലങ്ങള്‍ വിഭജിക്കണമെന്നാണ് നിര്‍ദേശം. സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം ഡോ. ഷാമിക രവിയും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി സെന്ററിലെ ഇക്കണോമിക്‌സ് ആന്‍ഡ് പ്ലാനിങ് യൂണിറ്റിലെ മുദിത് കപൂറും ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്. Constituency Size, Composition and the Case for Delimitation in India's Lok Sabha (2009-2024) എന്ന പ്രവര്‍ത്തനപത്രത്തിലാണ് 'ടാര്‍ഗറ്റഡ് ഡിലിമിറ്റേഷന്‍' മോഡല്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
Full Story
|
|
|
|
|
|
|
| നടുറോഡിലെത്തിയ കുഞ്ഞിനെ കണ്ടു ബസ് നിര്‍ത്തി; ഓടിയിറങ്ങി രക്ഷപ്പെടുത്തി കണ്ടക്ടര്‍ |
മലപ്പുറം: മുട്ടിലിഴയുന്ന പ്രായമുള്ള കുഞ്ഞിനെ നടുറോഡില്‍ കണ്ടതോടെ സ്വകാര്യ ബസ് ഡ്രൈവര്‍ സമയോചിതമായി വാഹനം നിര്‍ത്തി. പിന്നാലെ കണ്ടക്ടര്‍ വേഗത്തില്‍ ബസില്‍ നിന്ന് ഓടിയിറങ്ങി കുഞ്ഞിനെ റോഡില്‍ നിന്ന് എടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പുതിയേടത്തുപറമ്പ്-ഫറൂഖ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫ മര്‍വ ബസിലെ ഡ്രൈവര്‍ രാമചന്ദ്രനും കണ്ടക്ടര്‍ നവാസുമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. വലിയപറമ്പ് ചെറുമുറ്റത്ത് ബസ് എത്തുമ്പോഴാണ് കുഞ്ഞ് റോഡില്‍ ഇഴഞ്ഞുനീങ്ങുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കിയ രാമചന്ദ്രന്‍ ഉടന്‍ തന്നെ ബസ് ചവിട്ടി നിര്‍ത്തി. മറ്റ് വാഹനങ്ങള്‍ എത്തുന്നതിന് മുമ്പ് കണ്ടക്ടര്‍ നവാസ് ഓടിയിറങ്ങി കുഞ്ഞിനെ |
|
Full Story
|
|
|
|
|
|
|
| E20ക്ക് മുകളിലുള്ള എഥനോള്‍ പെട്രോളിന് എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം |
ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ ഒഴിവാക്കി. E20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിത ഇന്ധനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച്, 22 ശതമാനം മുതല്‍ 30 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മിശ്രിതങ്ങള്‍ക്ക് ഇനി എക്സൈസ് തീരുവ ബാധകമാകില്ല. E22, E25, E27, E30 എന്നീ ഇന്ധന വകഭേദങ്ങളാണ് ഇളവിന്റെ പരിധിയില്‍ വരുന്നത്. E20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യ പ്രധാന സാമ്പത്തിക പ്രോത്സാഹനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനോടുള്ള ആശ്രയം കുറയ്ക്കുകയും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ബദല്‍ ഇന്ധനങ്ങളെ |
|
Full Story
|
|
|
|
|
|
|
| സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തിലെ സിപിഎം പേര് നീക്കം ചെയ്തു; കാസര്‍കോട്ട് വിവാദം കനത്തു |
കാസര്‍കോട്: അങ്കടിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാടത്തില്‍ സിപിഎമ്മിന്റെ പേര് രേഖപ്പെടുത്തിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തിന് പിന്നാലെ, പാര്‍ട്ടി പേര് നീക്കം ചെയ്തു. സ്‌കൂള്‍ കവാടത്തില്‍ രേഖപ്പെടുത്തിയിരുന്ന ''സിപിഎം ബദൂര്‍ എല്‍സി'' എന്ന ഭാഗമാണ് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് നീക്കം ചെയ്തത്. സിപിഎം ബദൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു സ്‌കൂളില്‍ പുതിയ പ്രവേശന കവാടം നിര്‍മിച്ചത്. കവാടത്തിന്റെ മുകളില്‍ പാര്‍ട്ടിയുടെ പേര് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്. സര്‍ക്കാര്‍ സ്‌കൂളുമായി ബന്ധപ്പെട്ട ഒരു പൊതുനിര്‍മ്മിതിയില്‍ രാഷ്ട്രീയ |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ സ്വാഭാവിക ജനസംഖ്യാ വളര്‍ച്ച നെഗറ്റീവ്; മുസ്ലിം സമുദായത്തിലും വളര്‍ച്ചാനിരക്കില്‍ ഇടിവ് |
തിരുവനന്തപുരം: കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ ഇരു സമുദായങ്ങളുടെയും സ്വാഭാവിക ജനസംഖ്യാ വളര്‍ച്ചാനിരക്ക് നെഗറ്റീവായി. കഴിഞ്ഞ പത്തുവര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഈ സമുദായങ്ങളില്‍ ജനനവും മരണവും തമ്മിലുള്ള വ്യത്യാസം ക്രമേണ വര്‍ധിച്ചുവരുന്നതായാണ് വ്യക്തമാകുന്നത്. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2014 മുതല്‍ 2023 വരെയുള്ള വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടുകളിലെ ജനന-മരണ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് സ്വാഭാവിക വളര്‍ച്ചാനിരക്ക് വിലയിരുത്തിയിരിക്കുന്നത്. മരണങ്ങളേക്കാള്‍ കൂടുതല്‍ |
|
Full Story
|
|
|
|
|
|
|
| കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; 'പ്രിയദര്‍ശിനി' പദ്ധതി 15 മുതല്‍ |
തിരുവനന്തപുരംന്മ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി. ഡി. സതീശന്‍ അറിയിച്ചു. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി 'പ്രിയദര്‍ശിനി' എന്ന പേരിലായിരിക്കും അറിയപ്പെടുക. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളിലാണ് യാത്രാ സൗജന്യം അനുവദിക്കുക. വരുമാനം, പ്രായം എന്നിവ പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Full Story
|
|
|
|
| |