Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
വാര്‍ത്തകള്‍
  07-10-2024
ഇതേ പ്രമേയം നാളെ കൊണ്ടുവരാന്‍ ധൈര്യമുണ്ടോയെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: മലപ്പുറം വിഷയം നാളെ വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഡോ. കെ ടി ജലീല്‍ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയായി. കള്ളി പൊളിയുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പത്തുവര്‍ഷമായി ജില്ലയില്‍ പിടികൂടിയ സ്വര്‍ണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള

Full Story
  07-10-2024
നിയമസഭയില്‍ സതീശനും മുഖ്യമന്ത്രിയും തമ്മില്‍ പോര്

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധം. മന്ത്രിമാര്‍ ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ നടപടിയെങ്കില്‍ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുന്‍കാല റൂളിങ്ങുകള്‍ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ യാതൊരു വിധത്തിലുള്ള വിവേചനവും ചെയര്‍ കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട

Full Story
  06-10-2024
അന്‍വറിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

കണ്ണൂര്‍: പി വി അന്‍വറിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മനോജിന്റെ പ്രതികരണം. എം വി രാഘവനുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞുകൊണ്ടാണ് മനോജിന്റെ കുറിപ്പ്. എം വി ആറിന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുമായിരുന്നു, ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. എം വി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്. പോയി തരത്തില്‍ കളിക്ക്!

Full Story
  06-10-2024
ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമെന്ന് പിഎംഎ സലാം

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ആര്‍എസ്എസ് നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് ജലീല്‍ പറയുന്നതെന്നും സലാം കുറ്റപ്പെടുത്തി. ജലീലിന്റെ പ്രസ്താവന ഒരു സമുദായം മാത്രം സ്വര്‍ണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.

Full Story
  06-10-2024
മധ്യപ്രദേശിലെ ഫാക്റ്ററിയില്‍ നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ഫാക്ടറിയില്‍ നിന്ന് 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നു പിടിച്ചെടുത്തു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന മയക്കുമരുന്നുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹര്‍ഷ് സ്വാംഘി പ്രശംസിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലും വ്യാപകമായ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. മഹിപാല്‍പൂരില്‍ 560 കിലോ കൊക്കെയ്നും 40 കിലോ

Full Story
  05-10-2024
ബിബിന്‍ ജോര്‍ജിനെ കോളെജിലേക്ക് ക്ഷണിച്ചുവരുത്തി അപമാനിച്ച് ഇറക്കിവിട്ടു

കോളജില്‍ പുസ്തക പ്രകാശനത്തിന് എത്തിയ നടന്‍ ബിബിന്‍ ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിട്ടു. മലപ്പുറം വാളാഞ്ചേരിയിലെ എംഇഎസ് കോളജില്‍ വച്ചാണ് താരത്തിന് ദുരുനുഭവമുണ്ടായത്. താരത്തെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പലിന്റെ നടപടി വേദനയുണ്ടാക്കി എന്നാണ് നടന്‍ പറഞ്ഞത്. പുതിയ ചിത്രം ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവര്‍ത്തകരും കോളജില്‍ എത്തിയത്. മാഗസിന്‍ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിന്‍ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോള്‍ പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം

Full Story
  05-10-2024
തൃശൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം

Full Story
  05-10-2024
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി

കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.

കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചതായി കെ

Full Story
[192][193][194][195][196]
 
-->




 
Close Window