Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വാക്ക് പാലിച്ചില്ല, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിച്ചു
reporter

കൊച്ചി: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിയില്‍ ടൂര്‍ ഏജന്‍സിക്കെതിരെ നടപടി. ഡല്‍ഹിയിലേക്കുള്ള ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതിയില്‍ ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും 3000 രൂപ കോടതി ചെലവായി നല്‍കാനും എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു. ഡല്‍ഹി, ആഗ്ര, കുളു, മണാലി, അമൃതസര്‍, വാഗാ അതിര്‍ത്തി തുടങ്ങിയ കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് ബുക്കിങ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ലെന്നും സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍ വെട്ടിച്ചുരുക്കിയെന്നുമാണ് മൂവാറ്റുപുഴ സ്വദേശി വിശ്വനാഥന്‍ പികെ പരാതിപ്പെട്ടത്. പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ വോള്‍വോ എസി സെമി സ്ലീപ്പര്‍ ഡീലക്സ് ബസില്‍ യാത്രയെന്ന വാഗ്ദാനം ലംഘിച്ചു. സാധാരണ എസി ബിലായിരുന്നു യാത്രയെന്നും തുടര്‍ച്ചയായി 3000 കിലോമീറ്റര്‍ ഡ്രൈവര്‍ ഒറ്റയ്ക്ക് ബസ് ഓടിച്ചു. ഒരു ഡ്രൈവറെ കൂടി നല്‍കുമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു. താമസത്തിന് നിലവാരമുള്ള ഹോട്ടല്‍ മുറി നല്‍കിയില്ല. ഏഴ് രാത്രി ത്രീ സ്റ്റാര്‍ സൗകര്യമുള്ള മുറി നല്‍കുമെന്ന് പറഞ്ഞിട്ട് മൂന്ന് രാത്രി ബസില്‍ തന്നെ കഴിയേണ്ടി വന്നുവെന്നതടക്കമായിരുന്നു പരാതി. എന്നാല്‍ ത്രീ സ്റ്റാര്‍ സൗകര്യങ്ങള്‍ തന്നെ നല്‍കിയെന്ന് ചില ഫോട്ടോകള്‍ കാണിച്ച് ടൂര്‍ കമ്പനി വാദിച്ചെങ്കിലും അവ വിശ്വാസ യോഗ്യമല്ലെന്ന് കോടതി കണ്ടെത്തി. വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം യാത്രക്കാര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടായെന്നും ചിലര്‍ ആശുപത്രിയിലായെന്നും അതുകൊണ്ട് യഥാസമയം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു കമ്പനിയുടെ മറ്റൊരു വാദം.

 
Other News in this category

 
 




 
Close Window