Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
വാര്‍ത്തകള്‍
  28-04-2026
മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് ഓഫീസ് പൂട്ടാന്‍ മറന്നു

കൊച്ചി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ ശനിയാഴ്ച വൈകീട്ട് പൂട്ടാന്‍ മറന്നതോടെ ഞായറാഴ്ച മുഴുവന്‍ ഓഫീസ് തുറന്നുകിടന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്. ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഓഫീസില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി.

Full Story
  28-04-2026
കൊച്ചിയില്‍ വിഡി സതീശനെതിരെ ഫ്ലക്സ്

കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പോരിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി'യുടെ പേരിലാണ് ഫ്ലക്സ് ഉയര്‍ന്നത്. പി.ആര്‍. പ്രവര്‍ത്തനത്തിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ലെന്നാണ് ഫ്ലക്സ് ബോര്‍ഡിലെ സന്ദേശം. വി.ഡി. സതീശന്റെ പി.ആര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും, കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.

Full Story
  28-04-2026
സുന്നി മഹല്ല് ഫെഡറേഷന്‍ വേദിയില്‍ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരാമര്‍ശം

മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വരട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) സംസ്ഥാന നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങള്‍ പരാമര്‍ശിച്ചു. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു പ്രസ്താവന.

മെയ് 4-ാം തീയതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങള്‍ അടക്കം മുതിര്‍ന്ന ലീഗ് നേതാക്കള്‍ സന്നിഹിതരായിരുന്ന വേദിയില്‍ പ്രസ്താവന വന്നെങ്കിലും ആരും തിരുത്തിയില്ല. പ്രസംഗം കേട്ട കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍

Full Story
  27-04-2026
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം പോലും കോടതി തള്ളിക്കളഞ്ഞു.

ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി ആവശ്യം തള്ളിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നെടുമങ്ങാട് കോടതിയാണ് തൊണ്ടിമുതല്‍ കേസില്‍

Full Story
  27-04-2026
എഎപിയില്‍ നിന്നും ബിജെപിയിലേക്ക്; രാജ്യസഭ ചെയര്‍മാന്റെ അംഗീകാരം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന ഏഴ് എംപിമാരുടെ ലയനത്തിന് രാജ്യസഭ ചെയര്‍മാന്‍ സിപി രാധാകൃഷ്ണന്‍ അംഗീകാരം നല്‍കി. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ എംപിമാരുടെ എണ്ണം 106ല്‍ നിന്നും 113 ആയി ഉയര്‍ന്നു. വെള്ളിയാഴ്ചയാണ് എഎപിയുടെ ഏഴ് എംപിമാര്‍ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.

അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സ്ഥാപക തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്നായിരുന്നു

Full Story
  27-04-2026
ചമ്പല്‍ ചര്‍മം, ഉള്ളി കൈയില്‍; എസി ഒഴിവാക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ശിവ്പുരി: അതിശക്തമായ ചൂടിലും എസി ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ, ചൂടിനെ മറികടക്കാന്‍ എസി ഒഴിവാക്കണമെന്നും പകരം ഒരു ഉള്ളി കൈയില്‍ കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

''എനിക്ക് ചമ്പല്‍ ചര്‍മമാണ്. 51 ഡിഗ്രി ചൂടിലും എസി ഉപയോഗിക്കാറില്ല. ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയും - 'ഇത് ചമ്പല്‍ ചര്‍മമാണ്' എന്ന്. പ്രായം കുറവായി തോന്നിച്ചാലും മനസ്സ് പഴയതാണ്. അതിനാല്‍ നിങ്ങളുടെ കീശയില്‍ എപ്പോഴും ഒരു സവാള കരുതുക. ഒന്നും സംഭവിക്കില്ല,'' സിന്ധ്യ പറഞ്ഞു. ആധുനിക ഉപകരണങ്ങളുമായി എല്ലാവരും നടക്കുമ്പോള്‍ വാര്‍ത്താവിനിമയ മന്ത്രി കൈയില്‍

Full Story
  26-04-2026
എഎപിയില്‍ വലിയ പൊട്ടിത്തെറി; രാഘവ് ഛദ്ദ അടക്കം ഏഴ് എംപിമാര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) അസംതൃപ്തി ഉയര്‍ന്നതോടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ എംപിമാരെ നേരിട്ട് കാണാമെന്നും, അടുത്ത ടേമില്‍ അഞ്ചുപേര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തിട്ടും ഫലമുണ്ടായില്ല. നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച കെജരിവാളിനെ കബളിപ്പിച്ച് എംപിമാര്‍ പാര്‍ട്ടി വിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭയിലെ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റി അശോക് മിത്തലിനെ ഉയര്‍ത്തിയതോടെയാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അസംതൃപ്തരായ മറ്റ് എംപിമാരെയും കൂട്ടി ബിജെപിയിലേക്ക് ചേക്കേറാനുള്ള നീക്കങ്ങള്‍ നടത്തി. വിശ്വസ്തനായ അശോക് മിത്തലും ബിജെപിയില്‍ ചേര്‍ന്നതോടെ

Full Story
  26-04-2026
വൈറ്റ് ഹൗസില്‍ വെടിയൊച്ച; ട്രംപിനെയും മെലാനിയയെയും ഒഴിപ്പിച്ചു

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിനിടെ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സുരക്ഷിതമായി സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

അമേരിക്കന്‍ സമയം ശനിയാഴ്ച രാത്രി നടന്ന അത്താഴവിരുന്നില്‍ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. വെടിയൊച്ച കേട്ടതോടെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെ വളയുകയും, സുരക്ഷിതമായി വേദിയില്‍നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും,

Full Story
[42][43][44][45][46]
 
-->




 
Close Window