Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
വാര്‍ത്തകള്‍
  23-04-2026
നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു

ചണ്ഡിഗഡ്: പ്രശസ്ത ഹരിയാന്‍വി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ ബാലന്ദ്ഷഹറില്‍ ജനിച്ച ദിവ്യാങ്ക, ഹരിയാന്‍വി സംഗീത രംഗത്ത് നല്‍കിയ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രി ആരോഗ്യനില പെട്ടെന്ന് മോശമായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷനിലെ മോക്ഷ സ്ഥല്‍ ഹിന്ദനില്‍ വെച്ച് അന്ത്യകര്‍മങ്ങള്‍ നടന്നു.

Full Story
  23-04-2026
മിര്‍സാപൂരില്‍ വാഹനാപകടം: 11 മരണം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ നടന്ന വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. ഡ്രമണ്ട്ഗഞ്ച് മേഖലയില്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി 8:30ഓടെയാണ് സംഭവം. വിവരം ലഭിച്ചതോടെ പൊലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഡ്രമണ്ട്ഗഞ്ച് താഴ്വരയില്‍ നിന്ന് ലസോഡ ഭാഗത്തേക്ക് ഇറങ്ങിക്കൊണ്ടിരുന്ന ട്രക്കിന്റെ ബ്രേക്ക് തകരാറിലായതോടെ മുന്നിലുള്ള മറ്റൊരു ട്രക്കില്‍ ഇടിച്ചുകയറി. ഇടിക്കപ്പെട്ട ട്രക്കിനിടയില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പിന്നാലെ മറ്റൊരു വാഹനം കൂടി ഇടിച്ച് തീപിടിച്ചതായും പൊലീസ് അറിയിച്ചു.

തകര്‍ന്ന

Full Story
  22-04-2026
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. അപകടത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം നല്‍കും. ഇതില്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നും, ശേഷിക്കുന്ന 4 ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും ആറുമാസത്തെ സൗജന്യ ചികിത്സയും ഉറപ്പാക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നല്‍കും. ആറുമാസത്തിലേറെ ചികിത്സ ആവശ്യമായാല്‍ മെഡിക്കല്‍

Full Story
  22-04-2026
അഖില്‍ മാരാരുടെ പ്രസവ പരാമര്‍ശത്തില്‍ പരാതി

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടര്‍ പരാതി നല്‍കി. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭയാണ് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയത്. ''സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാവിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്'' എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ ''സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം. ആശുപത്രികളും രക്ഷിതാക്കളും

Full Story
  22-04-2026
യുഎസ്-ഇറാന്‍ സംഘര്‍ഷം: ലോകസാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലേക്ക്

ലണ്ടന്‍: കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ലോകസാമ്പത്തിക രംഗം വീണ്ടും കടുത്ത സമ്മര്‍ദ്ദത്തിലേക്ക്. യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും അന്താരാഷ്ട്ര വിപണിയെ വഷളാക്കിയിരിക്കുകയാണ്. 2027 മധ്യത്തോടെ ഏകദേശം 2.5 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നു. എണ്ണയും വാതകവിലയും കുത്തനെ ഉയര്‍ന്നതോടെ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുകെയിലെ നിലവിലെ പ്രതിസന്ധി നേരിടാന്‍ ധനകാര്യമന്ത്രി റേച്ചല്‍ റീവ്സ് ബാങ്ക് മേധാവികളുമായി അടിയന്തര ചര്‍ച്ച നടത്തി. 2025-ലെ 1.4 ശതമാനം

Full Story
  21-04-2026
തെങ്ങുകയറ്റ തൊഴിലാളികളുടെ കൂലിയില്‍ റെക്കോര്‍ഡ് വര്‍ധന

തിരുവനന്തപുരം: കേരളത്തിലെ തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രതിദിന വരുമാനത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ 83 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2015ല്‍ ശരാശരി 755 രൂപയായിരുന്നു കൂലി, 2024ല്‍ അത് 1,380 രൂപയായി ഉയര്‍ന്നു. മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ മറ്റ് വിദഗ്ധ തൊഴിലാളി വിഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും വേഗത്തില്‍ വേതനവര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് തെങ്ങുകയറ്റ തൊഴിലാളികളാണ്. 21 പ്രവൃത്തിദിവസം കൊണ്ട് ഒരാള്‍ സമ്പാദിക്കുന്ന വരുമാനം, സംസ്ഥാനത്തെ 28,000 സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളത്തേക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2026 മാര്‍ച്ചിലെ കണക്കനുസരിച്ച്, 27 ദിവസം ജോലി ചെയ്യുന്ന ഒരു തെങ്ങുകയറ്റ

Full Story
  21-04-2026
കൊല്ലത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ദേശീയവും സംസ്ഥാനതലവും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വാരിക്കോരി നല്‍കിയതും സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ തീരുമാനിച്ചതുമാണ് താഴേത്തട്ടിലെ നേതാക്കളുടെ പ്രധാന വിമര്‍ശനം. പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി 20 യും അരാഷ്ട്രീയ സംഘടനകളാണെന്ന് നിയോജക മണ്ഡല തലത്തില്‍ നടന്ന യോഗങ്ങളില്‍ നേതാക്കള്‍ തുറന്നടിച്ചു. കോര്‍പ്പറേറ്റ് രീതിയില്‍ കോഡിനേറ്റര്‍മാരെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന സംവിധാനമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ ചുമക്കേണ്ടിവന്നതിനെതിരെ പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിച്ചു.

Full Story

  21-04-2026
കണ്ണൂരില്‍ നിതിന്‍ രാജിന്റെ കുടുംബം കോളജിലെത്തി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി മരിച്ച വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയും അപകടസ്ഥലവും സന്ദര്‍ശിച്ചെങ്കിലും, വികാരാധീനരായ കുടുംബം കോളജ് പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങുകയായിരുന്നു. ''മകനെ കൊന്നവരെ കാണേണ്ട'' എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. മകന്‍ ആത്മഹത്യ ചെയ്തതല്ല, കൂട്ടമായി ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഏപ്രില്‍

Full Story
[44][45][46][47][48]
 
-->




 
Close Window