Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
വാര്‍ത്തകള്‍
  01-05-2026
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ആക്രമണം; പാപ്പാന്‍ മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. ഒന്നാം പാപ്പാന്‍ അമല്‍ ഗുരുതരമായി പരിക്കേറ്റ് ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ക്ഷേത്രവളപ്പില്‍ ആന വിരണ്ടതിനെ തുടര്‍ന്ന് വളപ്പില്‍ തളച്ചുവെച്ചിരുന്നു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ ആനയെ നിരീക്ഷിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. തുമ്പിക്കൈക്കൊണ്ട് പാപ്പാന്‍മാരെ എറിഞ്ഞ ശേഷം ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍

Full Story
  01-05-2026
കോണ്‍ഗ്രസ് ഹിയറിങ്ങില്‍ ട്രംപിന്റെ മാനസിക സ്ഥിരതയെക്കുറിച്ചുള്ള ചോദ്യം വിവാദമായി

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഹിയറിങ്ങിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാനസിക സ്ഥിരതയെക്കുറിച്ചുള്ള ചോദ്യം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഡെമോക്രാറ്റിക് അംഗമായ സാറ ജേക്കബ്സ്, 'കമാന്‍ഡര്‍ ഇന്‍ ചീഫ്' ആയി തുടരാന്‍ ട്രംപിന് മാനസിക സ്ഥിരതയുണ്ടോ എന്ന ചോദ്യമാണ് ഉയര്‍ത്തിയത്.

ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാതെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ട്രംപിനെ പ്രതിരോധിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡനെക്കുറിച്ച് ഇതേ ചോദ്യം കഴിഞ്ഞ നാല് വര്‍ഷം ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇതോടെ വാക്കേറ്റം രൂക്ഷമായി. ട്രംപ് സോഷ്യല്‍ മീഡിയയില്‍

Full Story
  30-04-2026
ഇറാനില്‍ ഭരണഘടനയില്‍ സൈനികരുടെ പിടിമുറുക്കം

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ ഇറാന്റെ ഭരണസംവിധാനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സര്‍വ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ഭരണകാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം സുപ്രധാന തീരുമാനങ്ങള്‍ പരമോന്നത നേതാവിന്റെ കൈകളിലായിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതോടെ അധികാരം സൈനിക കമാന്‍ഡര്‍മാരിലേക്ക്

Full Story
  30-04-2026
പവര്‍കട്ട് ഇല്ലെന്ന വാദം തെറ്റെന്ന് ബിജു പ്രഭാകര്‍

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടായിട്ടില്ലെന്ന വാദം തെറ്റാണെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യുന്ന കാര്യമാണ്, ജനങ്ങള്‍ അറിയാതെ തന്നെ ലോഡ് ഷെഡ്ഡിങ് നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നാം നമ്മെ കൊള്ളയടിക്കുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിജു പ്രഭാകര്‍. ''ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന കാലത്ത്, വൈദ്യുതി കുറവുണ്ടെങ്കില്‍ ആരും അറിയാതെ ലോഡ് ഷെഡ്ഡിങ് ചെയ്തിട്ടുണ്ട്. വേനല്‍ക്കാലത്തും മറ്റു സമയങ്ങളിലും പല പ്രാവശ്യം അത് നടന്നു. അതിനാല്‍

Full Story
  30-04-2026
വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്തെത്തി. എക്സിറ്റ് പോളുകളില്‍ സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ''ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്ന് തോന്നുന്നു. യുഡിഎഫ് ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനം എടുക്കുക,'' അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എല്ലാ കാലത്തും ജനവികാരം മാനിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും ഭാവിയിലും മന്ത്രിസഭ രൂപീകരണത്തിലും ഭരണകാര്യങ്ങളിലും ജനവികാരത്തിന് അനുകൂലമായ തീരുമാനങ്ങളായിരിക്കും ഉണ്ടാകുന്നതെന്നും ശിഹാബ് തങ്ങള്‍

Full Story
  29-04-2026
കോഴിക്കോട് വിഡി സതീശനുവേണ്ടി ഫ്ലെക്സ്; എറണാകുളത്ത് എതിര്‍ ബോര്‍ഡുകളും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനുവേണ്ടി നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ''ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും'' എന്ന സന്ദേശമാണ് ഫ്ലെക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'സേവ് കോണ്‍ഗ്രസ്' എന്ന പേരിലാണ് ബോര്‍ഡുകള്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ''നിലപാടുകളുടെ രാജകുമാരന്‍ മതേതര കേരളത്തിന്റെ വാഗ്ദാനം. വിഡി സതീശന്‍ മലയാളക്കരയെ നയിക്കട്ടെ. ജയ് കോണ്‍ഗ്രസ്'' എന്നാണ് ഫ്ലെക്സിലെ

Full Story
  29-04-2026
കൊച്ചിയില്‍ വിഡി സതീശനെതിരെ ഫ്ലക്സ്

കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പോരിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി'യുടെ പേരിലാണ് ഫ്ലക്സ് ഉയര്‍ന്നത്. പി.ആര്‍. പ്രവര്‍ത്തനത്തിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ലെന്നാണ് ഫ്ലക്സ് ബോര്‍ഡിലെ സന്ദേശം. വി.ഡി. സതീശന്റെ പി.ആര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും, കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. എറണാകുളം ഡിസിസി ഓഫീസിന്

Full Story
  29-04-2026
ശബരിമല യുവതീപ്രവേശന കേസ്; സുപ്രീംകോടതി ചോദ്യം

ന്യൂഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി ചോദിച്ചു. യുവതീപ്രവേശനം അടക്കമുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു ചോദ്യം. കേസില്‍ ആദ്യം വാദമുന്നയിച്ചത് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ആയിരുന്നു. ബിന്ദു അമ്മിണിയുടെയും കനകദുര്‍ഗയുടെയും വേണ്ടി വാദിച്ചപ്പോള്‍ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന, അവര്‍ ഇരുവരും വിശ്വാസികളാണോ എന്ന് ചോദിച്ചു. ഇരുവരും ഹിന്ദു വിശ്വാസികളാണെന്നും ബിന്ദു അമ്മിണി ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്സിങ് വ്യക്തമാക്കി.

സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയുടെ

Full Story
[41][42][43][44][45]
 
-->




 
Close Window