Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
വാര്‍ത്തകള്‍
  26-04-2026
മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡ് ദുരുപയോഗം; ഇഡി അന്വേഷണം

റാഞ്ചി: മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോടികള്‍ പിന്‍വലിച്ച സംഭവത്തില്‍ ഒരു ആഗോള ക്രിസ്ത്യന്‍ മിഷനറി സംഘടനക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഫോറിന്‍ എക്സ്ചെയ്ഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 18, 19 തീയതികളില്‍ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്ര ഏജന്‍സി തിരച്ചില്‍ നടത്തിയതായി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറ് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ വിദേശ ബാങ്കുകള്‍ നല്‍കിയ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള എടിഎമ്മുകളില്‍ നിന്ന്

Full Story
  25-04-2026
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച: അജയ് തറയില്‍ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുമ്പോള്‍, മുതിര്‍ന്ന നേതാവ് അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുമായി രംഗത്തെത്തി. ''എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി'' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ലെങ്കിലും, തന്റെ സ്വപ്നത്തിലെ നേതാവിന്റെ ഗുണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു:

വിദ്യാര്‍ത്ഥി-യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവന്‍

സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും

Full Story
  25-04-2026
കണ്ണൂരില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്

കണ്ണൂര്‍: പഴയങ്ങാടിയില്‍ വിഡി സതീശനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച് ഫ്ലക്സ് ബോര്‍ഡ്. ''നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങളോടൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ'' എന്ന വാചകങ്ങളോടെയാണ് മാടായി കൂട്ടായ്മയുടെ പേരില്‍ ബീവി റോഡില്‍ ഫ്ലക്സ് സ്ഥാപിച്ചത്.

മലപ്പുറത്തും നേരത്തെ വിഡി സതീശനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്ന സാഹചര്യത്തിലാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ഉയര്‍ന്നത്. അതേസമയം, തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്

Full Story
  25-04-2026
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച: ടി.പി. സെന്‍കുമാറിന്റെ പ്രതികരണം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുമ്പോള്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. ദലിതര്‍ക്കും ഒബിസികള്‍ക്കും വേണ്ടി ദിനംപ്രതി പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി, അതേ സമീപനം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രാവര്‍ത്തികമാക്കേണ്ടതില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ പ്രതികരിച്ചത്. യുഡിഎഫ് വിജയിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, കോണ്‍ഗ്രസിലെ ഒരു സീനിയര്‍ നേതാവായിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Full Story
  24-04-2026
ബംഗാളില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചൂടേറിയ രാഷ്ട്രീയ വാക്പോരത്തിന് കാരണമായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. 'മമത ബാനര്‍ജി അഴിമതിയില്ലാത്ത ഭരണം കാഴ്ചവെച്ചിരുന്നെങ്കില്‍, ധ്രുവീകരണം നടത്തിയിരുന്നില്ലെങ്കില്‍ ബിജെപിക്ക് വളരാന്‍ കഴിയുമായിരുന്നില്ല,' എന്നാണ് രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജനാധിപത്യ പ്രക്രിയകളെ തകിടം മറിക്കുകയാണെന്നും അവരുടെ പ്രത്യയശാസ്ത്രം ഭരണഘടനാ വിരുദ്ധമാണെന്നും രാഹുല്‍ ആരോപിച്ചു.

ബംഗാളില്‍ മമത സര്‍ക്കാരിന്റെ ധ്രുവീകരണ നയങ്ങളാണ്

Full Story
  24-04-2026
മുണ്ടത്തിക്കോട് ദുരന്തം: ഫോറന്‍സിക് സര്‍ജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പോലും പ്രയാസമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തലച്ചോര്‍ തുടങ്ങി വിവിധ അവയവങ്ങള്‍ പാതി വെന്ത നിലയിലായിരുന്നു. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ സ്റ്റെന്റ്, പല്ലിന്റെ ഘടന, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്.

'ഒരു

Full Story
  24-04-2026
കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തുന്നു. രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ പ്രകീര്‍ത്തിച്ച് വീഡിയോകളും പുസ്തകങ്ങളും പുറത്തിറക്കിയിരിക്കുകയാണ്.

രമേശ് ചെന്നിത്തലയെ ജനനായകനായി ചിത്രീകരിച്ച വീഡിയോയില്‍ 2005ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ പാര്‍ട്ടിയുടെ രക്ഷകനായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലിനെ പ്രകീര്‍ത്തിച്ച് ഗാനവും പുറത്തിറങ്ങി. കൂടാതെ, പാര്‍ലമെന്റിലും നിയമസഭയിലുമുള്ള പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകവും വേണുഗോപാല്‍ പുറത്തിറക്കുന്നു.

Full Story
  23-04-2026
ഹോര്‍മുസ് കടലിടുക്ക്: യുഎസ് ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍

വാഷിങ്ടണ്‍: യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഫലപ്രദമല്ലെന്ന സൂചനകള്‍. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിയന്‍ കപ്പലുകള്‍ കടന്നുപോകുന്നില്ലെന്ന അമേരിക്കയുടെ വാദം തെറ്റാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 34 ടാങ്കറുകളെങ്കിലും ഉപരോധം മറികടന്ന് കടലിടുക്കിലൂടെ സഞ്ചരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 19 എണ്ണം ഇറാനില്‍ നിന്ന് പുറത്ത് പോയതും 15 എണ്ണം ഇറാനിലേക്ക് പ്രവേശിച്ചതുമാണ്. ആറു കപ്പലുകള്‍ ഇറാനിയന്‍ എണ്ണ കയറ്റി കൊണ്ടുപോയതായും, ഇറാനിയന്‍ പതാകയേന്തിയ സൂപ്പര്‍ടാങ്കര്‍ ഡോറെന ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ട്രാക്കിങ് ഉപകരണങ്ങള്‍ ഓഫാക്കി നടത്തിയ

Full Story
[43][44][45][46][47]
 
-->




 
Close Window