Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പണം വിതരണം ആരോപണത്തില്‍ വയോധികയുടെ ഭിന്നാഭിപ്രായം
reporter

പാലക്കാട്: കണ്ണാടി പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ വയോധികയുടെ പ്രതികരണം ആശയക്കുഴപ്പം സൃഷ്ടിച്ചു. ആദ്യം പണം ലഭിച്ചതായി പറഞ്ഞ വയോധിക, മരുന്ന് വാങ്ങാന്‍ മാസം 5000 രൂപ ചെലവ് വരുമെന്നും എല്ലാ പാര്‍ട്ടികളോടും സഹായം ചോദിച്ചതായും വ്യക്തമാക്കി. എന്നാല്‍ മകന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ''പണം നല്‍കിയിട്ടില്ല, കൈ പിടിച്ചിട്ട് പോയതാണ്'' എന്നായിരുന്നു മറുപടി. ബിജെപി പ്രവര്‍ത്തകര്‍ അമ്മയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും, അമ്മയുടെ മടിയിലുണ്ടായിരുന്ന പണം എടുത്ത് കൈയില്‍ നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീഡിയോ എടുത്തതാണെന്നും മകന്‍ വിശദീകരിച്ചു. വിനീഷ് എന്നയാളാണ് വീഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വിവരം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ് വയോധികയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ''പണം ആരും നല്‍കിയിട്ടില്ല, കൈയില്‍ ഉണ്ടായിരുന്ന പണമാണ് വീഡിയോയില്‍ കാണിച്ചത്'' എന്നാണ് വയോധിക പറഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window