|
|
|
|
|
| കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; എട്ടുപേര്‍ക്ക് ദാരുണാന്ത്യം |
തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഏഴുസീറ്റര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴുപേര്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണെന്നാണ് പ്രാഥമിക വിവരം. ഡിണ്ടിഗലിലെ പിഎസ്എന്‍എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ച മറ്റൊരാള്‍ കാറിന്റെ ഡ്രൈവറാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഏഴുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി |
|
Full Story
|
|
|
|
|
|
|
| മഴ കുറഞ്ഞു, കേരളത്തില്‍ ചൂട് കനക്കുന്നു; പുനലൂരില്‍ 35 ഡിഗ്രി കടന്നു |
തിരുവനന്തപുരം: കാലവര്‍ഷം പിന്മാറുന്നതിന് മുമ്പേ കേരളത്തില്‍ ചൂട് കനക്കുന്നു. മഴ ദുര്‍ബലമായതോടെയാണ് സെപ്റ്റംബര്‍ ആദ്യവാരം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഉയര്‍ന്നത്. പുനലൂരില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നപ്പോള്‍ മറ്റ് ജില്ലകളിലും ചൂട് വര്‍ധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്തിന് ഇനിയും മാസങ്ങള്‍ ബാക്കിയിരിക്കെ മഴക്കാലത്തുതന്നെ അനുഭവപ്പെടുന്ന കടുത്ത ചൂട് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തുനിന്ന് പിന്മാറാന്‍ ഇനിയും സമയമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. കാലവര്‍ഷ സീസണില്‍ ഇതുവരെ സംസ്ഥാനത്ത് 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ |
|
Full Story
|
|
|
|
|
|
|
| അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന് പരാതി; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍ |
കൊച്ചി: കോളജ് അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി ടെലഗ്രാമിലൂടെ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്‌തെന്ന പരാതിയില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീഹരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളജിലെ വിവിധ പരിപാടികളുടെ വിഡിയോ ദൃശ്യങ്ങളില്‍നിന്ന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ഇവ അശ്ലീല സ്വഭാവമുള്ള ചിത്രങ്ങളാക്കി ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും പണം വാങ്ങി വില്‍ക്കുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രിയുടെ വിഐപി ഡ്യൂട്ടിക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍; തിരുവനന്തപുരത്തെ പരിശോധനകള്‍ താളംതെറ്റുന്നതായി പരാതി |
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളും ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും പ്രതിസന്ധിയിലാകുന്നതായി ആക്ഷേപം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഫീല്‍ഡ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിഐപി സുരക്ഷാ-പ്രോട്ടോക്കോള്‍ ഡ്യൂട്ടികള്‍ക്കായി പതിവായി നിയോഗിക്കുന്നതാണ് പരിശോധനകള്‍ക്ക് തിരിച്ചടിയാകുന്നതെന്നാണ് വകുപ്പുതലത്തില്‍ ഉയരുന്ന പരാതി. മുഖ്യമന്ത്രിയുടെ യാത്രകളോടനുബന്ധിച്ച് വിമാനത്താവളങ്ങളിലും കനകക്കുന്ന് കൊട്ടാരം ഉള്‍പ്പെടെയുള്ള വേദികളിലെ പരിപാടികളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇതോടെ മുന്‍കൂട്ടി നിശ്ചയിച്ച പരിശോധനകളും മറ്റ് ഫീല്‍ഡ് |
|
Full Story
|
|
|
|
|
|
|
| 9,400 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍; 40 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്‌ലൈ91 |
കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ ഫ്‌ലൈ91 വന്‍ വിപുലീകരണത്തിനൊരുങ്ങുന്നു. ഏകദേശം 9,400 കോടി രൂപ ചെലവില്‍ 40 പുതിയ എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങള്‍ വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രാദേശിക എയര്‍ലൈന്‍ ഒരേസമയം ഇത്രയധികം എടിആര്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് ലോകത്ത് ആദ്യമാണെന്നാണ് വിവരം. കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്‌ലൈ91 ഗോവ ആസ്ഥാനമാക്കി 2024ലാണ് സര്‍വീസ് ആരംഭിച്ചത്. വ്യോമയാന രംഗത്ത് മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തനപരിചയമുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ സ്ഥാപകരില്‍ പ്രധാനി. ഗോവയും ഹൈദരാബാദുമാണ് നിലവിലെ പ്രധാന ബേസുകള്‍. മലയാളിയുടെ നേതൃത്വത്തിലുള്ള |
|
Full Story
|
|
|
|
|
|
|
| കുന്നംകുളം കസ്റ്റഡി മര്‍ദനം: 'ഒരു വര്‍ഷമായിട്ടും നീതിയില്ല'; യുഡിഎഫ് സര്‍ക്കാരിനെതിരെ തുറന്ന കത്തുമായി വി.എസ്. സുജിത്ത് |
തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നീതി ലഭിച്ചിട്ടില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും മര്‍ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ച് സുജിത്ത് സമൂഹമാധ്യമത്തില്‍ തുറന്ന കത്ത് പങ്കുവച്ചു. കസ്റ്റഡി മര്‍ദനത്തിന് പിന്നാലെ നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സുജിത്ത് പറയുന്നു. ആ വാക്കുകളില്‍ വിശ്വസിച്ചാണ് താനും കുടുംബവും ഒരു വര്‍ഷമായി കാത്തിരിക്കുന്നതെന്നും |
|
Full Story
|
|
|
|
|
|
|
| പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫില്‍ ഭിന്നത; ഉപസമിതി കരടില്‍ വ്യക്തമായ ശുപാര്‍ശയില്ല |
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ സ്‌കൂള്‍ നവീകരണ പദ്ധതിയില്‍ കേരളം പങ്കാളിയാകണമോ എന്ന വിഷയത്തില്‍ ഭരണകക്ഷിയായ യുഡിഎഫില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും, മുന്നണിക്കുള്ളില്‍ അഭിപ്രായൈക്യം രൂപപ്പെടാത്തതിനാല്‍ അന്തിമ തീരുമാനം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള വഴിയാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി പിഎം ശ്രീ പദ്ധതിയില്‍ ചേരുന്നതിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ക്കുന്നതായാണ് വിവരം. അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിച്ച് |
|
Full Story
|
|
|
|
|
|
|
| വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി പരിശോധന വേണമെന്ന് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി; നിലപാട് തള്ളി സഭ |
കൊച്ചി: മാര്‍ത്തോമ്മാ സഭയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് മുന്‍പ് വധൂവരന്മാര്‍ എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാകണമെന്ന അഭിപ്രായവുമായി സഭയുടെ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി മാര്‍ത്തോമ്മാ സഭ രംഗത്തെത്തി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എച്ച്‌ഐവി പരിശോധനകളും കൗണ്‍സലിങ് ക്യാമ്പുകളും സംഘടിപ്പിക്കുന്ന നടപടിയെ പരാമര്‍ശിച്ചായിരുന്നു ഡോ. കെ. തോമസിന്റെ പ്രതികരണം. മാര്‍ത്തോമ്മാ സഭയില്‍ നടക്കുന്ന വിവാഹങ്ങളും ഇത്തരം പരിശോധനകള്‍ക്ക് ശേഷമേ നടത്താവൂ എന്നാണ് വ്യക്തിപരമായി താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
''കര്‍ണാടക സര്‍ക്കാര്‍ |
|
Full Story
|
|
|
|
| |