|
|
|
|
|
| ഒരു നൂറ്റാണ്ട് മുന്‍പേ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറന്ന മാളിയേക്കല്‍ കുടുംബം; തലശ്ശേരിയിലെ വേറിട്ട നവോത്ഥാന ചരിത്രം |
തലശ്ശേരി: കേരളത്തില്‍ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സാമൂഹിക നിയന്ത്രണങ്ങളും വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍, ഒരു നൂറ്റാണ്ടിലേറെയായി യാഥാസ്ഥിതിക ചട്ടക്കൂടുകളെ ചോദ്യം ചെയ്തുവരുന്ന വേറിട്ടൊരു ചരിത്രമുണ്ട് തലശ്ശേരിയിലെ മാളിയേക്കല്‍ കുടുംബത്തിന്. പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതു മുതല്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കലാപരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതുവരെ അക്കാലത്ത് സമൂഹം അസാധാരണമെന്ന് കരുതിയ പല കാര്യങ്ങളും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഈ കുടുംബത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് മാളിയേക്കല്‍ കുടുംബത്തിന്റെ പുരോഗമന യാത്രയ്ക്ക് തുടക്കമാകുന്നത്. |
|
Full Story
|
|
|
|
|
|
|
| ചിറയിന്‍കീഴ് സംഘര്‍ഷം: ഡല്‍ഹിയിലാണെന്ന് അറിയിച്ച രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലിനെ കണ്ടതായി റിപ്പോര്‍ട്ട് |
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതിക്ക് താന്‍ ഡല്‍ഹിയിലാണെന്ന് അറിയിച്ചിരുന്ന രമ്യ ഹരിദാസ് എംഎല്‍എ ഞായറാഴ്ച രാത്രി പാലക്കാട്ടെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും പാര്‍ട്ടിതല അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രമ്യ ഹരിദാസ്, എഐസിസിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനെ നേരില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. നേതൃത്വത്തിന്റെ അതൃപ്തി പരിഹരിക്കുന്നതിനും വിഷയത്തില്‍ തന്റെ നിലപാട് വിശദീകരിക്കുന്നതിനുമായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന. പാലക്കാട് |
|
Full Story
|
|
|
|
|
|
|
| മുന്‍ ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതന്‍ അന്തരിച്ചു |
പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ. അച്യുതന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1996 മുതല്‍ 2016 വരെ തുടര്‍ച്ചയായി ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അച്യുതന്‍, കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. തത്തമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അത് വേണ്ടെന്നുവച്ച |
|
Full Story
|
|
|
|
|
|
|
| അട്ടപ്പാടിയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ചാക്കില്‍; സംശയത്തിന്റെ പേരില്‍ കൊലപാതകമെന്ന് പൊലീസ് |
അഗളി: അട്ടപ്പാടിയില്‍ ചാക്കിനുള്ളില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ തോട്ടം തൊഴിലാളിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. മരിച്ച യുവതിയുമായി ഇയാള്‍ ഒന്നിച്ച് താമസിച്ചുവരികയായിരുന്നുവെന്നാണ് വിവരം. സംശയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബം ഏകദേശം 20 ദിവസം മുന്‍പാണ് അട്ടപ്പാടിയിലെ ഒരു തോട്ടത്തില്‍ ജോലിക്കായി എത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നതായി സമീപവാസികളില്‍നിന്ന് പൊലീസിന് വിവരം |
|
Full Story
|
|
|
|
|
|
|
| മര്യാദയ്ക്ക് സംസാരിക്കണം'; വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി 'സുപ്രഭാതം' മുഖപ്രസംഗം |
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാതം'. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പ്രസംഗത്തിനെതിരായ സതീശന്റെ പ്രതികരണമാണ് വിമര്‍ശനത്തിന് ആധാരം. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് സതീശനെ കടന്നാക്രമിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലേഖനത്തില്‍ അനുകൂലമായി പരാമര്‍ശിക്കുന്നുമുണ്ട്. സ്ത്രീകളെക്കുറിച്ച് കാന്തപുരം നടത്തിയ പരാമര്‍ശം വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം വേദിയിലാണെന്നും അവിടെ അത്തരമൊരു നിലപാട് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും മുഖപ്രസംഗം പറയുന്നു. കാന്തപുരത്തിന്റെ പ്രസംഗത്തെ വിമര്‍ശിച്ച സതീശന്റെ പ്രതികരണം ഇസ്ലാമിലെ |
|
Full Story
|
|
|
|
|
|
|
| ചിറയിന്‍കീഴ് കയ്യാങ്കളി പാര്‍ട്ടിക്ക് നാണക്കേട്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സണ്ണി ജോസഫ് |
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച തന്നെ കെപിസിസിക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും സംയമനം പാലിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. പരസ്യമായ അച്ചടക്കലംഘനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സണ്ണി |
|
Full Story
|
|
|
|
|
|
|
| മിനിമം ബസ് നിരക്ക് 15 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്, നിര്‍ണായക യോഗം സെപ്റ്റംബര്‍ 8ന് |
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയര്‍ത്തുക, ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് ഒരുങ്ങുന്നത്. സമരപ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കും. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമാണെന്നാണ് ബസുടമകളുടെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് തുടരുന്നത് സാമ്പത്തികമായി അസാധ്യമാകുകയാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളുടെ വരുമാനത്തെ |
|
Full Story
|
|
|
|
|
|
|
| ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി |
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. പ്രാദേശിക നേതാക്കള്‍ തന്നെ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചപ്പോള്‍, എംഎല്‍എ തങ്ങളെ ആക്രമിച്ചെന്നാണ് മറുഭാഗത്തിന്റെ ആരോപണം. സംഭവത്തിനുശേഷം രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ രമ്യ ഹരിദാസിന്റെ പിഎ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. യോഗത്തില്‍ പ്രദീപ് ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം |
|
Full Story
|
|
|
|
| |