|
|
|
|
|
|
|
| ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കര്‍മ്മം ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിച്ചു |
|
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണല്‍ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്ഘാടനം രമ്യാ ഹരിദാസ് എംപി നിര്‍വ്വഹിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡന്‍ നടത്തിയത്.
ഐഒസി (യുകെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയല്‍, മുതിര്‍ന്ന നേതാവ് ബേബികുട്ടി ജോര്‍ജ്, ജോര്‍ജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോണ്‍ പീറ്റര്‍, ജിതിന്‍ വി തോമസ്, സുബിന്‍ റോയ്, അര്‍ഷാദ് ഇഫ്തിഖാറുദ്ധീന്‍, സ്റ്റീഫന്‍ റോയ് എന്നിവര്‍ സംബന്ധിച്ചു.
തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. |
|
|
|
|
|
|
|
|
| സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്പോര്‍ട്സ് ഡേ ജൂലായ് ഒന്നിന് |
|
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്പോര്‍ട്സ് ഡേയും ബാര്‍ബിക്യൂവും ജൂലായ് ഒന്നിന് ശനിയാഴ്ച അപ്ലാന്‍സിലെ കംഡോകിന്‍ പാര്‍ക്കില്‍ വച്ച് രണ്ടു മണി മുതല്‍ ആറു മണി വരെ നടക്കും.
സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികളേയും അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്.
സ്ഥലത്തിന്റെ വിലാസം
Cwmdonkin Park, Uplands, SA2 0PS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിറിയക് പി ജോര്‍ജ്ജ് (പ്രസിഡന്റ്): 07773454387
പയസ് മാത്യു (സെക്രട്ടറി): 07956276896
എബ്രഹാം ചെറിയാന്‍ (ട്രഷറര്‍): 07735610045 |
|
|
|
|
|
|
|
|
| ചാലക്കുടി ചങ്ങാത്തം 2023'ന് ബര്‍മിങ്ങ്ഹാമില്‍ തിരിതെളിയുന്നു |
|
ചാലക്കുടി മേഖലയില്‍ നിന്നും യുകെ യുടെ നാനാ ഭാഗങ്ങളില്‍ അധിവസിക്കുന്നവര്‍ ശനിയാഴ്ച ബിര്‍മിങ്ങ്ഹാം അടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു.നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്മ കാരണമാകുന്നു. രാവിലെ 10മുതല്‍ വൈകുന്നേരം 6മണി വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടന്‍ സദ്യ ഒരുക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് ഷീജോ മല്‍പ്പാന്‍ 07421264097
സെക്രട്ടറി ഷാജു മാടപ്പിള്ളി
07456417678
ട്രെഷരാര്‍ ദീപ ഷാജു
07896553923. |
|
|
|
|
|
|
|
|
|
|
| കോതമംഗലം സംഗമം ജൂലൈ എട്ടിന് ബര്‍മിങ്ങ്ഹാമില്‍ |
|
ഹൈറേഞ്ചിന്റെ കവാടവും, കാര്‍ഷിക മേഖലയുമായ കോതമംഗലത്തു നിന്ന് ഭാവി ജീവിതം കരുപിടിപ്പിക്കുന്നതിനായി യൂറോപ്പിന്റെ നാനാഭാഗങ്ങളില്‍ കുടിയേറിയ കോതമംഗലംകാരുടെ സ്നേഹ സംഗമത്തിന്റെ മാമാങ്കമായിരിക്കും ജൂലൈ എട്ടിന് ബര്‍മിങ്ങ്ഹാമില്‍ അരങ്ങേറുന്ന കോതമംഗലം സംഗമം - 2023.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരു കാലത്ത് ജന്മദേശത്ത് നിന്ന് വിട്ടിട്ടുപോയ പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതിനുള്ള വേദിയായി കോതമംഗലം സംഗമം - 2023 മാറും.
ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ - Shoy - 00447709037035
353894199647- Ireland
Address:
St Stephen’s church 10c
427 Brays road
Sheldon
Birmingham
B262RR |
|
|
|
|
|
|
|
|
| ഏഴാമത് യൂറോപ്യന്‍ ക്നാനായ സംഗമം ഈമാസം 24ന് ലണ്ടന്‍ ബുഷി അരീനയില്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ |
ഏഴാമത് യൂറോപ്യന്‍ ക്നാനായ സംഗമം, ലണ്ടന്‍ സെന്റ് പീറ്റര്‍ & സെന്റ് പോള്‍സ് ക്നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് (ശനി) ലണ്ടനിലെ ബുഷി അരീനയില്‍ (Bushy Arena WD23 3AA). പ്രത്യേകം തയ്യാര്‍ ആക്കുന്ന ക്നാനായ സമുദായത്തിന്റെ ധീരനായ നേതാവും, സുറിയാനി സഭയുടെ വിശ്വാസത്തിന്റെ കാവല്‍ഭടനും ആയിരുന്ന, ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍ നഗറില്‍ വെച്ച് നടക്കും. നിങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക വികാരി. ഫാ. ഡോ. ബിനോയി അലക്സാണ്ടര്‍: 07831237602 അസി. വികാരി. ഫാ മാത്യൂസ്. കെ. എബ്രഹാം: 07887321814 സെക്രട്ടറി ജിജി. കിഴക്കേമുറിയില്‍: 07878212402 ട്രസ്റ്റി ഫിലിപ്പ് ജേക്കബ്: 07949926580 |
|
|
|
|
|
|
|
|
| ബ്രിഡ്ജെന്റ് മലയാളി അസോസിയേഷന്‍: പോളി പുതുശ്ശേരി വീണ്ടും പ്രസിഡന്റ്: സെക്രട്ടറി മാമ്മന്‍ കടവില്‍ |
സൗത്ത് വെയില്‍സ് ബ്രിഡ്ജെന്റ് മലയാളി അസോസിയേഷന്‍ പുതിയ ഭരണസമിതി നിലവില്‍ 23 അംഗങ്ങളെ റിട്ടേണിംങ്ങ് ഓഫീസറായി നിയോഗപെടുത്തിയ അജയ് കുമാര്‍, സജേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പു നടത്തി. പോളി പുതുശ്ശേരിയെ വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആനീസ് മാത്യു, സെക്രട്ടറി മാമ്മന്‍ കടവില്‍, ട്രഷറര്‍ ജോമറ്റ് ജോസഫ്, ജോയിന്റ് ട്രഷറര്‍ ജോയി പുളിയ്ക്കന്‍, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി, പി ആര്‍ ഓ ലിജോ തോമസ്, ഓഡിറ്റര്‍ ഷിനോയ് ഫ്രാന്‍സിസ്, പ്രോഗ്രാം കോഡിനേറ്റര്‍ രതീഷ് രവി,ആട്സ് കോഡിനേറ്റേഴ്സ് നീതു ജോര്‍ജ്ജ്, റാണിമോള്‍ തോമസ്, സ്പോട്സ് കോഡിനേറ്റേഴ്സ് രാജു ശിവകുമാര്‍, തോമസ്‌കുട്ടി, മീഡിയ ലിറ്റോ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സുമാരായ-ജോബിന്‍ ജോസഫ്, |
|
|
|
|
|
| |