Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
പത്തനംതിട്ടയിലെ റാന്നിയില്‍ നിന്നു യുകെയില്‍ എത്തിയ മലയാളികള്‍ - റാന്നി മലയാളി അസോസിയേഷന്‍ സംഗമം
Text By: Team ukmalayalampathram

യുകെയില്‍ എത്തിയ റാന്നിയിലെ മലയാളികള്‍ ഒത്തു ചേര്‍ന്നു. സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ തീയതികളില്‍ എം.എസ്.സി ക്രൂയിസ് എന്ന കപ്പലില്‍ വച്ചായിരുന്നു റാന്നി മലയാളി അസോസിയേഷന്‍ സംഗമം. സൗത്താംപ്റ്റണ്‍ നിന്നു പുറപ്പെട്ട കപ്പലിലെ റാന്നി കൂട്ടായ്മ കൗതുകമായി. ആര്‍എംഎയുടെ പ്രസിഡന്റ് എബിമോന്‍ ജേക്കബ്ബ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി സോജന്‍ വി ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പച്ചു. ട്രഷറര്‍ അനില്‍ നെല്ലിക്കല്‍ കണക്ക് അവതരിപ്പിച്ചു. മക്കളേയും, കൊച്ചുമക്കളേയും സന്ദര്‍ശിക്കാന്‍ റാന്നിയില്‍ നിന്നു യുകെയില്‍ എത്തിയ മാതാപിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. 2023 -2024 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി സൈബു കണ്ണംന്താനത്തിനേയും, സെക്രട്ടറിയായി പ്രേമിനോ എബ്രഹാമിനേയും, ട്രഷററായി സനു ചെറിയാനെയും വൈസ് പ്രസിഡന്റായി ജെറ്റി ജോമോനേയും, ജോയിന്റ് സെക്രട്ടറിയായി ജോണ്‍സി ജോയേയും, ലിജോ റഞ്ചി, രേണു ബോണി, ഷൈനി രാജീവ് എന്നിവരെ പ്രോഗ്രാം കോഡിനേറ്ററായും തെരഞ്ഞെടുത്തു. വര്‍ണശബളമായ കലാപരിപാടികളോടെയും വിഭവസമൃദ്ധമായ വിരുന്നോടെയും പൊതു സമ്മേളനം അവസാനിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ചുവടെ: Abymon Jacob Sojan V John Anil Nellickal Lizy Abraham Titto Punnoose Mano Puthanpurackal Niby Zachariah Swpana Boby

 
Other News in this category

 
 




 
Close Window