Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഖ സാബു പ്രസിഡന്റ്, സുധിഷ് സുധാകരന്‍ സെക്രട്ടറി, ജെഫ്രിന്‍ ട്രെഷറര്‍
Text By: Team ukmalayalampathram

കഴിഞ്ഞ മാസം 23 ന് നടന്ന ജനറല്‍ ബോഡി മീറ്റിങില്‍ 2022-23 എക്സിക്യൂട്ടിവ് കമ്മിറ്റി വരവ് ചെലവ് കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശേഷം 2023-24 വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയെ നിയോഗിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ പറ്റി ചര്‍ച്ചയും നടന്നു. രേഖ സാബു പ്രസിഡന്റായും സുധിഷ് സുധാകരന്‍ സെക്രട്ടറിയായും ജെഫ്രിന്‍ ട്രെഷററായും നിയുക്തരായി. മാത്യുസ് മറ്റമന, സജിമോന്‍ മാത്യു, സുബിന്‍ ഈശോ, നിവിന്‍ സണ്ണി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്ഥാനമേറ്റപ്പോള്‍, രഞ്ജു ഫിലിപ്പ്, ഏലിയാമ്മ ബേബി എന്നിവര്‍ വനിതാ പ്രതിനിധികളായി. ഡെല്‍ന ബിബി, കെവിന്‍ സജി എന്നിവര്‍ യുവ പ്രതിനിധികളുടെ ഉത്തരവാദിത്വം വഹിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ തിരഞ്ഞെടുപ്പ് കൂടാതെയാണ് ജനറല്‍ ബോഡി മുന്നോട്ട് വച്ച അംഗങ്ങളെ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്. അംഗങ്ങളുടെ ഉത്തരവാദിത്വ പൂര്‍ണമായ സമീപനമാണ് സംഘടനയെ ഒത്തൊരുമയോടെ മുന്നോട്ട് നയിക്കുന്നത്.

 
Other News in this category

 
 




 
Close Window