Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  20-04-2026
വിമാനയാത്ര ചെലവ് കുതിച്ചുയരും; മലയാളികള്‍ മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് വിദഗ്ധര്‍

ലണ്ടന്‍: ഇറാന്‍-യുഎസ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതം വിമാനയാത്രകളിലും പ്രതിഫലിക്കാന്‍ തുടങ്ങി. വിദഗ്ധരുടെ മുന്നറിയിപ്പുപ്രകാരം അടുത്ത ആഴ്ചകളില്‍ വിമാന ടിക്കറ്റുകള്‍ 'പോക്കറ്റ് കീറുന്ന' നിരക്കുകളിലേക്ക് ഉയരും.

ജെറ്റ് ഫ്യൂവല്‍ പ്രതിസന്ധി

കുതിച്ചുയരുന്ന ജെറ്റ് ഫ്യൂവല്‍ വില അധികം വൈകാതെ സര്‍ചാര്‍ജുകളായി യാത്രാ നിരക്കുകളില്‍ പ്രതിഫലിക്കുമെന്ന് ട്രാവല്‍ വിദഗ്ധര്‍ പറയുന്നു. ദീര്‍ഘദൂര വിമാനയാത്രകളുടെ നിരക്കുകള്‍ ഇതിനകം 300 പൗണ്ട് വരെ വര്‍ധിച്ചു. ഹൃസ്വദൂര യാത്രകളിലും ഇത് പടരുമെന്നതാണ് ആശങ്ക.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും

Full Story
  20-04-2026
ലണ്ടനില്‍ വീണ്ടും ട്രെയിന്‍ സമരങ്ങള്‍; യാത്രക്കാര്‍ക്ക് ദുരിതദിനങ്ങള്‍ മുന്നില്‍

ലണ്ടന്‍: നഗരത്തിന്റെ ലൈഫ് ലൈനായ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സര്‍വീസില്‍ വീണ്ടും സമര ദിനങ്ങള്‍ എത്തുന്നു. ആര്‍എംടി യൂണിയന്റെ കീഴിലുള്ള ജീവനക്കാര്‍ അടുത്ത മൂന്നു മാസത്തിനിടെ ആറു സമരങ്ങളിലായി 12 ദിവസം പണിമുടക്കിന് നോട്ടീസ് നല്‍കി.

പ്രവര്‍ത്തിദിനങ്ങള്‍ കുറയ്ക്കുന്നതിനെതിരെ

നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവര്‍ത്തിദിനങ്ങള്‍ നാലുദിവസമാക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി.എഫ്.എല്‍) നിര്‍ദേശം യൂണിയന്‍ തള്ളിയതാണ് സമരത്തിന് കാരണമായത്. മാനേജ്‌മെന്റിനെ സമ്മര്‍ദത്തിലാക്കാനുള്ള തുടര്‍ നടപടിയായി 24 മണിക്കൂര്‍ വീതമുള്ള ആറു സമരങ്ങള്‍ നടത്താനാണ് തീരുമാനം.

Full Story
  20-04-2026
എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഏപ്രില്‍ 21ന്

ലണ്ടന്‍: ബ്രിട്ടനെ ഏറെക്കാലം നയിച്ച എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ഏപ്രില്‍ 21ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2022ല്‍ 96ാം വയസ്സില്‍ അന്തരിച്ച രാജ്ഞി ജീവിച്ചിരുന്നെങ്കില്‍ ഈ ദിവസം നൂറാം വയസ്സ് തികയുമായിരുന്നു.

പുതിയ ചാരിറ്റി ഫണ്ട്

രാജ്ഞിയുടെ പേരില്‍ ആരംഭിക്കുന്ന ക്യൂന്‍സ് ചാരിറ്റി ഫണ്ട് ആണ് ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. പൊതുസ്ഥലങ്ങളില്‍ കളിസ്ഥലങ്ങളും റിക്രിയേഷന്‍ സെന്ററുകളും വര്‍ധിപ്പിച്ച് സമൂഹത്തെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാവരെയും സ്‌നേഹിതരും അയല്‍ക്കാരുമായി കാണണമെന്ന രാജ്ഞിയുടെ സന്ദേശം സാക്ഷാത്കരിക്കാനാണ് പദ്ധതി. സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 40 മില്യന്‍

Full Story
  19-04-2026
ബ്രിട്ടീഷ് വോട്ടര്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചുചേരലിന് കൂടുതല്‍ പിന്തുണ

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ഏകീകൃത വിപണി (സിംഗിള്‍ മാര്‍ക്കറ്റ്) ആശയത്തേക്കാള്‍ ബ്രിട്ടീഷ് വോട്ടര്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചുചേരലിനാണ് കൂടുതല്‍ പിന്തുണയെന്ന് പുതിയ അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് റെഫറണ്ടം പാസ്സാക്കി ഒരു പതിറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ നടത്തിയ പഠനത്തിലാണ് വോട്ടര്‍മാരുടെ മനോഭാവം വെളിപ്പെട്ടത്.

സര്‍വേ ഫലങ്ങള്‍

എല്ലാ വിഭാഗം വോട്ടര്‍മാരിലും 53% പേര്‍ യൂറോപ്യന്‍ യൂണിയനിലേക്ക് മടങ്ങണമെന്ന ആശയത്തെ പിന്തുണച്ചു.

ലേബര്‍ പാര്‍ട്ടി വോട്ടര്‍മാരില്‍ 83%, ലിബറല്‍

Full Story
  19-04-2026
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ യുഎഇ-യുകെ ആവശ്യം

അബുദാബി/ഇസ്താംബുള്‍: ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഊര്‍ജ വിപണിക്കും നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും കപ്പല്‍ ഗതാഗതവും ഉറപ്പാക്കാന്‍ രാജ്യാന്തര തലത്തില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് യുഎഇയും ബ്രിട്ടനും ആവശ്യപ്പെട്ടു. തുര്‍ക്കിയില്‍ നടക്കുന്ന 152-ാമത് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു) സമ്മേളനത്തിനിടെ യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സ്പീക്കര്‍ സഖര്‍ ഖൊബാഷും ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗവും ഐപിയു ബ്രിട്ടിഷ് ഗ്രൂപ്പ് അധ്യക്ഷനുമായ ഫാബിയന്‍ ഹാമില്‍ട്ടണും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. യുഎഇയും യുകെയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്ത്രപ്രധാനമായ വിഷയങ്ങളില്‍ സംഭാഷണം

Full Story
  19-04-2026
ലണ്ടനില്‍ യുവതി മുങ്ങിമരിച്ച സംഭവം: മൃതദേഹം ഇന്ന് നാട്ടിലെത്തും

ലണ്ടന്‍/കാസര്‍കോട്: ലണ്ടനില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കീര്‍ത്തി രാജഗോപാല്‍ (25)യുടെ മൃതദേഹം നാട്ടിലേക്ക് തിരിക്കും. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ 10 മണിക്ക് വീട്ടിലെത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌കാരം നടക്കും. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് കാരക്കുഴി 'കീര്‍ത്തിവിനായക'യിലെ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി. സഹോദരന്‍ വിനായക്.

വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ കീര്‍ത്തി പിന്നീട് പോസ്റ്റ് സ്റ്റഡി വീസയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഗവേഷണപഠനത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ലണ്ടനിലെ ഡെസിമ

Full Story
  19-04-2026
ജയിലുകളില്‍ നിന്ന് തടവുകാരെ അബദ്ധത്തില്‍ മോചിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ വന്‍ പദ്ധതി

ലണ്ടന്‍: ജയിലുകളില്‍ നിന്ന് തടവുകാരെ തെറ്റിദ്ധാരണകള്‍ മൂലം മോചിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി 82 മില്യന്‍ പൗണ്ടിന്റെ (ഏകദേശം 880 കോടി രൂപ) വന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇനി മുതല്‍ തടവുകാരെ മോചിപ്പിക്കുന്നതിന് മുന്‍പ് അവരുടെ വിരലടയാളവും മുഖവും ഡിജിറ്റല്‍ രേഖകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നത് നിര്‍ബന്ധമാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 179 തടവുകാരെയാണ് അബദ്ധത്തില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ചത്. പേപ്പര്‍ ഫയലുകളിലെ തെറ്റുകള്‍, കോടതി ഉത്തരവുകള്‍ കൈമാറുന്നതിലെ ആശയക്കുഴപ്പം, ശിക്ഷാ കാലാവധി കണക്കാക്കുന്നതിലെ പിഴവുകള്‍ എന്നിവയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായത്.

Full Story

  18-04-2026
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന ഉപേക്ഷിക്കുമെന്ന സൂചന

ലണ്ടന്‍: ഊര്‍ജ്ജവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും ആശ്വാസമായി ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന ഉപേക്ഷിക്കുമെന്ന സൂചന നല്‍കി. ഇതുവരെ വര്‍ധനവുമായി മുന്നോട്ട് പോകുമെന്ന നിലപാട് ആവര്‍ത്തിച്ചിരുന്നെങ്കിലും, ജനങ്ങള്‍ക്ക് താങ്ങാനാകില്ലെന്ന മുന്നറിയിപ്പുകള്‍ ഉയര്‍ന്നതോടെ തീരുമാനം മാറ്റിയിരിക്കുകയാണ്.

കുടുംബങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും ആശ്വാസം

ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ചെലവ് കുറയ്ക്കുക തന്നെയാണ് ലക്ഷ്യമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. എനര്‍ജി വില ഉയര്‍ന്ന സാഹചര്യത്തില്‍ പമ്പുകളിലെ

Full Story
[124][125][126][127][128]
 
-->




 
Close Window