Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  17-04-2026
യുകെയിലെ വിദ്യാര്‍ത്ഥി ജീവിതച്ചെലവ്: അനുഷ്‌കയുടെ അനുഭവം ചര്‍ച്ചയാകുന്നു

യുകെയില്‍ പഠനവും ജോലിയും സ്വപ്നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പായി മാറുകയാണ് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ അനുഷ്‌ക ദിവാകര്‍ പങ്കുവെച്ച വീഡിയോ.

അനുഷ്‌കയ്ക്ക് പ്രതിമാസം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ഏകദേശം 1,800 പൗണ്ട് (1.8 ലക്ഷം രൂപ). എന്നാല്‍, ഇതില്‍ 1,100 പൗണ്ട് (1.1 ലക്ഷം രൂപ) സര്‍വ്വകലാശാലയുടെ സ്റ്റുഡിയോ അക്കൗമഡേഷനായി വാടകയ്ക്കായി മാത്രം ചെലവാക്കേണ്ടി വരുന്നു. ലഭിക്കുന്ന തുകയുടെ 60 ശതമാനവും വാടകയ്ക്കായി പോകുന്നതോടെ, ബാക്കി വരുന്ന 700 പൗണ്ട് കൊണ്ടാണ് ഭക്ഷണവും മറ്റ് ചിലവുകളും കണ്ടെത്തേണ്ടത്.



പലചരക്ക്

Full Story
  17-04-2026
ചൈനയുടെ ജിഡിപി വളര്‍ച്ച പ്രതീക്ഷകള്‍ കടത്തി; യുകെയ്ക്ക് ആശ്വാസ നേട്ടം

യുഎസുമായുള്ള വ്യാപാരത്തര്‍ക്കവും ഇറാന്‍-യുഎസ് യുദ്ധവും പ്രതികൂലമായി വീശിയിട്ടും ചൈനയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷകളെ മറികടന്നു.

2026 ജനുവരി-മാര്‍ച്ച് ഒന്നാം പാദത്തില്‍ ചൈന 5% ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ അറിയിച്ചു. മുന്‍പാദത്തിലെ 4.5% വളര്‍ച്ചയെ അപേക്ഷിച്ച് ഉയര്‍ച്ചയാണ് ഇത്. നിരീക്ഷകര്‍ പ്രവചിച്ച 4.8% വളര്‍ച്ചാ നിരക്കിനെയും മറികടക്കാനായി.



എന്നിരുന്നാലും, ഹോര്‍മുസ് പ്രതിസന്ധിയും ഇറാന്‍-യുഎസ് യുദ്ധവും ബാധിക്കുമെന്നതിനാല്‍ 2026ലെ ആകെ വളര്‍ച്ചാ പ്രതീക്ഷ 4.5-5% ആയി ചൈന കുറച്ചിട്ടുണ്ട്. 1990ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാ

Full Story
  16-04-2026
നഴ്‌സിനെ വളഞ്ഞിട്ട് ആക്രമിച്ചു: കുത്തേറ്റ് മെയില്‍ നഴ്‌സ ആശുപത്രിയില്‍: വംശീയ ആക്രമണമെന്നു റിപ്പോര്‍ട്ട്
അയര്‍ലന്‍ഡില്‍ മലയാളി നഴ്സിന് കുത്തേറ്റു. മെയില്‍ നഴ്‌സാണ് ആക്രമിക്കപ്പെട്ടത്. വംശീയാക്രമണം ആണെന്നു നിഗമനം. യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി റിപ്പോര്‍ട്ട്. രാത്രി പത്തുമണിയോടെയാണ് സംഭവം. പാല്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ ഒരു പറ്റം കൗമാരക്കാര്‍ 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു എന്നാണു വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ ആക്രമണം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളില്‍ കയറുന്ന സാഹചര്യമാണുള്ളത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇവരില്‍ പലരും നിരത്തുകളിലുള്ളത്. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ക്കിടയിലേയ്ക്ക് ഒറ്റപ്പെട്ടു ചെന്നു പെടുന്ന
Full Story
  16-04-2026
ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക്

ലണ്ടന്‍: ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുനിന്ന യുണൈറ്റഡ് കിംഗ്ഡം, ചില വ്യാപാര നിബന്ധനകളില്‍ വീണ്ടും ഇയു സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ഭക്ഷ്യസുരക്ഷയും കൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകാനാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ലക്ഷ്യം.

പാര്‍ലമെന്ററി വോട്ടെടുപ്പുകള്‍ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നീക്കം. ഇതിലൂടെ ബിസിനസുകള്‍ നേരിടുന്ന അധിക ചെലവുകള്‍ കുറയ്ക്കാനും, ബ്രെക്സിറ്റുമായി

Full Story
  16-04-2026
ഇംഗ്ലണ്ടില്‍ തെറ്റായ ഭാഷാ വിവരങ്ങള്‍ നല്‍കി ജോലി നേടിയ യുവതി പുറത്താക്കി

ലണ്ടന്‍: മികച്ച വരുമാനവും ജീവിതവും ലക്ഷ്യമിട്ട് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുമ്പോള്‍, ഭാഷയും സംസ്‌കാരവും മനസ്സിലാക്കാതെ പോകുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കാമെന്നതിന് ഉദാഹരണമാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വാര്‍ത്ത. 2023-ല്‍ ശ്രീപെരമ്പുദുരു സ്വദേശിയായ സായി കീര്‍ത്തന എന്ന തെലുങ്ക് യുവതി യോര്‍ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ലാംഗ്വേജ് ആന്‍ഡ് സ്പീച്ച് തെറാപ്പിസ്റ്റായി ജോലി നേടി. രേഖകളില്‍ തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് രേഖപ്പെടുത്തി ജോലിയില്‍ പ്രവേശിച്ചെങ്കിലും, ജോലിക്ക് ചേര്‍ന്നതോടെ ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് സംസാരശൈലി തനിക്ക് മനസ്സിലാകുന്നില്ലെന്ന് വ്യക്തമായി.

Full Story

  16-04-2026
ബ്രിട്ടനില്‍ അഭയം തേടാന്‍ വ്യാജ സ്വവര്‍ഗ്ഗാനുരാഗ കഥകള്‍

ലണ്ടന്‍: പാകിസ്ഥാനി, ബംഗ്ലാദേശി വംശജരായ കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ അഭയം നേടാന്‍ സ്വവര്‍ഗ്ഗാനുരാഗികളായി നടിക്കുന്നുവെന്ന് ബിബിസി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു. ആയിരക്കണക്കിന് പൗണ്ട് നല്‍കി വ്യാജ തിരിച്ചറിയല്‍ രേഖകളും കഥകളും ഒരുക്കാന്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകള്‍ സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിസ കാലാവധി അവസാനിക്കുന്ന കുടിയേറ്റക്കാരോട് വ്യാജ കഥകള്‍ പറയാനും തെറ്റായ തെളിവുകള്‍ തയ്യാറാക്കാനും പരിശീലനം നല്‍കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് അവര്‍ സ്വവര്‍ഗ്ഗാനുരാഗികളാണെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങിയാല്‍ ജീവന്‍ അപകടത്തിലാണെന്നും അവകാശപ്പെടുന്നു.

2025-ല്‍ അഭയം

Full Story
  16-04-2026
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നടപ്പിലാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കാമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ ഇനി നികുതി ഒഴിവാകും. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരമൊരുക്കും. കരാര്‍ നിലവില്‍ വരുന്നതോടെ യുകെയില്‍ നിന്നുള്ള വിസ്‌കിയും കാറുകളും ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ

Full Story
  16-04-2026
ഡബ്ലിനില്‍ മലയാളി നഴ്സിന് നേരെ വംശീയാക്രമണം

കാവന്‍: ഡബ്ലിനില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള കാവനില്‍ മലയാളി നഴ്സിന് നേരെ വംശീയാക്രമണം നടന്നു. തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിന് വയറ്റില്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പാലു വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. കൗമാരക്കാര്‍ 'ഗോ ബാക്ക് ഇന്ത്യ' എന്ന് വിളിച്ചു ആക്രമിച്ചതായാണ് വിവരം. കുത്തേറ്റതോടെ യുവാവ് റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാവന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ വികാരം വീണ്ടും ശക്തമാകുന്ന

Full Story
[126][127][128][129][130]
 
-->




 
Close Window