Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
UK Special
  19-02-2026
യുകെയില്‍ മോഷണം പോകുന്നത് ഫോക്‌സ് വാഗന്‍ കാറുകള്‍: കള്ളന്മാരുടെ ലിസ്റ്റില്‍ രണ്ടാമത് ഫോര്‍ഡിന്റെ വാഹനങ്ങളും
യുകെയിലെ കാര്‍ മോഷണത്തിന്റെ കണക്കു നോക്കിയാല്‍ ഓരോ 10 മിനിറ്റിലും ഒരു കാര്‍ മോഷ്ടിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഫാര്‍ഡ് ഫിയസ്റ്റയാണ് മോഷണ ലിസ്റ്റില്‍ ഒന്നാമതുള്ളത്. രാജ്യത്ത് 1.4 മില്ല്യണ്‍ ഫിയസ്റ്റകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട മോഡലും ഇത് തന്നെയാണെന്നതിനാല്‍ ഇതില്‍ അത്ഭുതമില്ല. രണ്ടാം സ്ഥാനത്ത് ഫോക്സ്വാഗണ്‍ ഗോള്‍ഫറും, മൂന്നാമത് ഫോര്‍ഡ് ഫോക്കസുമാണ്.

മെഴ്സിഡസ് സി-ക്ലാസ് ആറാം സ്ഥാനത്താണ്. റേഞ്ച് റോവര്‍ സ്പോര്‍ട്ട് മോഷണങ്ങള്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. 2025-ല്‍ 54,830 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പത്തെ 61,343 മോഷണങ്ങളില്‍ നിന്നും 11 ശതമാനം കുറവുവന്നതായി ഡിവിഎല്‍എ വ്യക്തമാക്കി.

എന്നാല്‍ മോട്ടോര്‍
Full Story
  19-02-2026
ബ്രിട്ടീഷ് രാജാവിന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു: 66-ാം വയസ്സില്‍ ജയിലിലാകുന്നത് പദവി ദുരുപയോഗം ചെയ്ത കേസില്‍
ബ്രിട്ടനിലെ രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ പോലീസ് കസ്റ്റഡിയില്‍. തേംസ് വാലി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊതുപദവി ദുരുപയോഗം ചെയ്തെന്നാണു കേസ്. 66-ാം ജന്മദിനത്തിലാണ് അറസ്റ്റ്. ബ്രിട്ടിഷ് രാജാവ് ചാള്‍സിന്റെ സഹോദരനാണ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍. തന്റെ സഹോദരന്‍ ചാള്‍സ് രാജാവ് ആന്‍ഡ്രൂവിനെ റോയല്‍ ലോഡ്ജില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് വുഡ് ഫാമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ആന്‍ഡ്രൂ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് കിംഗ് ചാള്‍സ് അറിയിച്ചിട്ടുണ്ട്.
നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള 'വുഡ് ഫാം' എന്ന വസതിയില്‍ വെച്ചാണ് വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ നാടകീയ നീക്കങ്ങള്‍
Full Story
  19-02-2026
നൈജല്‍ ഫറാഷ് പ്രഖ്യാപിച്ച 'ഫ്രണ്ട് ബെഞ്ച്' ടീം: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചര്‍ച്ച

ലണ്ടന്‍: ബ്രിട്ടനില്‍ രാഷ്ട്രീയ നിലപാട് ശക്തിപ്പെടുത്തുന്നതിനായി 'റിഫോം യുകെ' പാര്‍ട്ടി നേതാവ് നൈജല്‍ ഫറാഷ് തന്റെ ആദ്യ 'ഫ്രണ്ട് ബെഞ്ച്' ടീമിനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ഒരാള്‍ മാത്രം നയിക്കുന്ന സംഘമല്ലെന്നും, വ്യക്തമായ ഭരണസംവിധാനമുള്ള പ്രസ്ഥാനമാണെന്നും തെളിയിക്കുകയാണ് ഈ നീക്കത്തിലൂടെ ഫറാഷ് ലക്ഷ്യമിടുന്നത്.

ഫറാഷ് പ്രഖ്യാപിച്ച നാലംഗ ടീമില്‍ രണ്ട് പേര്‍ മുന്‍ കണ്‍സര്‍വേറ്റീവ് നേതാക്കളാണ്. മുന്‍ കണ്‍സര്‍വേറ്റീവ് മന്ത്രിയും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്ത ജെന്റിക്കിന് ട്രഷറി ചുമതല നല്‍കി. മുന്‍ ആഭ്യന്തരമന്ത്രി ബ്രാവര്‍മാനു വിദ്യാഭ്യാസം, തൊഴില്‍, തുല്യത എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യാനാണ്

Full Story
  19-02-2026
ഇന്ത്യ-പാക്ക് സൗഹൃദം: ലോകകപ്പ് പരാജയത്തിന് പിന്നാലെ വൈറലായ വീഡിയോ

ലണ്ടന്‍: ഇന്ത്യ-പാക്കിസ്ഥാന്‍ ട്വന്റി20 ലോകകപ്പിലെ മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സൗഹൃദത്തിന്റെ കഥയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാക്കിസ്ഥാന്റെ പരാജയവും, അതിനുശേഷം ഇന്ത്യ-പാക്ക് സൗഹൃദത്തിന്റെ രസകരമായ അവതരണവുമാണ് വീഡിയോയെ വൈറലാക്കിയത്.

യുകെയില്‍ റൂമേറ്റ്‌സായ ഇന്ത്യന്‍ ഗായകന്‍ യൂസഫ് സുലൈമാനിയും പാക്കിസ്ഥാന്‍ പൗരനായ എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍ ട്രെയിനി അലി റാസയുമാണ് വീഡിയോയിലെ താരങ്ങള്‍. അടുക്കളയില്‍ അലി റാസ റൊട്ടി ഉണ്ടാക്കുന്നതിനിടെ യൂസഫ് പാക്കിസ്ഥാന്റെ ജഴ്‌സിയോട് സാമ്യമുള്ള ടി-ഷര്‍ട്ട് ധരിച്ച് എത്തി, വിക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് തമാശ പറയുന്നതാണ് ദൃശ്യങ്ങള്‍.

Full Story
  19-02-2026
യുകെയില്‍ ഇരട്ടപൗരത്വക്കാര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് നിയമം

ലണ്ടന്‍: ഇരട്ടപൗരത്വമുള്ള ബ്രിട്ടിഷ് പൗരന്മാര്‍ക്കായി യുകെ സര്‍ക്കാര്‍ പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമപ്രകാരം, ബ്രിട്ടിഷ് പാസ്‌പോര്‍ട്ടോ 'സര്‍ട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റില്‍മെന്റോ' (യോഗ്യതാപത്രം) കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ യുകെയിലേക്ക് തിരികെ പ്രവേശിക്കാനാവൂ.

അതിര്‍ത്തി ആധുനികവല്‍ക്കരിക്കുന്നതിനായി നടപ്പിലാക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ.) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം. വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് £10 നല്‍കി ഇ.ടി.എ എടുക്കേണ്ടതുണ്ടെങ്കിലും, ഇരട്ട പൗരത്വമുള്ളവര്‍ക്ക് ഇനി

Full Story
  19-02-2026
ബ്രിട്ടനില്‍ 'ഏകീകൃത മിനിമം വേജ്' പദ്ധതി വൈകും

ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഏകീകൃത മിനിമം വേജ്' പദ്ധതി നടപ്പിലാക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രായഭേദമന്യേ എല്ലാ മുതിര്‍ന്നവര്‍ക്കും തുല്യവേതനം ഉറപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഭാഗികമായി പിന്നോട്ടുപോകുന്നുവെന്നതാണ് സൂചന.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും, യുവാക്കള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധി രൂക്ഷമായതുമാണ് സര്‍ക്കാരിനെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പത്രികയില്‍ 'ഡിസ്‌ക്രിഷണറി ഏജ് ബാന്‍ഡുകള്‍'

Full Story
  19-02-2026
കേംബ്രിജില്‍ സൗദി വിദ്യാര്‍ത്ഥി കുത്തേറ്റ് മരണം: സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍

കേംബ്രിജില്‍ കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതക കേസിലെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ആഡംബര താമസ ബ്ലോക്കിന് സമീപം രാത്രി നടന്ന തര്‍ക്കത്തിനിടെ സൗദി അറേബ്യന്‍ പൗരനായ വിദ്യാര്‍ത്ഥി മുഹമ്മദ് യൂസുഫ് അല്‍ ഖാസീം (20) കൊല്ലപ്പെട്ട സംഭവമാണ് കേസ്. ദൃശ്യങ്ങളില്‍ പ്രതിയായ ചാസ് കോറിഗന്‍ (22) പ്രവേശന കവാടത്തിന് പുറത്തുള്ള റാംപിന്റെ മതിലില്‍ ഇരുന്നിരുന്ന മുഹമ്മദിനെ സമീപിച്ച് സംസാരിക്കുന്നതും പിന്നീട് തര്‍ക്കത്തിലേര്‍പ്പെടുന്നതും കാണാം.

വാക്കുതര്‍ക്കം കൈയ്യാങ്കളിയായി മാറിയപ്പോള്‍ കോറിഗന്‍ ഷോര്‍ട്‌സിന്റെ പോക്കറ്റില്‍ നിന്ന് കത്തി എടുത്തു. ഭയന്ന മുഹമ്മദ് ഓടിയപ്പോള്‍ പ്രതി പിന്തുടര്‍ന്ന് കുത്തി

Full Story
  18-02-2026
സൗത്താംപ്ടണില്‍ താമസിച്ചിരുന്ന ലിജോ അന്തരിച്ചു
സൗത്താംപ്ടണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അന്തരിച്ചു. ചങ്ങനാശ്ശേരി പൂവം സ്വദേശി ലിജോ ടി. ജോസഫ് ആണു മരിച്ചത്. ഭാര്യ - ഷാന്റി. മക്കള്‍ - ആനില്‍ ലിജോ, ആഡ്രിയ ലിജോ. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു ലിജോ. നാട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പൂവം സെന്റ് ജോസഫ്സ് പള്ളിയില്‍.
Full Story
[122][123][124][125][126]
 
-->




 
Close Window