Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 28th Oct 2026
 
 
സിനിമ
  Add your Comment comment
രജനീകാന്തിനൊപ്പം നയന്‍താര: ചില കണ്ണുകള്‍ എല്ലാം പറഞ്ഞുതരും എന്നൊരു ക്യാപ്ഷനോടെ വരുന്നു ധര്‍മന്‍
Text By: UK Malayalam Pathram
ജനീകാന്ത് നായകനാകുന്ന 'ധര്‍മന്‍' എന്ന ചിത്രത്തില്‍ നയന്‍താരയും (Nayanthara). ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലേക്ക് നയന്‍താരയെ സ്വാഗതം ചെയ്ത് സംവിധായകന്‍ അശ്വത് മരിമുത്തു സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു.
ഞായറാഴ്ച ചിത്രത്തിന്റെ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പുതിയൊരു താരത്തിന്റെ വരവിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. 'ചില കണ്ണുകള്‍ എല്ലാം പറഞ്ഞുതരും... ഒരു മാസ് എന്‍ട്രി വരുന്നു! ഇന്ന് വൈകുന്നേരം 7.02ന്,' എന്നായിരുന്നു നിര്‍മാണക്കമ്പനിയുടെ കുറിപ്പ്.
ഇതിന് പിന്നാലെ സംവിധായകന്‍ അശ്വത് മരിമുത്തു പോസ്റ്റിന് താഴെ ഹൃദയത്തിന്റെയും ആലിംഗനത്തിന്റെയും ഇമോജികള്‍ക്കൊപ്പം 'സ്വാഗതം മാം' എന്ന കുറിപ്പും പങ്കുവച്ചു.
 
Other News in this category

 
 




 
Close Window