|
അമിതമായി അളവില്‍ മെര്‍ക്കുറി ഉപയോഗിച്ച എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീമിനെതിരെ കേസെടുത്ത് പൊലീസ്. ക്രീം ഉപയോഗിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ 18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവത്തിലാണ് നടപടി. 18കാരിയുടെ മൊഴി അരീക്കോട് പൊലീസ് രേഖപ്പെടുത്തി. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ക്രീമിന്റെ സാമ്പിള്‍ പൊലീസിന് നല്‍കിയെന്നും പെണ്‍കുട്ടി പറഞ്ഞു.
കണ്‍സ്യുമര്‍ കോടതിയിലേക്ക് പോകുമെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. ഇപ്പോള്‍ യൂസ് ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അത് നിര്‍ത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. താന്‍ എന്തായാലും അകപ്പെട്ടുവെന്നും മറ്റുള്ളവര്‍ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. തന്റെ ക്ലാസിലെ നിരവധി കുട്ടികള്‍ ക്രീം ഉപയോഗിക്കുന്നവരുണ്ട്. പ്രോടീന്‍ മൂത്രത്തിലൂടെ പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് താന്‍ ഗൗരവത്തില്‍ കാണാന്‍ തുടങ്ങിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. |