Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മോഷണം പോകുന്നത് ഫോക്‌സ് വാഗന്‍ കാറുകള്‍: കള്ളന്മാരുടെ ലിസ്റ്റില്‍ രണ്ടാമത് ഫോര്‍ഡിന്റെ വാഹനങ്ങളും
Text By: UK Malayalam Pathram
യുകെയിലെ കാര്‍ മോഷണത്തിന്റെ കണക്കു നോക്കിയാല്‍ ഓരോ 10 മിനിറ്റിലും ഒരു കാര്‍ മോഷ്ടിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഫാര്‍ഡ് ഫിയസ്റ്റയാണ് മോഷണ ലിസ്റ്റില്‍ ഒന്നാമതുള്ളത്. രാജ്യത്ത് 1.4 മില്ല്യണ്‍ ഫിയസ്റ്റകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട മോഡലും ഇത് തന്നെയാണെന്നതിനാല്‍ ഇതില്‍ അത്ഭുതമില്ല. രണ്ടാം സ്ഥാനത്ത് ഫോക്സ്വാഗണ്‍ ഗോള്‍ഫറും, മൂന്നാമത് ഫോര്‍ഡ് ഫോക്കസുമാണ്.

മെഴ്സിഡസ് സി-ക്ലാസ് ആറാം സ്ഥാനത്താണ്. റേഞ്ച് റോവര്‍ സ്പോര്‍ട്ട് മോഷണങ്ങള്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. 2025-ല്‍ 54,830 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പത്തെ 61,343 മോഷണങ്ങളില്‍ നിന്നും 11 ശതമാനം കുറവുവന്നതായി ഡിവിഎല്‍എ വ്യക്തമാക്കി.

എന്നാല്‍ മോട്ടോര്‍ കുറ്റകൃത്യങ്ങള്‍ ഒരു ദശകത്തിനിടെ ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. ഓരോ ദിവസവും 150 കാറുകള്‍ വീതം മോഷ്ടിക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വാഹന മോഷണ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം മോഷണങ്ങളില്‍ ഇരയാകുന്നത് ചില ബ്രാന്‍ഡ് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്.

കുടുംബങ്ങളുടെ ഇഷ്ടവാഹനമായ െേടായോട്ട, ലെക്സഡ് ഉടമകള്‍ക്കാണ് ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ വന്നുചേര്‍ന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ടൊയോട്ട വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം 4518 എണ്ണമാണ് നഷ്ടമായത്. യുകെയിലെ മലയാളി സമൂഹവും വാഹന മോഷ്ടാക്കളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window