Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
പിറവം ജോലി വാഗ്ദാന തട്ടിപ്പ് കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍
reporter

പിറവം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അത്താണി മാളിയേക്കല്‍ ബെന്നി (57) യെയാണ് പിറവം പൊലീസ് പിടികൂടിയത്.

പിറവം സ്വദേശിയായ യുവാവില്‍ നിന്നും 12 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2023 മാര്‍ച്ചിലായിരുന്നു സംഭവം. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബെന്നി ഒളിവിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസ് ഉയര്‍ത്തുന്നു.

കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലായി 13 കേസുകളില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പി നിഷാദ് മോന്റെ നിര്‍ദ്ദേശാനുസരണം പിറവം എസ്എച്ച്ഒ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐ സെയ്തു മുഹമ്മദ്, എന്‍.പി. ബിജു, എഎസ്‌ഐമാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. അറസ്റ്റിലായ ബെന്നിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

 
Other News in this category

 
 




 
Close Window