Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
നൈജല്‍ ഫറാഷ് പ്രഖ്യാപിച്ച 'ഫ്രണ്ട് ബെഞ്ച്' ടീം: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചര്‍ച്ച
reporter

ലണ്ടന്‍: ബ്രിട്ടനില്‍ രാഷ്ട്രീയ നിലപാട് ശക്തിപ്പെടുത്തുന്നതിനായി 'റിഫോം യുകെ' പാര്‍ട്ടി നേതാവ് നൈജല്‍ ഫറാഷ് തന്റെ ആദ്യ 'ഫ്രണ്ട് ബെഞ്ച്' ടീമിനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ഒരാള്‍ മാത്രം നയിക്കുന്ന സംഘമല്ലെന്നും, വ്യക്തമായ ഭരണസംവിധാനമുള്ള പ്രസ്ഥാനമാണെന്നും തെളിയിക്കുകയാണ് ഈ നീക്കത്തിലൂടെ ഫറാഷ് ലക്ഷ്യമിടുന്നത്.

ഫറാഷ് പ്രഖ്യാപിച്ച നാലംഗ ടീമില്‍ രണ്ട് പേര്‍ മുന്‍ കണ്‍സര്‍വേറ്റീവ് നേതാക്കളാണ്. മുന്‍ കണ്‍സര്‍വേറ്റീവ് മന്ത്രിയും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്ത ജെന്റിക്കിന് ട്രഷറി ചുമതല നല്‍കി. മുന്‍ ആഭ്യന്തരമന്ത്രി ബ്രാവര്‍മാനു വിദ്യാഭ്യാസം, തൊഴില്‍, തുല്യത എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യാനാണ് ചുമതല. പാര്‍ട്ടിയുടെ ഡപ്യൂട്ടി ലീഡറായ റിച്ചാര്‍ഡ് ടൈസിന് ബിസിനസ്, വ്യാപാരം, ഊര്‍ജം എന്നീ വകുപ്പുകളുടെ സംയുക്ത ചുമതല നല്‍കി. പാര്‍ട്ടിയുടെ നയരൂപീകരണ തലവനായ യൂസഫിനാണ് ആഭ്യന്തരവും കുടിയേറ്റവും കൈകാര്യം ചെയ്യാനുള്ള ചുമതല.

ഫറാഷ് പ്രസംഗത്തില്‍, ''റിഫോം യുകെ എന്ന ബ്രാന്‍ഡിന് ഇപ്പോള്‍ സ്വന്തമായ വ്യക്തിത്വമുണ്ട്. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാലും പാര്‍ട്ടി തകരില്ല. വകുപ്പുകളെ നയിക്കാന്‍ ശേഷിയുള്ള കരുത്തരായ നേതാക്കള്‍ നമുക്കൊപ്പമുണ്ട്'' എന്ന് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ അതൃപ്തിയെ കുറിച്ച് ചോദിച്ചപ്പോള്‍, അച്ചടക്കമില്ലായ്മയോ കൂറുമാറ്റമോ കാണിക്കുന്നവരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിമര്‍ശനങ്ങള്‍

ഫറാഷിന്റെ പുതിയ ടീമിനെതിരെ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

- ''പരാജയപ്പെട്ട ടോറികളുടെ സംഘത്തെയാണ് ഫറാഷ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍പ് ബ്രിട്ടനെ പരാജയപ്പെടുത്തിയ ഇവര്‍ റിഫോം പാര്‍ട്ടിക്കൊപ്പവും അതു തന്നെ ആവര്‍ത്തിക്കും'' - ലേബര്‍ പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ അന്ന ടര്‍ലി.

- ''മാസങ്ങള്‍ നീണ്ട ഉള്‍പ്പോരുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം പഴയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു ഡ്യൂപ്ലിക്കേറ്റ് പതിപ്പിനെയാണ് ഫറാഷ് ഉണ്ടാക്കിയിരിക്കുന്നത്. ഇവരില്‍ പലരും അടുത്ത കരിയര്‍ മാറ്റത്തിനായി കാത്തിരിക്കുന്നവരാണ്'' - കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ കെവിന്‍ ഹോളിന്റേക്ക്.

ഈ പ്രഖ്യാപനം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്

 
Other News in this category

 
 




 
Close Window