Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇരട്ടപൗരത്വക്കാര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് നിയമം
reporter

ലണ്ടന്‍: ഇരട്ടപൗരത്വമുള്ള ബ്രിട്ടിഷ് പൗരന്മാര്‍ക്കായി യുകെ സര്‍ക്കാര്‍ പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമപ്രകാരം, ബ്രിട്ടിഷ് പാസ്‌പോര്‍ട്ടോ 'സര്‍ട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റില്‍മെന്റോ' (യോഗ്യതാപത്രം) കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ യുകെയിലേക്ക് തിരികെ പ്രവേശിക്കാനാവൂ.

അതിര്‍ത്തി ആധുനികവല്‍ക്കരിക്കുന്നതിനായി നടപ്പിലാക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ.) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം. വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് £10 നല്‍കി ഇ.ടി.എ എടുക്കേണ്ടതുണ്ടെങ്കിലും, ഇരട്ട പൗരത്വമുള്ളവര്‍ക്ക് ഇനി മുതല്‍ ഇ.ടി.എ ലഭിക്കില്ല. ഇവര്‍ക്ക് ബ്രിട്ടിഷ് പാസ്‌പോര്‍ട്ടോ സര്‍ട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റില്‍മെന്റോ നിര്‍ബന്ധമായും ഹാജരാക്കണം.

സാമ്പത്തിക ബാധ്യത

പുതിയ നിയമം യാത്രക്കാരില്‍ സാമ്പത്തികവും സമയപരിമിതിയും സൃഷ്ടിക്കും. ഒരു മുതിര്‍ന്ന വ്യക്തിക്ക് ബ്രിട്ടിഷ് പാസ്പോര്‍ട്ട് എടുക്കാന്‍ ഏകദേശം £100 ചെലവാകും. കൂടാതെ, നിലവിലുള്ള വിദേശ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് അധിക ഫീസും നല്‍കി സര്‍ട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റില്‍മെന്റ് പതിപ്പിക്കേണ്ടി വരും.

പ്രത്യേക ഇളവുകള്‍

അയര്‍ലന്‍ഡ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് നിയമത്തില്‍ ഇളവുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടെ മറ്റ് വിദേശ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ബ്രിട്ടിഷ് പൗരന്മാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ബാധിതര്‍

2021ലെ കണക്കനുസരിച്ച് യുകെയില്‍ ജനിച്ചവരില്‍ 1.2 ശതമാനവും വിദേശത്ത് ജനിച്ച് യുകെയില്‍ താമസിക്കുന്നവരില്‍ 6.5 ശതമാനവും ഇരട്ട പൗരത്വമുള്ളവരാണ്. ഇവരെ നിയമം നേരിട്ട് ബാധിക്കും.

അന്താരാഷ്ട്ര മാതൃക

അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് സമാനമായ രീതിയിലാണ് യുകെ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. അവധി ആഘോഷിക്കാന്‍ പോയവരും വിദേശത്ത് ജോലി ചെയ്യുന്നവരും ബ്രിട്ടിഷ് പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ യുകെയിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാകും. സര്‍ട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റില്‍മെന്റ് ലഭിക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നത് മറ്റൊരു വെല്ലുവിളിയാണ്

 
Other News in this category

 
 




 
Close Window