|
|
|
|
|
| സൗത്താംപ്ടണില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍ |
സൗത്താംപ്ടണ്‍: യുകെയിലെ സൗത്താംപ്ടണിലെ പോര്‍ട്‌സ്വുഡില്‍ മലയാളി യുവാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ 36 വയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ ഹാംപ്ഷയര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോര്‍ട്‌സ്വുഡിലെ ബ്രൂക്ക്വെയില്‍ റോഡിലെ ഒരു ഫ്‌ലാറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം വയറിന് കുത്തേറ്റ നിലയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാരാമെഡിക്കുകള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. യുവാവ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുകാരനായ പുരുഷനെ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലീഷ് ചാനല്‍ കടത്താന്‍ 'മെഗാ ഡിങ്കി'; ഒരേ ബോട്ടില്‍ കൂടുതല്‍ പേരെ കയറ്റി മനുഷ്യക്കടത്ത് സംഘങ്ങള്‍ |
ലണ്ടന്‍: ഇംഗ്ലീഷ് ചാനല്‍ വഴി അനധികൃതമായി യുകെയിലെത്തിക്കാന്‍ ശ്രമിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ പുതിയ തന്ത്രങ്ങളിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് തീരത്ത് ചെറുബോട്ടുകളുടെ ലഭ്യത കുറഞ്ഞതോടെ ഒരേ ബോട്ടില്‍ കൂടുതല്‍ ആളുകളെ കയറ്റി ചാനല്‍ കടത്തുന്ന 'മെഗാ ഡിങ്കി' രീതി വ്യാപകമാകുന്നതായാണ് വിവരം. അടുത്തിടെ 15 മീറ്റര്‍ നീളമുള്ള ഒരു ഡിങ്കിയില്‍ 230 പേരെ കയറ്റി ഇംഗ്ലീഷ് ചാനല്‍ കടത്തിയ സംഭവം പുതിയ പ്രവണതയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറച്ച് ബോട്ടുകളില്‍ പരമാവധി ആളുകളെ കയറ്റി പൊലീസ് നടപടികളെ മറികടക്കാനാണ് കടത്തുസംഘങ്ങളുടെ ശ്രമമെന്നാണ് വിലയിരുത്തല്‍. ഫ്രഞ്ച് തീരത്ത് ചെറുബോട്ടുകള്‍ കടലിലിറക്കുന്നത് തടയാന്‍ പൊലീസ് നടപടികള്‍ |
|
Full Story
|
|
|
|
|
|
|
| 123 ദിവസത്തില്‍ സൈക്കിളില്‍ ലോകം ചുറ്റി; റെക്കോര്‍ഡ് നേട്ടവുമായി ബ്രിട്ടിഷ് ദമ്പതികള്‍ |
ലണ്ടന്‍/ഡെര്‍ബി: സൈക്കിളില്‍ ലോകം ചുറ്റി പുതിയ റെക്കോര്‍ഡ് നേട്ടവുമായി ബ്രിട്ടിഷ് ദമ്പതികള്‍. ഡെര്‍ബിയിലെ മിക്കിള്‍ഓവറില്‍ നിന്നുള്ള ആമി ഹഡ്സണും ഭര്‍ത്താവ് കെയ്ല്‍ ഹഡ്സണുമാണ് 123 ദിവസംകൊണ്ട് 18,000 മൈലിലേറെ (ഏകദേശം 29,000 കിലോമീറ്റര്‍) സഞ്ചരിച്ച് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇരുവരും. 30 വയസ്സുള്ള ആമിയും കെയ്ലും മലേഷ്യ, ന്യൂസിലന്‍ഡ്, കാനഡ, യുഎസ്, സ്‌പെയിന്‍ എന്നിവ ഉള്‍പ്പെടെ 20 രാജ്യങ്ങളിലൂടെയാണ് സൈക്കിളില്‍ സഞ്ചരിച്ചത്. പ്രതിദിനം ശരാശരി 146 മൈല്‍ (234 കിലോമീറ്റര്‍) വീതം യാത്ര ചെയ്ത ദമ്പതികള്‍ 470,435 അടി (143,388 മീറ്റര്‍) ഉയരത്തിന് തുല്യമായ കയറ്റങ്ങളും യാത്രയ്ക്കിടെ പിന്നിട്ടു. മേയ് ഒന്നിന് |
|
Full Story
|
|
|
|
|
|
|
| 16 വയസ്സുകാരനുമായി ലൈംഗികബന്ധം; ബ്രിട്ടനില്‍ അധ്യാപികയുടെ വിചാരണ തുടങ്ങി |
ലണ്ടന്‍: 16 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ ഹാംപ്ഷെയറിലെ ബിറ്റേണ്‍ പാര്‍ക്ക് സ്‌കൂളിലെ അധ്യാപിക ബ്രോണ്‍വെന്‍ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതരമായ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബ്രോണ്‍വെന്‍ ജെയിംസ് നിഷേധിച്ചു. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ബ്രോണ്‍വെന്‍ അനുമതി നല്‍കിയിരുന്നതായി പരാതിക്കാരനായ വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റില്‍ അധ്യാപികയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയം ആരംഭിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
|
|
Full Story
|
|
|
|
|
|
|
| ഷെഫീല്‍ഡില്‍ നവജാത ശിശുവിന്റെ മരണം; അഞ്ചുപേര്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍ |
ഷെഫീല്‍ഡ്: ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ നവജാത ശിശു ക്രൂരമായ ആക്രമണത്തിനിരയായി മരിച്ച സംഭവത്തില്‍ അഞ്ചുപേരെ കൊലക്കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ 15 കുത്തേറ്റതിന്റെ ഭാഗമായി 33 മുറിവുകളുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിന്‍കോബാങ്കിലെ ഹോളിവെല്‍ ഹൈറ്റ്സിലുള്ള ഒരു വീടിന്റെ ഔട്ട്ഹൗസിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ 20കാരിയായ ആന്‍ഡ്രിയ സ്‌കോപോവയാണെന്നും പിതാവിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരമില്ലെന്നും പ്രോസിക്യൂട്ടര്‍ ലൂക്ക് ഹോപ്കിന്‍സണ്‍ കോടതിയില്‍ പറഞ്ഞു. ഓഗസ്റ്റ് 30 ഞായറാഴ്ച പുലര്‍ച്ചെയാണ് ഹോളിവെല്‍ ഹൈറ്റ്സിലെ വീട്ടില്‍ കുഞ്ഞ് ജനിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 37 ആഴ്ച |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' മൂന്നിരട്ടിയായി |
ലണ്ടന്‍: അച്ചടക്ക നടപടിയുടെ ഭാഗമായി വിദ്യാര്‍ഥികളെ സാധാരണ ക്ലാസ് മുറികളില്‍ നിന്ന് മാറ്റി സ്‌കൂളിനുള്ളിലെ പ്രത്യേക മുറികളില്‍ ഇരുത്തുന്ന 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' നടപടി ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചതായി പുതിയ കണക്കുകള്‍. 2022-23 അധ്യയന വര്‍ഷത്തില്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ അഞ്ച് ശതമാനം പേരെയാണ് കുറഞ്ഞത് ഒരിക്കല്‍ എങ്കിലും സാധാരണ ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. 2025-26ല്‍ ഇത് 13 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ 160 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയാണ് നടപടി കൂടുതലായി ബാധിക്കുന്നതെന്നും |
|
Full Story
|
|
|
|
|
|
|
| നേപ്പാള്‍ മിന്നല്‍പ്രളയം: സുനന്ദയെക്കുറിച്ച് വിവരമില്ല; പ്രതീക്ഷയോടെ കാത്ത് യുകെയിലെയും കൊല്ലത്തെയും കുടുംബം |
ലണ്ടന്‍/കൊല്ലം: നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ കാണാതായ കൊല്ലം പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണിരാജനെ (63) കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് യുകെയിലെയും കേരളത്തിലെയും കുടുംബാംഗങ്ങള്‍. സുനന്ദയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഭര്‍ത്താവ് കെ. മണിരാജനും സഹോദരന്‍ രാജീവ് സദാശിവനും പറഞ്ഞു. ബ്രിട്ടീഷ് അധികൃതരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും സുനന്ദയെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തതാണ് കുടുംബത്തിന്റെ പ്രധാന ആശങ്ക. വിവരം ലഭിച്ചാല്‍ ഉടന്‍ ബന്ധപ്പെടുന്നതിനാവശ്യമായ ഫോണ്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. കാണാതായവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനായി ബ്രിട്ടീഷ് |
|
Full Story
|
|
|
|
|
|
|
| റേഞ്ച് റോവറിന്റെ ആദ്യ പൂര്‍ണ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കി; നിര്‍മാണം സോളിഹളില്‍ |
വെസ്റ്റ് മിഡ്ലന്‍ഡ്‌സ്: ഒരു വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് റേഞ്ച് റോവര്‍ തങ്ങളുടെ ആദ്യ പൂര്‍ണ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കി. 'റേഞ്ച് റോവര്‍ ഇലക്ട്രിക്' എന്ന പേരിലുള്ള പുതിയ വാഹനം വെസ്റ്റ് മിഡ്ലന്‍ഡ്‌സിലെ സോളിഹള്‍ പ്ലാന്റിലായിരിക്കും നിര്‍മിക്കുക. ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (JLR) വെസ്റ്റ് മിഡ്ലന്‍ഡ്‌സിലെ വിവിധ പ്ലാന്റുകളില്‍ വലിയ തോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി 10,500 ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയില്‍ അധിക പരിശീലനം നല്‍കിയതായി കമ്പനി അറിയിച്ചു. സോളിഹള്‍ പ്ലാന്റിലെ ഏകദേശം 9,000 ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. |
|
Full Story
|
|
|
|
| |