Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  01-09-2026
കണ്‍സര്‍വേറ്റീവ് ഷാഡോ കാബിനറ്റില്‍ അഴിച്ചുപണി; പ്രീതി പട്ടേലിന് പകരം ടോം ടുഗന്‍ഹാറ്റ് വിദേശകാര്യ ചുമതലയിലേക്ക്

ലണ്ടന്‍: ബ്രിട്ടനിലെ മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷാഡോ കാബിനറ്റില്‍ അഴിച്ചുപണിക്ക് ഒരുങ്ങി പ്രതിപക്ഷ നേതാവ് കെമി ബേഡനോക്ക്. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിന് പകരം മുന്‍ ടോറി നേതൃസ്ഥാനാര്‍ഥിയും മുന്‍ സുരക്ഷാ മന്ത്രിയുമായ ടോം ടുഗന്‍ഹാറ്റിനെ ഷാഡോ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കുന്ന ഷാഡോ കാബിനറ്റ് പുനഃസംഘടനയിലായിരിക്കും നിയമനം. കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിദേശകാര്യ സംഘത്തെ നയിച്ചുവരുന്ന പ്രീതി പട്ടേല്‍ പുതിയ ചുമതലയിലേക്ക് മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹോദര കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുമായും മധ്യ-വലതുപക്ഷ രാഷ്ട്രീയ

Full Story
  01-09-2026
ഗുരുതര രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 12 ആഴ്ച ശമ്പളത്തോടെയുള്ള അവധി വേണം; ഇംഗ്ലണ്ട് ചില്‍ഡ്രന്‍സ് കമ്മിഷണര്‍

ലണ്ടന്‍: ഗുരുതര രോഗങ്ങളോ വൈകല്യങ്ങളോ ഉള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 12 ആഴ്ച ശമ്പളത്തോടെയുള്ള അവധി നിയമപരമായി ഉറപ്പാക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മിഷണര്‍ ഡെയിം റേച്ചല്‍ ഡി സൂസ ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദവും വരുമാനനഷ്ടവും കുറയ്ക്കുകയാണ് നിര്‍ദേശത്തിന്റെ ലക്ഷ്യം. അവധിക്കാലത്ത് മാതാപിതാക്കള്‍ക്ക് സാധാരണ ശമ്പളത്തിന്റെ 90 ശതമാനം ലഭിക്കണമെന്നും കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ ആശുപത്രി കിടക്കയ്ക്കരികില്‍ നില്‍ക്കണോ അതോ ജോലി സംരക്ഷിക്കണോ എന്ന അസാധ്യമായ തിരഞ്ഞെടുപ്പിലേക്ക് മാതാപിതാക്കളെ തള്ളിവിടരുതെന്നും അവര്‍ വ്യക്തമാക്കി. ഗുരുതര രോഗമോ

Full Story
  01-09-2026
ജയില്‍ തിരക്ക് കുറയ്ക്കാന്‍ നേരത്തെയുള്ള മോചനം; ഗുരുതര കുറ്റവാളികള്‍ക്ക് ആനുകൂല്യമില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന നേരത്തെയുള്ള ജയില്‍ മോചന പദ്ധതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രധാനമന്ത്രി ആന്‍ഡി ബേണെം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബലാത്സംഗം, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള ഗ്രൂമിങ് കുറ്റങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തെയുള്ള മോചനം ലഭിക്കില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2019ല്‍ ഡ്യൂട്ടിക്കിടെ

Full Story
  01-09-2026
ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുന്നു; ആദ്യ പിഎംക്യൂസിന് ഒരുങ്ങി പ്രധാനമന്ത്രി ആന്‍ഡി ബേണെം

ലണ്ടന്‍: വേനല്‍ക്കാല ഇടവേളയ്ക്ക് ശേഷം ബ്രിട്ടീഷ് പാര്‍ലമെന്റ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും സമ്മേളിക്കുന്നതോടെ പ്രധാനമന്ത്രി ആന്‍ഡി ബേണെത്തിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ സജീവമാകും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ പാര്‍ലമെന്ററി സമ്മേളനത്തില്‍ സര്‍ക്കാരിന്റെ മുന്‍ഗണനകളും നയങ്ങളും സംബന്ധിച്ച എംപിമാരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയായ പിഎംക്യൂസിലായിരിക്കും ബേണെത്തിന്റെ പ്രധാന പാര്‍ലമെന്ററി സാന്നിധ്യം. അധികാരമേറ്റിട്ട് ആറ് ആഴ്ച പിന്നിടുന്നതിനിടെയാണ് അദ്ദേഹം ആദ്യമായി പിഎംക്യൂസിനെ നേരിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും

Full Story
  31-08-2026
29 വര്‍ഷം മുന്‍പ് ഇതേ ദിവസം ഈ ലോകത്തു നിന്ന് യാത്രയായ രാജകുമാരി: ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം.

ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം. 1997 ഓഗസ്റ്റ് 31-ന് പാരീസില്‍ സുഹൃത്ത് ദോദി ഫെയ്ദിനൊപ്പമുള്ള യാത്രയില്‍, പാപ്പരാസികളുടെ ക്യാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ വാഹനാപകടത്തിലാണ് മുപ്പത്തിയാറുകാരിയായ ഡയാന കൊല്ലപ്പെട്ടത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നു ഡയാന. ജനങ്ങളുടെ രാജകുമാരിയായിരുന്നു ഡയാന. ദയയുടേയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ചാള്‍സ് രാജകുമാരന്റെ ഭാര്യയായി എത്തിയ ഡയാന രാജകൊട്ടാരത്തില്‍പ്പോലും സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ

Full Story
  31-08-2026
ബിഗ് ചര്‍ച്ച് ഫെസ്റ്റിവലില്‍ സൈന്‍ബോര്‍ഡ് വീണ് പാസ്റ്റര്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക്

വെസ്റ്റ് സസക്‌സ്: വെസ്റ്റ് സസക്‌സിലെ സ്റ്റെയ്‌നിങ്ങിന് സമീപം നടന്ന ബിഗ് ചര്‍ച്ച് ഫെസ്റ്റിവലിനിടെ സൈന്‍ബോര്‍ഡ് വീണ് പാസ്റ്റര്‍ മരിച്ചു. ഈസ്റ്റ്‌ബോണിലെ ജീസസ് ദ ലിവിങ് വാട്ടര്‍ ചര്‍ച്ചിലെ പാസ്റ്ററായ റോബര്‍ട്ട് ഗുവാങ്കോ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ഫെസ്റ്റിവലുകളില്‍ ഒന്നായി സംഘാടകര്‍ വിശേഷിപ്പിക്കുന്ന ബിഗ് ചര്‍ച്ച് ഫെസ്റ്റിവല്‍ വെസ്റ്റ് സസക്‌സിലെ വിസ്റ്റണ്‍ പാര്‍ക്കിലാണ് സംഘടിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഞായറാഴ്ച വരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന്

Full Story
  31-08-2026
ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പിന് ചൂടേറുന്നു; കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിത്വത്തിനായി ജെയിംസ് ക്ലെവര്‍ലി രംഗത്ത്

ലണ്ടന്‍: 2028ലെ ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പോരാട്ടത്തിന് ചൂടേറുന്നു. കണ്‍സര്‍വേറ്റീവ് എംപി ജെയിംസ് ക്ലെവര്‍ലി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തിരഞ്ഞെടുപ്പ് രംഗം സജീവമായത്. നിലവിലെ മേയര്‍ ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും മത്സരിക്കുമോ എന്നത് വ്യക്തമല്ലെങ്കിലും റിഫോം യുകെ ഇതിനകം ലൈല കന്നിങ്ഹാമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലണ്ടന്‍ മേയര്‍ സ്ഥാനാര്‍ഥിയാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ക്ലെവര്‍ലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഷാഡോ കാബിനറ്റിലെ ഹൗസിങ് സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവച്ചു.

Full Story
  31-08-2026
ഉഷ്ണതരംഗത്തില്‍ ഫ്രിജുകള്‍ കൂട്ടത്തോടെ തകരാറില്‍; ഇംഗ്ലണ്ടിലും വെയില്‍സിലും മാലിന്യസംസ്‌കരണ പ്രതിസന്ധി

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാലിന്യസംസ്‌കരണ കേന്ദ്രങ്ങളില്‍ ഉപയോഗശൂന്യമായ ഫ്രിജുകളുടെയും ഫ്രീസറുകളുടെയും കൂമ്പാരം വര്‍ധിക്കുന്നതായി ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷത്തെ കടുത്ത ഉഷ്ണതരംഗങ്ങളില്‍ ഫ്രിജുകളും ഫ്രീസറുകളും ഉള്‍പ്പെടെയുള്ള വലിയ ഗൃഹോപകരണങ്ങള്‍ കൂടുതലായി തകരാറിലായതും പഴയ ഉപകരണങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥിതി രൂക്ഷമായതോടെ നിരവധി കൗണ്‍സിലുകള്‍ വീടുകളില്‍നിന്നുള്ള ഫ്രിജുകളും മറ്റ് വൈറ്റ് ഗുഡ്‌സും ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബ്രാഡ്‌ഫോര്‍ഡ്, ഗ്ലോസ്റ്റര്‍ഷയര്‍, ഡര്‍ഹം,

Full Story
[27][28][29][30][31]
 
-->




 
Close Window