Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  01-08-2025
ഇന്ത്യ-യുകെ കരാര്‍ വഴി ബ്രിട്ടീഷ് ആഡംബര വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാകും

കൊച്ചി: ഇന്ത്യയും യുകെയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ്ടിഎ) നിലവില്‍ വന്നതോടെ ബ്രിട്ടിഷ് നിര്‍മിത ആഡംബര കാറുകളുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചേക്കും. കരാര്‍ പ്രകാരം ബ്രിട്ടനില്‍ നിര്‍മിച്ച പ്രീമിയം കാറുകള്‍ക്ക് ഇന്ത്യയില്‍ ബാധകമായ ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയും. എന്നാല്‍ തിരഞ്ഞെടുത്ത മോഡലുകളില്‍പെട്ട, പരിമിത എണ്ണം ആഡംബര കാറുകള്‍ക്കു മാത്രമാവും ഇറക്കുമതിച്ചുങ്കത്തിലെ ഇളവെന്നാണു സൂചന. ഇപ്പോള്‍ യുകെയില്‍ നിര്‍മിച്ച വാഹനങ്ങള്‍ക്ക് വിലയുടെ 100% വരെയാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം. എഫ്ടിഎയിലെ ക്വോട്ട സമ്പ്രദായ പ്രകാരം ഈ തീരുവ വെറും 10% മാത്രം. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ് യൂണിറ്റ് ) വ്യവസ്ഥയില്‍ പൂര്‍ണമായി വിദേശത്തു

Full Story
  01-08-2025
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വഴി സ്വര്‍ണ, രത്‌ന, വജ്ര കയറ്റുമതിക്ക് നേട്ടം

കൊച്ചി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇന്ത്യയുടെ വജ്ര, രത്ന, സ്വര്‍ണാഭരണ കയറ്റുമതിയില്‍ 34% വര്‍ധനയുണ്ടാകുമെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍. 2024ല്‍ യുകെയിലേക്കുള്ള സ്വര്‍ണാഭരണ കയറ്റുമതി 94.10 കോടി ഡോളറിന്റേതായിരുന്നത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 245 കോടി ഡോളറാകും. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് കൂടുതലായി ജോലി ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഈ മേഖലയിലുള്ള വ്യാപാരം 700 കോടി ഡോളറിന്റേതായി ഉയരുമെന്നും കൗണ്‍സില്‍ രേഖകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 2-4 ശതമാനം ഇറക്കുമതി തീരുവയാണ് യുകെ ചുമത്തിയിരുന്നത്.

Full Story
  01-08-2025
ബ്രിട്ടനില്‍ വിമാനങ്ങളെ നിയന്ത്രിക്കുന്ന നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസ് സംവിധാനങ്ങള്‍ തകരാറിലായി

ലണ്ടന്‍: ബ്രിട്ടനില്‍ വിമാനയാത്രകളെ നിയന്ത്രിക്കുന്ന നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസ് സംവിധാനങ്ങള്‍ (NATS) തകരാറിലായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്?വര്‍ക്കിങ് സംവിധാനം അപ്രതീക്ഷിതമായി പണിമുടക്കിയത്. രാത്രി ഏഴര വരെ ലണ്ടനിലെയും രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലെയും ഇരുന്നൂറോളം വിമാനങ്ങള്‍ ഇതുമൂലം റദ്ദാക്കി. വിമാനങ്ങള്‍ അവസാന നിമിഷം മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വഴിതിരിച്ചുവിടുകയായിരുന്നു. വിമാനക്കമ്പനികളും ആയിരക്കണക്കിന് യാത്രക്കാരും ആശങ്കയുടെ മുള്‍മുനയിലായ മണിക്കൂറുകളാണ് ഇന്നലെ വൈകിട്ട് കടന്നുപോയത്. പ്രശ്‌നം പരിഹരിച്ചതായി രാത്രി എട്ടരയോടെ എയര്‍ ട്രാഫിക് സര്‍വീസ് അറിയിച്ചു. എന്നാല്‍ പെട്ടെന്നുണ്ടായ

Full Story
  31-07-2025
ഇന്ത്യ ഇപ്പോള്‍ വേറെ ലെവലാണെന്ന് ബ്രിട്ടീഷ് ദമ്പതികള്‍

ലണ്ടന്‍: സോഷ്യല്‍ മീഡിയ സജീവമായതോടെ യാത്ര എന്നത് കയ്യിലെ കാശ് പോകുന്ന ഒരു കാര്യമല്ല, മറിച്ച് കയ്യിലേക്ക് കാശ് വരാനുള്ള ഒരു മാര്‍ഗം കൂടിയായി മാറിയിട്ടുണ്ട്. അങ്ങനെ യാത്ര ചെയ്യുന്നവരില്‍ ഒരുപാട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇന്ത്യയിലേക്കും വരാറുണ്ട്. അതില്‍ ചിലരൊക്കെ ഇന്ത്യയിലെ സംസ്‌കാരവും ഭക്ഷണവും ഒക്കെ പൊസിറ്റീവായി അവതരിപ്പിക്കുമെങ്കില്‍ ചിലരെല്ലാം ഇന്ത്യയെ ലോകത്തിന് മുന്നില്‍ നെഗറ്റീവായും അവതരിപ്പിക്കാറുണ്ട്. എന്നാല്‍, ഈ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍ അവരുടെ വീഡിയോയില്‍ പറയുന്നത് ഇന്ത്യ ഇപ്പോള്‍ തന്നെ വേറെ ലെവലാണ് എന്നാണ്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് യുകെയില്‍ നിന്നുള്ള

Full Story
  31-07-2025
സംഘര്‍ഷം ഇസ്രയേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ പാലസ്തീനെ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ഗാസയിലെ സ്ഥിതിഗതികള്‍ അസഹ്യമായിത്തീര്‍ന്നുവെന്നും, ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നും യുകെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തിയ അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് ഈ തീരുമാനം. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു ഈ യോഗത്തിന്റെ തീരുമാനം. ഗാസയില്‍ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ പട്ടിണിമൂലം മരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ നിസ്സംഗത പുലര്‍ത്തുന്നത് ചര്‍ച്ചയാകുന്ന സാഹചര്യം കൂടിയുണ്ട്.

അടിയന്തിരമായി ഇസ്രായേല്‍

Full Story
  31-07-2025
ഡയാന അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് വില്യമിനും ഹാരിക്കും ലഭിക്കില്ല

ലണ്ടന്‍: വില്യം, ഹാരി രാജകുമാരന്മാരെ സംബന്ധിച്ച് ഏറെ വൈകാരിക ബന്ധമുള്ള മണ്ണാണ് അള്‍തോര്‍പ്പ് എസ്റ്റേറ്റിന്റേത്. പ്രിയപ്പെട്ട അമ്മ ഡയാന രാജകുമാരി നിത്യവിശ്രമം കൊള്ളുന്ന ഭൂമി. അമ്മയുടെ ബാല്യകാലവും ഈ എസ്റ്റേറ്റിലായിരുന്നതെന്നത് ഇരുവര്‍ക്കും അള്‍തോര്‍പ്പ് എസ്റ്റേറ്റ് ഏറെ പ്രിയപ്പെട്ടതായി മാറ്റുന്നു. 1997ല്‍ ഡയാന രാജകുമാരി അന്തരിച്ചപ്പോള്‍ പാരമ്പര്യ സ്വത്തായി ഡയാനയുടെ സ്വകാര്യ വസ്തുക്കള്‍ പലതും മക്കള്‍ക്ക് ലഭിച്ചു. പക്ഷേ ഡയാനയുടെ ബാല്യകാല വസതിയും ഇരുവരുടെയും ഹൃദയത്തില്‍ സവിശേഷ ഇടമുള്ള അള്‍തോര്‍പ്പ് എസ്റ്റേറ്റ് അവര്‍ക്ക് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാരമ്പര്യ തണലില്‍ അള്‍തോര്‍പ്പ് എസ്റ്റേറ്റ് 1508 മുതല്‍ സ്‌പെന്‍സര്‍

Full Story
  31-07-2025
മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍/മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂണ്‍ ആറിന് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടില്‍ എത്തിക്കും. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി.ടി. ദീപുവിന്റെ (47) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ 8.55 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുക. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയിലെ കുടുംബ വീട്ടില്‍ എത്തിക്കും. അന്ന് തന്നെ മൃതദേഹം സംസ്‌കരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ദീപു ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ ഒന്‍പതിനാണ് മാഞ്ചസ്റ്ററില്‍ നിന്നും ദുബായ് വഴിയുള്ള

Full Story
  31-07-2025
ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘനാഥ് ദേശായി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും ബ്രിട്ടനിലെ പ്രഭുസഭാംഗവുമായ മേഘനാഥ് ദേശായി (85) അന്തരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് മുന്‍ അധ്യാപകനാണ്. മാര്‍ക്‌സിയന്‍ ഇക്കണോമിക്‌സില്‍ വിദഗ്ധനായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ 1940ലാണു ജനനം. 1963ല്‍ ബ്രിട്ടനിലേക്കു കുടിയേറി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവേണന്‍സ് സ്ഥാപിച്ചു. മാനവ വികസന സൂചികയുടെ സ്രഷ്ടാക്കളിലൊരാളാണ്. 1986 മുതല്‍ 1992 വരെ ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. 1991ല്‍ പ്രഭുസഭയില്‍ അംഗമായി. 2020ല്‍ ലേബര്‍ പാര്‍ട്ടി വിട്ടു. 2008ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി ഇന്ത്യ ആദരിച്ചു.<

Full Story
[309][310][311][312][313]
 
-->




 
Close Window