|
|
|
|
|
| സെന്‍ട്രല്‍ ലണ്ടനില്‍ 20കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ് |
ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനില്‍ 20 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ തെരുവിലൂടെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഓഗസ്റ്റ് 20ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം. കോവന്റ് ഗാര്‍ഡന്‍ മേഖലയിലൂടെ നടന്നു പോകുന്നതിനിടെ യുവതിയെ പ്രതി സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 5.20ഓടെ മാക്ലിന്‍ സ്ട്രീറ്റില്‍ വച്ച് യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിന് പിന്നാലെ അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണയും വിദഗ്ധ പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും |
|
Full Story
|
|
|
|
|
|
|
| 'സൂയീസൈഡ് കോളര്‍' ബ്രിട്ടനിലേക്ക് കൊണ്ടുവന്നില്ല; കസ്റ്റംസ് പിടിച്ചെടുക്കുമെന്ന ഭയമെന്ന് 'ഡോക്ടര്‍ ഡെത്ത്' |
ലണ്ടന്‍: ദയാവധത്തിന് സഹായകരമാകുമെന്ന് അവകാശപ്പെടുന്ന വിവാദ 'സൂയീസൈഡ് കോളര്‍' ബ്രിട്ടനിലേക്ക് കൊണ്ടുവരാതെ 'ഡോക്ടര്‍ ഡെത്ത്' എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ. കസ്റ്റംസ് അധികൃതര്‍ ഉപകരണം പിടിച്ചെടുക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അത് ഹോളണ്ടില്‍ ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെയെ ബ്രിട്ടനില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹോം സെക്രട്ടറി ഷബാന മഹമൂദിനെ സമീപിച്ചിരുന്നു. പടിഞ്ഞാറന്‍ ലണ്ടനില്‍ നടന്ന എക്സിറ്റ് വര്‍ക്ക്ഷോപ്പില്‍ വിവാദ ഉപകരണം തത്സമയം പ്രദര്‍ശിപ്പിക്കാനായിരുന്നു നിറ്റ്ഷ്‌കെയുടെ പദ്ധതി. ദയാവധത്തെക്കുറിച്ച് താല്‍പര്യമുള്ള |
|
Full Story
|
|
|
|
|
|
|
| ഓണ്‍ലൈന്‍ അഭിപ്രായങ്ങള്‍ക്കും പൊലീസ് നടപടി; അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 62,000ത്തിലേറെ അറസ്റ്റ് |
ലണ്ടന്‍: ആശയവിനിമയവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ 62,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ അഭിപ്രായപ്രകടനങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരെ പൊലീസ് നടപടിയിലേക്ക് നയിക്കുന്ന സാഹചര്യം രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്വതന്ത്ര അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കുന്ന 'ഓര്‍വെല്ലിയന്‍' നടപടികളാണിതെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇത്തരം നിയമങ്ങള്‍ ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ ജനങ്ങള്‍ക്ക് ഭയം സൃഷ്ടിക്കുകയും സ്വതന്ത്രമായ ആശയവിനിമയത്തിന് 'ചില്ലിംഗ് ഇഫക്ട്' ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് |
|
Full Story
|
|
|
|
|
|
|
| ജനപ്രിയ ബജറ്റിന് സാധ്യതയില്ല; കടുത്ത തീരുമാനങ്ങള്‍ വരുമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലി |
ലണ്ടന്‍: ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ കൈയടി നേടുന്ന ബജറ്റായിരിക്കില്ല ഇത്തവണത്തേതെന്ന സൂചന നല്‍കി ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലി. ഒക്ടോബര്‍ 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ കടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകാമെന്നാണ് ഹീലി വ്യക്തമാക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ക്കിടെ വലിയ ആശ്വാസ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യതയും മങ്ങുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ പ്രതിഫലിക്കുമെന്ന് ഹീലി വ്യക്തമാക്കിയത്. ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായതിന് പിന്നാലെ റേച്ചല്‍ റീവ്സിന്റെ പിന്‍ഗാമിയായാണ് ഹീലി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം; ചൂഷണം നേരിട്ടാലും വിസ കാലാവധിയില്‍ തുടരാനും ജോലി ചെയ്യാനും അനുമതി |
ലണ്ടന്‍: യുകെയില്‍ ചൂഷണവും ദുരിതവും നേരിടുന്ന കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന ഇമിഗ്രേഷന്‍ നിയമമാറ്റവുമായി ഹോം ഓഫീസ്. ആധുനിക അടിമത്തത്തിന്റെയോ ഗാര്‍ഹിക പീഡനത്തിന്റെയോ ഇരകളായി തിരിച്ചറിയപ്പെടുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകള്‍. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ ആധുനിക അടിമത്തത്തിന്റെ ഇരയാണെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചാല്‍, നിലവിലുള്ള വിസയുടെ കാലാവധി കഴിയുന്നതുവരെ യുകെയില്‍ തുടരാനും |
|
Full Story
|
|
|
|
|
|
|
| യുകെ പഠനത്തിന് വീസ വൈകിയതില്‍ വിഷമം; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി |
തിരുവനന്തപുരം: പൂവച്ചലില്‍ 25കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളമൂട് ബി.എസ്. ഭവനില്‍ ബാബു-സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജനയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. യുകെയില്‍ ഉപരിപഠനത്തിന് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ അഞ്ജന നടത്തിയിരുന്നെങ്കിലും വീസ ലഭിക്കുന്നത് വൈകിയതിനെ തുടര്‍ന്ന് വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിവരം.
യുകെയിലുള്ള സഹോദരനൊപ്പം പഠനം തുടരാനായിരുന്നു അഞ്ജനയുടെ തീരുമാനം. എന്നാല്‍ യാത്ര വൈകിയത് മാനസിക വിഷമത്തിന് കാരണമായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഏറെ നേരമായിട്ടും മുറിയില്‍നിന്ന് പ്രതികരണമില്ലാതിരുന്നതിനെ |
|
Full Story
|
|
|
|
|
|
|
| എ66 ദുരന്തവും മിഡില്‍സ്ബറോ തീപിടിത്തവും; ക്ലീവ്‌ലന്‍ഡ് പൊലീസിന് 20 ലക്ഷം പൗണ്ട് മതിയാകില്ലെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ |
ലണ്ടന്‍/മിഡില്‍സ്ബറോ: രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴുപേരുടെ മരണത്തിനിടയാക്കിയ എ66 റോഡ് അപകടവും പിന്നാലെ മിഡില്‍സ്ബറോയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട വീടുതീപിടിത്തവും ഉള്‍പ്പെടെ ഗുരുതര സംഭവങ്ങള്‍ തുടര്‍ച്ചയായതോടെ ക്ലീവ്‌ലന്‍ഡ് പൊലീസിന് മേല്‍ സമ്മര്‍ദം ശക്തമാകുന്നു. സംഘടിത കുറ്റകൃത്യങ്ങളും ഗുരുതര കേസുകളും നേരിടുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം പൗണ്ടിന്റെ അധിക ധനസഹായം പര്യാപ്തമല്ലെന്ന് ക്ലീവ്‌ലന്‍ഡ് പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ വിക്ടോറിയ ഫുള്ളര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 22ന് എ66 റോഡില്‍ പൊലീസ് വാഹനവും തെറ്റായ ദിശയില്‍ എത്തിയ ഫോക്സ്വാഗണ്‍ പസാറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ പി.സി. മാത്യു ബ്ലേഡ്‌സ്, പി.സി. ടോം ക്ലോ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി നഴ്‌സ് അന്തരിച്ചു: വിട പറഞ്ഞത് ജസ്റ്റിന്‍ ജോര്‍ജ് |
|
കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിന്‍ ജോര്‍ജ് (58) ലണ്ടനില്‍ അന്തരിച്ചു. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്സ് പ്രാക്ടീഷണറായിരുന്നു ജസ്റ്റിന്‍. ഭര്‍ത്താവ് - ജോര്‍ജ് (ജോയ്). മക്കള്‍: ടോംസ് ജോര്‍ജ്, ആന്‍സ് ജോര്‍ജ്. മരുമക്കള്‍: മിന്നു സണ്ണി, ടോം മാത്യു. ക്ലാക്ടണിലെ സീറോമലബാര്‍ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ഏറെക്കാലം ശുശ്രൂഷ ചെയ്തിട്ടുണ്ട് ജസ്റ്റിന്‍. |
|
Full Story
|
|
|
|
| |