|
|
|
|
|
| ജോലി സ്ഥലത്ത് എക്‌സ്‌പ്ലോയിറ്റ് ചെയ്യപ്പെടുന്നുണ്ടോ? സമ്മര്‍ദത്തിലാക്കി ജോലി ചെയ്യിക്കുന്നുണ്ടോ? പരാതിപ്പെടൂ, വിസ എക്സ്റ്റന്‍ കിട്ടും |
|
കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന പ്രഖ്യാപനവുമായി ഹോം ഓഫീസ്. സ്‌കില്‍ഡ് വര്‍ക്കേഴ്സിന് സുരക്ഷ ഒരുക്കാനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചാണ് യുകെ ഈ ആശ്വാസമേകുന്നത്. ഏതെങ്കിലും എംപ്ലോയര്‍ക്കായി ജോലി ചെയ്യുന്നവര്‍ ആധുനിക അടിമത്തത്തിന് ഇരയാകുന്നുവെന്ന് ഹോം ഓഫീസ് കണ്ടെത്തിയാല്‍ വിസ അനുവദിച്ചിട്ടുള്ള കാലപരിധിയില്‍ തുടര്‍ന്നും ഇവര്‍ക്ക് യുകെയില്‍ തുടരാനും, ജോലി ചെയ്യാനും അനുമതിയുണ്ടാകും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ വ്യാഴാഴ്ച നിലവില്‍ വരും. ആധുനിക അടിമത്തത്തിന്റെയും, ഗാര്‍ഹിക പീഡനത്തിന്റെയും ഗണത്തില്‍ വരുന്ന അവസ്ഥകള്‍ നേരിടുന്നവര്‍ക്കു വേണ്ടിയാണ് നടപടി.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുള്ളവര്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ഹീത്രൂവില്‍ താമസിക്കുന്ന മലയാളി യുവാവ് അന്തരിച്ചു: മരണം ഉറക്കത്തിനിടെ: വിട പറഞ്ഞത് അമേരിക്കയില്‍ നിന്ന് യുകെയില്‍ എത്തിയ ബെറിന്‍ |
|
ഹീത്രു മലയാളിയായ ബെറിന്‍ വര്‍ഗീസാണ് മരണമടഞ്ഞത്. വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യ ചെല്ലുമ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സ്ഥിരീകരിക്കുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും അഞ്ചു വയസ്സുള്ള മകളും ഉള്‍പ്പെട്ടതാണ് ബെറിന്റെ കുടുംബം.
നാട്ടില്‍ വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് ഹീത്രൂവിലേക്ക് താമസമാക്കിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളാണ് ബെറിന്റെ കുടുംബം. ബെറിന്റെ സഹോദരന്‍ നോര്‍വിച്ചിലും സഹോദരി അയര്‍ലന്‍ഡിലുമാണ്. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ അയര്‍ലന്‍ഡിലെ മകളുടെ അരികിലേക്ക് പോയത്. ബെറിന്റെ മരണ വിവരം അറിഞ്ഞ് മാതാപിതാക്കള്‍ |
|
Full Story
|
|
|
|
|
|
|
| അധ്യാപികയുമായുള്ള ബന്ധം ആദ്യം നിഷേധിച്ചത് അവരെ രക്ഷിക്കാന്‍; കോടതിയില്‍ 16 വയസ്സുകാരന്റെ മൊഴി |
ലണ്ടന്‍: അധ്യാപികയുമായുള്ള ലൈംഗികബന്ധത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരോടും ആദ്യം നിഷേധിച്ചത് അവരെ പ്രശ്‌നത്തില്‍പ്പെടുന്നതില്‍നിന്ന് രക്ഷിക്കാനായിരുന്നെന്ന് 16 വയസ്സുകാരന്റെ മൊഴി. ബ്രിട്ടനിലെ മുന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപിക ബ്രോണ്‍വെന്‍ ജെയിംസിനെതിരായ കേസിന്റെ വിചാരണയ്ക്കിടെയാണ് വിദ്യാര്‍ഥി വിന്‍ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. 30 വയസ്സുകാരിയായ ബ്രോണ്‍വെന്‍ ജെയിംസ്, സതാംപ്ടണിലെ ബിറ്റേണ്‍ പാര്‍ക്ക് സ്‌കൂളില്‍ അധ്യാപികയായിരിക്കെ 16 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. അധികാരസ്ഥാനത്തെ വിശ്വാസം ദുരുപയോഗം ചെയ്ത് |
|
Full Story
|
|
|
|
|
|
|
| എല്‍ നിനോ ഭീഷണി; വീടുകളില്‍ ഭക്ഷണവും വെള്ളവും കരുതിവയ്ക്കണമെന്ന് ബ്രിട്ടിഷ് മന്ത്രി |
ലണ്ടന്‍: പസഫിക് സമുദ്രത്തില്‍ അതിശക്തമായ എല്‍ നിനോ പ്രതിഭാസം രൂപപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര കാലാവസ്ഥാ സംഭവങ്ങളെ നേരിടാന്‍ വീടുകളില്‍ ആവശ്യമായ ഭക്ഷണസാധനങ്ങളും വെള്ളവും കരുതിവയ്ക്കണമെന്ന് ബ്രിട്ടിഷ് പരിസ്ഥിതി സെക്രട്ടറി ഡെയിം ആന്‍ജല ഈഗിള്‍. അതിശക്തമായ എല്‍ നിനോയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റുകള്‍ക്കും വെള്ളപ്പൊക്കമുള്‍പ്പെടെയുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ക്കും സാധ്യത വര്‍ധിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് മന്ത്രിയുടെ നിര്‍ദേശം. അടിയന്തര സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും എത്തുന്നതുവരെ ഏതാനും ദിവസത്തേക്ക് ഉപയോഗിക്കാനാകുന്ന ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വീടുകളില്‍ |
|
Full Story
|
|
|
|
|
|
|
| വിദേശ സംഭാവന വിവാദത്തില്‍ റിഫോം യുകെ; രണ്ട് മുതിര്‍ന്ന നേതാക്കള്‍ ചുമതലകളില്‍നിന്ന് മാറിനിന്നു |
ലണ്ടന്‍: വിദേശ സംഭാവന സ്വീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിയമത്തിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റിഫോം യുകെ' പാര്‍ട്ടി പ്രതിസന്ധിയില്‍. ചാനല്‍ 4 ന്യൂസിന്റെ ഒളിക്യാമറ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫരാജിന്റെ അടുത്ത സഹായി ഡാന്‍ ജൂക്‌സും പാര്‍ട്ടിയുടെ പോളിസി മേധാവി ജെയിംസ് ഓറും ചുമതലകളില്‍നിന്ന് മാറിനിന്നു. വിദേശത്തുനിന്നുള്ള പണം പാര്‍ട്ടിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്‌തെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണം. വിദേശ പൗരന് നേരിട്ട് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതിലുള്ള നിയമതടസം മറികടക്കാന്‍ |
|
Full Story
|
|
|
|
|
|
|
| ലിവര്‍പൂള്‍ പാര്‍ക്കില്‍ ബിന്‍ബാഗിനുള്ളില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനായില്ല |
ലണ്ടന്‍/ലിവര്‍പൂള്‍: യുകെയിലെ ലിവര്‍പൂളില്‍ പാര്‍ക്കിലെ ബിന്‍ബാഗിനുള്ളില്‍ കണ്ടെത്തിയ വയോധികയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കുശേഷവും തിരിച്ചറിയാനായില്ല. ഏകദേശം 70 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതക അന്വേഷണം തുടരുകയാണെന്ന് മെര്‍സീസൈഡ് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 28ന് ആന്‍ഫീല്‍ഡിലെ സ്റ്റാന്‍ലി പാര്‍ക്കില്‍ ഇസ്ല ഗ്ലാഡ്‌സ്റ്റോണ്‍ കണ്‍സര്‍വേറ്ററിക്ക് സമീപത്തെ മതില്‍ക്കെട്ടിനുള്ളിലെ പൂന്തോട്ടത്തിലാണ് ബിന്‍ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഏതാനും ആഴ്ചകളായി മൃതദേഹം ഇവിടെ കിടന്നിരുന്നതായാണ് പൊലീസിന്റെ നിഗമനം. ഏകദേശം അഞ്ച് അടി രണ്ട് ഇഞ്ച് (1.57 മീറ്റര്‍) ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള വെള്ളക്കാരിയായ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ലൈംഗികാതിക്രമക്കേസുകള്‍: രണ്ട് ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടപടി |
ലണ്ടന്‍: യുകെയില്‍ വ്യത്യസ്ത ലൈംഗികാതിക്രമക്കേസുകളില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടപടി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിലെ രഹസ്യാന്വേഷകനായ പ്രകാശ് പട്ടേലിനെതിരെ അഞ്ച് ലൈംഗികാതിക്രമ കുറ്റങ്ങള്‍ ചുമത്തിയപ്പോള്‍, മറ്റൊരു കേസില്‍ മുന്‍ ബ്രിട്ടിഷ് എയര്‍വേയ്സ് കാബിന്‍ ക്രൂ മാനേജര്‍ അമര്‍ദീപ് ധരിവാളിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ നോര്‍ത്ത് വെസ്റ്റ് കമാന്‍ഡ് യൂണിറ്റില്‍ രഹസ്യാന്വേഷകനായി ജോലി ചെയ്യുന്ന പ്രകാശ് പട്ടേലിനെതിരെയാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് അഞ്ച് ലൈംഗികാതിക്രമ കുറ്റങ്ങള്‍ ചുമത്തിയത്. പരിചയക്കാരായ നാല് സ്ത്രീകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. 2024ലെ വേനല്‍ക്കാലത്താണ് |
|
Full Story
|
|
|
|
|
|
|
| ഡല്‍ഹിയില്‍ 50 ലക്ഷം, ലണ്ടനില്‍ 1.2 കോടി; യുവതി തിരഞ്ഞെടുത്തത് ലണ്ടന്‍, കാരണം ശമ്പളം മാത്രമല്ല |
ലണ്ടന്‍: ഉയര്‍ന്ന ശമ്പളം മാത്രമാണോ ഒരു മികച്ച ജീവിതത്തിന്റെ മാനദണ്ഡം? ഡല്‍ഹിയില്‍ 50 ലക്ഷം രൂപയും ലണ്ടനില്‍ 1.2 കോടി രൂപയും വാര്‍ഷിക ശമ്പളം വാഗ്ദാനം ലഭിച്ചപ്പോള്‍ ലണ്ടന്‍ തിരഞ്ഞെടുത്ത ജസ്ലീന്‍ കൗര്‍ എന്ന യുവതിയുടെ വിശദീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കൂടുതല്‍ ശമ്പളം മാത്രമല്ല, ശുദ്ധവായു, സുരക്ഷിതത്വം, ആരോഗ്യം, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവയും തന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് ജസ്ലീന്‍ പറയുന്നത്. ഇന്ത്യയില്‍ കുടുംബത്തിനൊപ്പമായിരുന്നു ജസ്ലീന്റെ താമസം. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സ്വന്തമായി കാര്‍, വീട്ടുജോലിക്കാര്‍, ബ്ലിങ്കിറ്റ് പോലുള്ള ദ്രുത ഡെലിവറി സേവനങ്ങള്‍ തുടങ്ങി സൗകര്യങ്ങള്‍ ഏറെയുണ്ടായിരുന്നു. പൊതുഗതാഗതത്തെ |
|
Full Story
|
|
|
|
| |