|
|
|
|
|
| തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകാന്‍ തയാറെടുക്കുന്നു |
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എ35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടന്‍ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 20 ഓടെ വിമാനം മടങ്ങുമെന്നാണ് അറിയുന്നത്. ബ്രിട്ടന്‍ നാവികസേന ടെക്നിക്കല്‍ ടീമിലെയും വിമാന നിര്‍മ്മാണ കമ്പനിയിലെയും 24 അംഗസംഘം തകരാര്‍ പരിഹരിക്കാനായി തിരുവനന്തപുരത്തെത്തിയിരുന്നു.
തകരാര്‍ പരിഹരിച്ച യുദ്ധ വിമാനം നിലവില്‍ ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറിലാണ് ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെയും തകരാറുകള്‍ െേകണ്ടത്തിയതിനെ തുടര്‍ന്നാണ് വിമാനം ഇവിടെ കുടുങ്ങിയത്. ഈ പ്രശ്നങ്ങള്‍ ബ്രിട്ടനില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
| അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ രഹസ്യ പദ്ധതിയിട്ടു |
ലണ്ടന്‍: ആയിരക്കണക്കിനു അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാന്‍ ബ്രിട്ടന്‍ രഹസ്യ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ 19,000 പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് പദ്ധതി തയാറാക്കിയതെന്നാണ് വിവരം. യുകെയിലേക്ക് പുനരധിവാസത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. പ്രതിരോധ മന്ത്രായലത്തിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ പിഴവാണ് വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 4,500 അഫ്ഗാനികള്‍ യുകെയില്‍ എത്തിയിട്ടുണ്ട്.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നവരുടെ പുതിയ പുനരധിവാസ പട്ടിക തയാറാക്കിയാണ് |
|
Full Story
|
|
|
|
|
|
|
| ലോര്‍ഡ്‌സ് ടെസ്റ്റിലെ സിറാജിന്റെ പുറത്താകലിനെക്കുറിച്ച് ചാള്‍സ് രാജാവ് |
ലണ്ടന്‍: ലോര്‍ഡ്സില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം മുഹമ്മദ് സിറാജിന്റെ പുറത്താകലിനെ 'തീര്‍ത്തും ദൗര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ച് ചാള്‍സ് രാജാവ്. ചൊവ്വാഴ്ച ക്ലാരന്‍സ് ഹൗസില്‍ ഇന്ത്യന്‍ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം ശുഭ്മന്‍ ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമി, ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുജിത് ഘോഷ്, കോണ്‍ഗ്രസ് രാജ്യസഭാ എംപിയും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സൈകിയ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇംഗ്ലണ്ടില്‍ ആദ്യ ടി20 പരമ്പര വിജയം നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ |
|
Full Story
|
|
|
|
|
|
|
| ദിനോസറുകള്‍ക്കായി കാഴ്ചയൊരുക്കി ലണ്ടന്‍ |
ലണ്ടന്‍: ദിനോസറുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ച് സമയം കളയാതെ വേഗം ലണ്ടനിലേക്ക് ഒരു ടിക്കറ്റ് എടുത്തോളു. ചോദ്യത്തിനുള്ള ഉത്തരമൊക്കെ അവിടെ ചെന്നിട്ട് കണ്ടുപിടിക്കാം. ഡൈനോസറുകളുടെ ലോകത്തെ കഥപറഞ്ഞ ജുറാസിക്ക് വേള്‍ഡ് എന്ന സിനിമ കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് 90 സ് കിഡ്‌സ്. സിനിമയിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള ഡൈനോസറുകളുടെ ലോകത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ലണ്ടനിലെ 'PREHISTORIC PLANET: DISCOVERING DINOSAURS' എക്‌സിബിഷനിലൂടെ.
എക്‌സിബിഷന്‍ ഹാളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ജുറാസിക്ക് വേള്‍ഡ് സിനിമയിലെ കഥാപാത്രങ്ങളുടെ അവസ്ഥയിലേക്ക് നമ്മളും |
|
Full Story
|
|
|
|
|
|
|
| ടാറ്റാ സ്റ്റീലിന്റെ ഫര്‍ണസ് മാറ്റാന്‍ യുകെ നല്‍കുന്നത് 500 മില്യണ്‍ പൗണ്ട്: ഗ്രാന്റായി അനുവദിച്ച തുക കേട്ട് ഞെട്ടി ബിസിനസ് ലോകം |
|
യുകെയില്‍ പുതിയ ഉരുക്കുനയം രൂപപ്പെടുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിന് യുകെ സര്‍ക്കാര്‍ വന്‍ പിന്തുണയാണ് കൊടുത്തത്. ഈ നീക്കം യുകെയുടെ ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സ് പ്രതികരിച്ചു. ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. ഇതൊരു പുതിയ തുടക്കമാണെന്നും, സുസ്ഥിരമായ ഒരു ഭാവിക്കുള്ള അടിത്തറയാണെന്നും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. പോര്‍ട്ട് ടാല്‍ബട്ടിന്റെ ഭാവി സുരക്ഷിതമാക്കാന്‍ യുകെ സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടെന്നതിന്റെ സൂചകമായാണ് ഈ നിക്ഷേപത്തെ വെയില്‍സ് സെക്രട്ടറി ജോ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ തകര്‍ന്ന വിമാനത്തില്‍ മരിച്ചവരിലൊരാള്‍ നഴ്‌സ് മരിയ: ജോലിയില്‍ പ്രവേശിച്ച് പിറ്റേ ദിവസം ദാരുണാന്ത്യം |
|
യുകെയില്‍ സൗത്ത്എന്‍ഡില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു മരിച്ച നാലുപേരില്‍ ആദ്യദിനം ജോലിയില്‍ പ്രവേശിച്ച നഴ്സും. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.
കൊല്ലപ്പെട്ട ഒരു സ്ത്രീ 'ഫ്‌ലൈറ്റ് നഴ്സ്' എന്ന നിലയില്‍ ആദ്യ ദിവസത്തിലെ ഡ്യുട്ടിയിലായിരുന്നെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു . 31 കാരിയായ മരിയ ഫെര്‍ണാണ്ട റോജാസ് ഓര്‍ട്ടിസ് എന്ന യുവതി ചിലിയില്‍ ജനിച്ച ഒരു ജര്‍മ്മന്‍ പൗരയായിരുന്നു, മുമ്പ് പൊതുമേഖലയില്‍ നഴ്സായി ജോലി ചെയ്തിരുന്നു.
ഓര്‍ട്ടിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചിലിയിലേക്ക് കൊണ്ടുപോകുന്നതിനായി പണം സ്വരൂപിക്കുന്നതിനായി സുഹൃത്തുക്കള്‍ ഒരു ഗോ ഫണ്ട് മി കാമ്പെയ്ന്‍ |
|
Full Story
|
|
|
|
|
|
|
| ടാറ്റയുടെ ഉരുക്കിന് പിന്തുണയുമായി യുകെ, 500 മില്യണ്‍ ഗ്രാന്റ് നല്‍കി |
ലണ്ടന്‍: പോര്‍ട്ട് ടാല്‍ബോട്ടിലെ ടാറ്റ സ്റ്റീല്‍ വര്‍ക്ക്‌സില്‍ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസിന്റെ നിര്‍മാണം തുടങ്ങി. ഇതോടെ സംരക്ഷിക്കപ്പെടുന്നത് 5,000 തൊഴിലവസരങ്ങളാണ്. ടാറ്റ പഴയ ബ്ലാസ്റ്റ് ഫര്‍ണസുകള്‍ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. ഇലക്ട്രിക് ഫര്‍ണസിലേക്ക് മാറുന്നത് കരിമ്പുക നിര്‍ഗ്ഗമനം വെറും 10 ശതമാനത്തിലേക്ക് കുറയ്ക്കും. പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിന് യുകെ സര്‍ക്കാര്‍ വന്‍ പിന്തുണയാണ് കൊടുത്തത്. 500 മില്യണ്‍ പൗണ്ട് യുകെ ഗവണ്‍മെന്റ് ഗ്രാന്റായി നല്‍കി. രാജ്യം പുതിയ ഉരുക്കുനയം രൂപപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഗ്രാന്റ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2.5 |
|
Full Story
|
|
|
|
|
|
|
| ബോയിങ് ഇന്ധന സ്വിച്ചുകളെക്കുറിച്ച് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു |
ലണ്ടന്‍: അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ബോയിംഗ് 787-8 തകര്‍ന്നുവീഴുന്നതിന് നാല് ആഴ്ച മുമ്പ്, യുകെയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (CAA) നിരവധി ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഫ്‌ലാഗ് ചെയ്യുകയും ദിവസേനയുള്ള പരിശോധനകള്‍ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. മെയ് 15 ന് യുകെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഒരു സുരക്ഷാ അറിയിപ്പ് പുറപ്പെടുവിച്ചു, അതില്‍ 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെ അഞ്ച് ബോയിംഗ് മോഡലുകളുടെ ഓപ്പറേറ്റര്‍മാരോട് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) എയര്‍വര്‍ത്തിനെസ് ഡയറക്റ്റീവ് (എഡി) അവലോകനം ചെയ്യാനും അത് അവരുടെ ഫ്‌ലീറ്റിനെ ബാധിക്കുമോ എന്ന് നിര്‍ണ്ണയിക്കാനും നിര്‍ദ്ദേശിച്ചു. ഇന്ധന ഷട്ട്ഓഫ് |
|
Full Story
|
|
|
|
| |