Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
UK Special
  23-06-2025
ഹൈസ്ട്രീറ്റുകളില്‍ റിവര്‍ലാന്‍ഡ് 33 സ്‌റ്റോറുകള്‍ അടച്ചുപൂട്ടും

ലണ്ടന്‍: വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ സാന്നിധ്യമായ റിവര്‍ ഐലന്‍ഡ് ഹൈസ്ട്രീറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ ഒരുങ്ങുന്നു. ഫാഷന്‍ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രാന്‍ഡിന്റെ 33 സ്റ്റോറുകള്‍ ഉടന്‍ അടച്ചുപൂട്ടും. ഇതിനു പുറമെ നിലവില്‍ പ്രവര്‍ത്തിക്കുന്ന 71 സ്റ്റോറുകളുടെ ഭാവി പോലും വാടക വര്‍ധനവ് മൂലം പ്രതിസന്ധിയിലാണ് എന്ന് കമ്പനി അറിയിച്ചു. രാജ്യത്തുടനീളം 230 സ്റ്റോറുകളാണ് റിവര്‍ ഐലന്‍ഡിന് ഉള്ളത്. ഏകദേശം 5,500 ജീവനക്കാര്‍ ഈ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ട്. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതോടെ ഒട്ടറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സ്റ്റോറുകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവിലെ വര്‍ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കമ്പനിയുടെ

Full Story
  22-06-2025
യുദ്ധവിമാനങ്ങളെ നശിപ്പിച്ച സംഭവം: പലസ്തീന്‍ ആക്ഷനെ യുകെ നിരോധിക്കും

ലണ്ടന്‍: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ സഹായിക്കാന്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയ ഫലസ്തീന്‍ ആക്ഷനെ യുകെ നിരോധിക്കും. ഫലസ്തീന്‍ ആക്ഷന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ 14 വര്‍ഷം തടവിലാക്കാനാണ് യുകെ സര്‍ക്കാരിന്റെ നീക്കം.

കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ ആക്ഷന്റെ രണ്ടു പ്രവര്‍ത്തകര്‍ ഓക്സഫോര്‍ഡ് ഷയറിലെ ബ്രിസ് നോര്‍ട്ടന്‍ വ്യോമസേനാ താവളത്തില്‍ കയറി യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയത്. ഫലസ്തീന്‍ ആക്ഷന്റെ സഹസ്ഥാപകനായ റിച്ചാര്‍ഡ് ബര്‍ണാര്‍ഡിനെ കേസില്‍ ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്രായേലി ആയുധ കമ്പനിയായ എല്‍ബിത്ത് സിസ്റ്റംസിന്റെ ഓഫിസുകള്‍ക്ക്

Full Story
  22-06-2025
ബ്രിട്ടന്‍- ഇന്ത്യ നയതന്ത്ര വളര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളിലേയും നിയമവിരുദ്ധരുടെ പിന്തുണ അനിവാര്യമെന്ന് കേന്ദ്രനിയമന്ത്രി

ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വിദേശബന്ധം കൂടുതല്‍ ശക്തികൈവരിച്ച സമയമാണിതെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധം ഇനിയും ഊട്ടിയുറപ്പിക്കാന്‍ നിയമവിദഗ്ദരുടെയും അഭിഭാഷകരുടെയും സംഭാവനകള്‍ അനിവാര്യമാണെന്നും കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഗ് വാള്‍ ലണ്ടനില്‍ പ്രസ്താവിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലിമെന്റ് ഹൗസായ വെസ്റ്റ്മിനിസ്റ്റര്‍ പാലസിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ചടങ്ങില്‍ യു കെ - ഇന്ത്യ ലീഗല്‍ ഫോറം നിയമ മേഖലയിലെ സ്തുത്യര്‍ഹമായ സംഭവനക്ക് മുകുള്‍ റോത്തഗിക്കും അഡ്വ ഹാരിസ് ബീരാന്‍ എം പിക്കും ഏര്‍പ്പെടുത്തിയ പുരസ്‌കാരണങ്ങള്‍ കൈമാറി സംസാരിക്കുകയായിരിന്നു മന്ത്രി. അടുത്തകാലത്ത് ഇന്ത്യയും യു കെയും പുതിയ ഫോറിന്‍

Full Story
  22-06-2025
ബ്രിട്ടീഷ് വ്യോമസേന താവളം ആക്രമിച്ച് പലസ്തീന്‍ ആക്ഷന്‍

ലണ്ടന്‍: ബ്രിട്ടീഷ് വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) ബ്രൈസ് നോര്‍ട്ടണിലെ താവളത്തില്‍ അതിക്രമിച്ചുകടന്ന് രണ്ടു ടാങ്കര്‍വിമാനങ്ങളില്‍ ചുവന്ന പെയിന്റ് പൂശി പലസ്തീന്‍ അനുകൂലികള്‍. ബുധനാഴ്ചനടന്ന സംഭവത്തിലെ പ്രതികളെ തിരയുകയാണെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയിലെ അംഗങ്ങളാണിവര്‍.

ആകാശത്തുവെച്ചുതന്നെ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനുപയോഗിക്കുന്ന വോയേജര്‍ ജെറ്റുകളുടെ ടര്‍ബൈന്‍ എന്‍ജിനുകളാണ് ഇവര്‍ സ്പ്രേ പെയിന്റടിച്ച് കേടുവരുത്തിയത്. വ്യോമതാവളത്തില്‍ക്കടന്ന രണ്ടുപേര്‍ വൈദ്യുതി സ്‌കൂട്ടറുകളില്‍ ഇവയ്ക്കടുത്തേക്കുവന്ന് പെയിന്റ് ചീറ്റിച്ചശേഷം

Full Story
  22-06-2025
നിര്‍മാണ രഹസ്യം ചോരുമെന്ന ഭീതിയില്‍ ബ്രിട്ടന്‍, എഫ്-35 അനക്കാന്‍ പോലും അനുവദിക്കുന്നില്ല

തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ ഇംഗ്‌ളണ്ടില്‍നിന്നു വിദഗ്ദ്ധരെത്തും. ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ സങ്കേതികത്തകരാര്‍ കണ്ടെത്തുന്നതിനായി ബ്രിട്ടണില്‍നിന്ന് അഞ്ചുപേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവില്‍ ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്ച ബ്രിട്ടണിലേക്കു മടങ്ങി.

പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ യുദ്ധവിമാനത്തിന്റെ യുദ്ധവിമാനത്തിന്റെ

Full Story
  22-06-2025
ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നു

 തിരുവനന്തപുരം: തിരുവവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത യുകെ യുദ്ധവിമാനം എഫ്35ന്റെ യന്ത്രതകരാര്‍ ഇനിയും പരിഹരിക്കാനായില്ല. തിരുവനന്തപുരത്തെത്തിയ യുകെ വ്യോമസേനയിലെ വിദഗ്ധര്‍ക്കും തകരാര്‍ ശരിയാക്കാനായില്ല. ഇതേ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താന്‍ വിപുലമായ സംഘം യുകെയില്‍ നിന്ന് എത്തിയേക്കും. യന്ത്രതകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ വലിയ സൈനിക വിമാനത്തില്‍ എഫ്35നെ തിരികെ കൊണ്ടുപോകാനും സാധ്യതയുണ്ട്.

അഞ്ചു ദിവസം മുമ്പാണ് യുദ്ധവിമാനം തിരുവന്തപുരത്ത് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. തകരാര്‍ പരിഹരിച്ച് മടങ്ങാനാവാതെ വന്നതോടെ എഫ്-35ന് തങ്ങളുടെ ഹാങ്ങറില്‍ സ്ഥലം നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ദാനം

Full Story
  21-06-2025
ദയാവധ ബില്ലിന് യുകെ പാര്‍ലമെന്റിന്റെ പിന്തുണ, പാസായത് 23 വോട്ടിന്

ലണ്ടന്‍: മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ (ദയാവധം) അനുവദിക്കുന്ന ബില്ലിനെ പിന്തുണച്ച് യുകെ പാര്‍ലമെന്റ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരകരോഗികളായ മുതിര്‍ന്നവരെ നിയമപരമായി ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ ആണ് ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കള്‍ ചരിത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ മുന്നോട്ടുവച്ച ടെര്‍മിനലി ഇല്‍ അഡല്‍റ്റ്സ് ബില്‍, യുകെ ജീവിതാവസാന പരിചരണത്തെയും വ്യക്തിഗത സ്വയംഭരണത്തെയും സമീപിക്കുന്ന രീതിയെ പുനര്‍നിര്‍വചിക്കും. ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി. വോട്ടെടുപ്പിന് മുമ്പ്, എംപിമാര്‍

Full Story
  21-06-2025
തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന്, യുകെയും റഷ്യയും സന്ദര്‍ശിക്കും

ദില്ലി : കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം. അതേ സമയം, ശശി തരൂരിന്റെ പ്രതിഷേധ നിലപാടില്‍ മറ്റ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. തരൂരിന്റെ പ്രസ്താവനകള്‍ അവഗണിക്കാനാണ് ഹൈക്കാമാന്‍ഡ് തീരുമാനം. പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന് തുറന്ന്

Full Story
[322][323][324][325][326]
 
-->




 
Close Window