|
|
|
|
|
| യുഎസ് പ്രസിഡന്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി യുകെയിലേക്ക് |
ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക |
|
Full Story
|
|
|
|
|
|
|
| യൂറോപ്പ് ചുട്ടുപൊള്ളുന്നു, ലണ്ടനും വ്യത്യസ്തമല്ല |
ബ്രസല്‍സ്: യൂറോപ്പില്‍ അസാധാരണമായ രീതിയില്‍ അന്തരീക്ഷ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം. ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെ 2300 പേരാണ് അത്യുഷ്ണം കാരണം യൂറോപ്പില്‍ മരിച്ചത്. ഇതില്‍ 1500 പേരുടെ മരണത്തിനും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് താപനില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മേഖലയില്‍ ഇത് വേനല്‍ക്കാലം തന്നെയാണെങ്കിലും 40 ഡിഗ്രി |
|
Full Story
|
|
|
|
|
|
|
| ടേക്ക് ഓഫിന് പിന്നാലെ വിമാനം 180 ഡിഗ്രി തിരിഞ്ഞ് അഗ്നിഗോളമായി |
ലണ്ടന്‍: ഇംഗ്ലണ്ടിലെ എസെക്‌സിലുള്ള സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ ജെറ്റ് വിമാനദുരന്തം. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന 12 മീറ്റര്‍ നീളമുള്ള ജെറ്റ് വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിഗോളമായി നിലം പതിച്ചത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയായിരുന്നു വിമാനം 180 ഡിഗ്രി പെട്ടെന്ന് തിരിഞ്ഞ് തീ പിടിച്ച് താഴേക്ക് പതിച്ചത്. വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും മരിച്ചെന്നോ പൊലീസ് സ്ഥിരീകരിക്കുന്നില്ല.
ക്രൊയേഷ്യയില്‍ നിന്നും എത്തി നെതര്‍ലന്‍ഡിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ ട്രാന്‍സിറ്റ് ജെറ്റാണ് അപകടത്തിന് ഇരയായത്. അപകടത്തെത്തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു |
|
യുകെ സമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്ന് വ്യക്തമല്ല. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.
നെതര്‍ലന്‍ഡ്സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡല്‍ വിമാനമാണ് ടെക്ക് ഓഫ് ചെയ്തതിനു പിന്നാലെ അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടര്‍ന്ന് റദ്ദാക്കി.
അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹണ്‍ഡ്രഡ് ഗോള്‍ഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു. 12 മീറ്റര്‍ നീളമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എസെക്‌സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ചെറുവിമാനം തകര്‍ന്നു വീണു |
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കന്‍ തീരത്തുള്ള ലണ്ടന്‍ സൗത്ത്എന്‍ഡ് വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു ചെറിയ വിമാനം തകര്‍ന്നുവീണു. ഇത് വലിയ തോതിലുള്ള അടിയന്തര പ്രതികരണത്തിനും വിമാനങ്ങള്‍ റദ്ദാക്കലിനും കാരണമായതായി അധികൃതര്‍ സ്ഥിരീകരിച്ചു.
സൗത്ത്എന്‍ഡ്-ഓണ്‍-സീയിലെ സ്ഥലത്ത് 12 മീറ്റര്‍ നീളമുള്ള ഒരു ജനറല്‍ ഏവിയേഷന്‍ വിമാനത്തിന് തീപിടിച്ചതായി വൈകുന്നേരം 4 മണിക്ക് (ബിഎസ്ടി) തൊട്ടുമുമ്പ് അറിയിപ്പ് ലഭിച്ചതായി എസെക്‌സ് പോലീസ് പറഞ്ഞു. 'സൗത്ത്എന്‍ഡ് വിമാനത്താവളത്തില്‍ ഗുരുതരമായ ഒരു സംഭവം നടന്ന സ്ഥലത്ത് ഞങ്ങള്‍ ഇപ്പോഴും തുടരുന്നു,' അടിയന്തര പ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകളോളം തുടരുമെന്ന് പോലീസ് വക്താവ് |
|
Full Story
|
|
|
|
|
|
|
| വിദേശികളെ നിയന്ത്രിക്കാന്‍ ജൂലൈ 15 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ |
ലണ്ടന്‍ : 2025 ജൂലൈ 15 മുതല്‍ യുകെയും കുടിയേറ്റ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നു. യുകെയിലേക്കുള്ള അനധികൃത കുടിയേറ്റം കുറക്കുന്നതിനും, യുകെയിലുള്ള പ്രഗത്ഭരായ ആളുകളെക്ക് രാജ്യത്ത് തന്നെ ജോലി നല്‍കുന്നതിനും വേണ്ടിയാണ് ഈ മാറ്റം എന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ശനമായ വിസ നിയമങ്ങള്‍ മുതല്‍ കുടിയേറ്റ രേഖകളില്‍ വര യുകെ മാറ്റം കൊണ്ടുവരുന്നുണ്ട്. ഈ മാസം 15 മുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. 2025 മെയ് മാസത്തില്‍ ഗവണ്മെന്റ് 'ഇമിഗ്രേഷന്‍ സംവിധാനത്തിന്മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുക' എന്ന് ധവളപത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. അന്ന് ധവളപത്രത്തില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| എയര്‍ ഇന്ത്യയ്ക്കും ബോയിങ്ങിനുമെതിരേ നിയമപോരാട്ടവുമായി ബ്രിട്ടീഷ് കുടുംബങ്ങള്‍ |
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിയമപോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങള്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോണ്‍ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടന്‍ ഹര്‍ജി നല്‍കുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയര്‍ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും. കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കമാണ്. ബോയിംഗിന്റെ എഞ്ചിനിലെ തകരാറോ അറ്റകുറ്റപ്പണിയില്‍ എയര്‍ ഇന്ത്യ വരുത്തിയ വീഴ്ചയോ പരിശോധിക്കപ്പെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സാങ്കേതിക |
|
Full Story
|
|
|
|
|
|
|
| ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അനാവശ്യമെന്ന് സര്‍ക്കാര്‍ |
ലണ്ടന്‍: എന്‍.എച്ച്.എസ് ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനയ്ക്കായി അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരത്തിന് ഡോക്ടര്‍മാര്‍. ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് സമരം പിന്‍വലിപ്പിക്കാനായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ 30 വരെ രാജ്യത്തെ ആരോഗ്യമേഖല അപ്പാടെ സ്തംഭിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ നീളുന്ന തുടര്‍ പ്രതിസന്ധിക്കും വഴിവയ്ക്കും. 2023-24 കാലയളവില്‍ 11 വ്യത്യസ്ത വാക്കൗട്ട് സമരങ്ങളിലൂടെയാണ് ഡോക്ടര്‍മാര്‍ അത്യാവശ്യം ഭേദപ്പെട്ട ശമ്പള വര്‍ധന സ്വന്തമാക്കിയത്. ഈ സമരങ്ങള്‍ എന്‍.എച്ച്.എസില്‍ സൃഷ്ടിച്ച പ്രതിസന്ധി |
|
Full Story
|
|
|
|
| |