Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  11-07-2025
കുടുംബത്തില്‍ എല്ലാവരേയും ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍: ഇന്ത്യക്കാരന്‍ അജിത്തിന് ഇനി യുകെയില്‍ തുടരാന്‍ കഴിയില്ല
ഭാര്യയെയും, വീട്ടുകാരെയും കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും ഭാര്യാമാതാവിനെ കൊലപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരനായ യുവാവിന് ഇനി യുകെയില്‍ തുടരാന്‍ കഴിയില്ല. ഭാര്യ വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ പ്രതി കുറ്റകൃത്യത്തിന് തന്ത്രം മെനഞ്ഞതായി തെളിഞ്ഞു. ക്വട്ടേഷന്‍ നല്‍കിയ ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് അജിത് കുമാര്‍ മുപ്പാരപ്പ് ആണ് പിടിയിലായത്. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജി വിഭാഗം ഡോക്ടറാണ് ഇയാളുടെ ഭാര്യ.

വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ അജിത് കുമാര്‍ ഭാര്യയെയും, അവരുടെ വീട്ടുകാരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓങ്കോളജിസ്റ്റായ ഡോ. സിരിഷാ മുട്ടവരപ്പിനെയും, വീട്ടുകാരെയും ഇല്ലാതാക്കാന്‍ ഇയാള്‍ വാടക കൊലയാളികളെ ഏല്‍പ്പിക്കുകയും ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം
Full Story
  11-07-2025
ഇന്ത്യന്‍ വംശജരായ മൂന്‍ ജീവനക്കാര്‍ക്കെതിരേ കേസ് കൊടുത്ത് ലണ്ടന്‍ ഹെല്‍ത്ത് സയന്‍സ് സെന്റര്‍

ലണ്ടന്‍: ഒന്റാരിയോ ആശുപ്രതിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കിയ മുന്‍ ജീവനക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്ത് ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്റര്‍ (എല്‍ എച്ച് എസ് ഇ). ഇന്ത്യന്‍ വംശജരായ മുന്‍ എക്‌സിക്യൂട്ടീവ് ദിപേഷ് പട്ടേല്‍, ഡെറക് ലാല്‍, നീല്‍ മോദി, ബി എച്ച് കോണ്‍ട്രാക്ടേഴ്‌സ് പരേഷ് സോണി, നിര്‍മ്മാണ സ്ഥാപനങ്ങളായ ബി എച്ച് കോണ്‍ട്രാക്ടേഴ്‌സ്, ജി ബി ഐ കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ എച്ച് എസ് ഇ 6 കോടി 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആരോപണവിധേയരായ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും ഒരു ദശാബ്ദത്തിലേറെയായി ആശുപ്രതിക്ക് കോടിക്കണക്കിന് ഡോളര്‍

Full Story
  11-07-2025
റോളക്‌സ് റിപ്പര്‍ ഭീതിയില്‍ ലണ്ടന്‍, ഇരുപത്തിനാലുകാരനെ കുത്തിക്കൊലപ്പെടുത്തി

ലണ്ടന്‍: ലണ്ടനിലെ ആഡംബര നഗരങ്ങളിലൂടെ ആളുകള്‍ക്ക് ഇപ്പോള്‍ നടക്കാന്‍ പേടിയാണ്. പ്രത്യേകിച്ചും കൈയിലൊരു റോളക്‌സ് വാച്ച് ധരിച്ചിട്ടുണ്ടെങ്കില്‍. എവിടെ നിന്നും ഒരു മുഖംമൂടി ചാട് വിഴാമെന്ന് അവസ്ഥ. കഴിഞ്ഞ ദിവസം ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജ് പ്രദേശത്ത് മുഖംമൂടി ധരിച്ചെത്തിയ അക്രമി ഒരാളെ കുത്തിക്കൊലപ്പെടുത്തി, 'റോളക്‌സ് റിപ്പേഴ്സ്' എന്നറിയപ്പെടുന്ന വാച്ച് മോഷണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇതെന്നാണ് ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോളക്‌സ് പോലുള്ള ആഡംബര വാച്ചുകള്‍ ധരിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ലണ്ടനിലെ ആഡംബര നഗരങ്ങളില്‍ ഇപ്പോള്‍ ഈ ആക്രമണ പരമ്പര നടക്കുന്നത്. നിരവധി പേര്‍ക്ക് ഇതിനോടകം പരിക്കേറ്റു കഴിഞ്ഞു. മുഖം മൂടി ധരിച്ച് ബൈക്കുകളിലും

Full Story
  11-07-2025
ഇറാനില്‍ നിന്ന് ബ്രിട്ടന്‍ ഭീഷണി നേരിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ലണ്ടന്‍: 2022 മുതല്‍ ബ്രിട്ടന് ഇറാനില്‍ നിന്നുള്ള ഭീഷണി ഗണ്യമായി വര്‍ദ്ധിച്ചതായി യുകെ ഇന്റലിജന്‍സ് കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും കമ്മിറ്റി ചെയര്‍മാനുമായ കെവന്‍ ജോണ്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെ ബ്രിട്ടീഷ് പൗരന്മാരെയോ താമസക്കാരെയോ കൊല്ലാനോ തട്ടിക്കൊണ്ടുപോകാനോ കുറഞ്ഞത് 15 ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ലണ്ടനിലെ ഇറാനിയന്‍ എംബസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിഷേധിച്ചു.

അവയെ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും ശത്രുതാപരമായതുമായ ആരോപണങ്ങള്‍ എന്നാണ് വിളിച്ചത്.നേരത്തെ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്റെ ആഭ്യന്തര

Full Story
  11-07-2025
യുകെയില്‍ ഉഷ്ണതരംഗം ഉള്ളതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ ഈ വാരാന്ത്യം ഉഷ്ണതരംഗ മുന്നറിയിപ്പുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ വാഹനങ്ങളില്‍ സൂക്ഷിച്ചാല്‍ അപകടകരമായേക്കാവുന്ന ചില വസ്തുക്കങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ മുതല്‍ ജനന നിയന്ത്രണ ഉല്‍പന്നങ്ങള്‍ വരെ അവയില്‍ ഉള്‍പ്പെടുന്നു. ഈ വാരാന്ത്യം താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്താണ് ഉഷ്ണതരംഗമെന്ന് നോക്കാം; ഒരു പ്രദേശം തുടര്‍ച്ചയായ മൂന്ന് ദിവസം സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ഇത് ഓരോ പ്രദേശത്തിനനുസരിച്ച്

Full Story
  11-07-2025
ഫ്രഞ്ച് പ്രസിഡന്റിന് നല്‍കിയത് രാജകീയ വിരുന്ന്

 ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം രാഷ്ട്രത്തലവന്മാര്‍ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കുമായി ഒരുക്കുന്ന രാജകീയ വിരുന്നുകള്‍ പ്രൗഢിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. ബക്കിംഗ്ഹാം കൊട്ടാരത്തിലും വിന്‍ഡ്‌സര്‍ കാസിലിലും നടക്കുന്ന ഈ വിരുന്നുകള്‍ക്ക് അതിവിപുലമായ ചിട്ടവട്ടങ്ങളാണുള്ളത്. മേശ ഒരുക്കുന്നതില്‍ മുതല്‍ വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ ഈ സൂക്ഷ്മതയും ആഢംബരവും പ്രകടം. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിനാണ് ചാള്‍സ് രാജാവ് ഇന്നലെ രാജകീയ വിരുന്ന് നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ബഹുമാനാര്‍ഥം നല്‍കിയ രാജകീയ വിരുന്നിന് വേദിയായത് വിന്‍ഡ്‌സര്‍ കാസിലാണ്. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ്

Full Story
  10-07-2025
കരുത്തു പ്രകടിപ്പിച്ച് റീഫോം യുകെ രാഷ്ട്രീയ പാര്‍ട്ടി: മറ്റു പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ റീഫോമിലേക്ക് പോകുന്നു
പതിനാലു വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക് ചേക്കേറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ള വലിയ തിരിച്ചടിയാണിത്. റീഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അടുത്തിടെ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് റീഫോം യുകെ നടത്തിയത്. കൂടുതല്‍ പേര്‍ റീഫോം യുകെ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് ഇപ്പോള്‍ റീഫോം യുകെയിലേക്ക് പോയിരിക്കുന്നത്.
അതുപോലെ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെയ്ക്ക് ബെറി റിഫോം യുകെ
Full Story
  10-07-2025
യുകെയില്‍ എത്തി ആദ്യമായി വീടു നോക്കുകയാണോ? ഇതാ അനുകൂല അവസരം പ്രഖ്യാപിച്ചിരിക്കുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്
മോര്‍ട്ട്ഗേജ് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നയങ്ങളുടെ കടുപ്പം കുറയ്ക്കുന്നത് വഴി 36,000-ലേറെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നാണ് നയനിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ആദ്യമായി വീട് വാങ്ങുന്ന ആയിരക്കണക്കിന് പേര്‍ക്ക് മാറ്റങ്ങളുടെ ഗുണം ലഭിക്കുമെന്ന് പ്രുഡെന്‍ഷ്യല്‍ റെഗുലേഷന്‍ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് സാം വുഡ്സ് വ്യക്തമാക്കി. ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും തങ്ങളുടെ കണക്കില്‍ ഉയര്‍ന്ന എല്‍ടിഐ മോര്‍ട്ട്ഗേജുകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. യുകെയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന ഇത്തരം ലോണികളുടെ ശതമാനം 15 കടക്കരുതെന്ന് മാത്രമാണ് പ്രധാന നിബന്ധന.

യുകെ കേന്ദ്ര ബാങ്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും,
Full Story
[323][324][325][326][327]
 
-->




 
Close Window