Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഉഷ്ണതരംഗം ഉള്ളതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: യുകെയില്‍ ഈ വാരാന്ത്യം ഉഷ്ണതരംഗ മുന്നറിയിപ്പുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ വാഹനങ്ങളില്‍ സൂക്ഷിച്ചാല്‍ അപകടകരമായേക്കാവുന്ന ചില വസ്തുക്കങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ മുതല്‍ ജനന നിയന്ത്രണ ഉല്‍പന്നങ്ങള്‍ വരെ അവയില്‍ ഉള്‍പ്പെടുന്നു. ഈ വാരാന്ത്യം താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്താണ് ഉഷ്ണതരംഗമെന്ന് നോക്കാം; ഒരു പ്രദേശം തുടര്‍ച്ചയായ മൂന്ന് ദിവസം സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ഇത് ഓരോ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടും. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മരുന്നുകള്‍, സണ്‍സ്‌ക്രീന്‍, സണ്‍ഗ്ലാസുകള്‍, ജനന നിയന്ത്രണ ഉല്‍പന്നങ്ങള്‍, ഇ സിഗരറ്റുകള്‍ എന്നിവയാണ് ഒഴിവാക്കേണ്ടവ. അമിതമായ ചൂടില്‍ സണ്‍ഗ്ലാസിന്റെ ഫ്രെയിം വളയുകയോ പൊട്ടുകയോ ചെയ്യാമെന്നും ലെന്‍സുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാമെന്നുമാണ് മുന്നറിയിപ്പ്. അതിനാല്‍ ചൂടുള്ള കാലാവസ്ഥയില്‍ സണ്‍ഗ്ലാസുകള്‍ ഒരു കവറിനുള്ളില്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

ചൂടുള്ള കാലാവസ്ഥയില്‍ മരുന്നുകള്‍ വാഹനങ്ങളില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍ഹേലറുകള്‍, ആന്റിബയോട്ടിക്കുകള്‍, ഇന്‍സുലിന്‍ തുടങ്ങിയ മരുന്നുകള്‍ ഉയര്‍ന്ന ചൂടില്‍ ഫലപ്രദമല്ലാതാകാന്‍ സാധ്യതയുണ്ട്. സണ്‍സ്‌ക്രീനുകള്‍ ഉയര്‍ന്ന താപനിലയില്‍ രാസമാറ്റം സംഭവിച്ച് ഫലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ജനന നിയന്ത്രണ ഉല്‍പന്നങ്ങള്‍ ചൂടുള്ള കാലാവസ്ഥയില്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഫലപ്രദമല്ലാതാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് അപകടമുണ്ടാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇ സിഗരറ്റുകളുടെ ബാറ്ററികള്‍ ചൂടില്‍ വീര്‍ക്കുകയും ചോര്‍ച്ചയുണ്ടാവുകയും ചെയ്യാമെന്നും പറയുന്നു. ഈ വാരാന്ത്യം യുകെയിലെ ചില ഭാഗങ്ങളില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് അലേര്‍ട്ട് പുറപ്പെടുവിച്ചത്. ജൂലൈ 15 വരെ അലേര്‍ട്ട് നിലനില്‍ക്കും. എല്ലാ പ്രദേശങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. രാജ്യമെമ്പാടും താപനിലയില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പല പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയും ചൂടും അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു.

ഇംഗ്ലണ്ടിന്റെ മധ്യ, തെക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ ചൂട് കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയിലേക്ക് നയിക്കുന്ന പ്രധാന കാരണം കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്ന കാറ്റാണ്. ഇത് യൂറോപ്പില്‍ നിന്നുള്ള കാറ്റിന് കാരണമാവുകയും താപനില ഉയര്‍ത്തുകയും ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ചില ഭാഗങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പോകാന്‍ സാധ്യതയുണ്ട്. സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും 24 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. തെക്കന്‍ ഇംഗ്ലണ്ടിലും മിഡ്ലാന്‍ഡ്സിലും പരമാവധി താപനില 33 അല്ലെങ്കില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ തീരങ്ങളില്‍ കാറ്റ് കാരണം താപനില കുറയാന്‍ സാധ്യതയുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയും സ്‌കോട്ട്‌ലന്‍ഡില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ വേനല്‍ക്കാലത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില ജൂലൈ ഒന്നിന് ഫാവെര്‍ഷാമില്‍ രേഖപ്പെടുത്തിയ 35.8 ഡിഗ്രി സെല്‍ഷ്യസാണ്. ചൂടുള്ള കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. വീടുകളില്‍ ചൂട് നിയന്ത്രിക്കുന്നതിനായി ജനലുകളും കര്‍ട്ടനുകളും അടച്ചിടാനും തണുപ്പ് നിലനിര്‍ത്താനുള്ള മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. പകല്‍ സമയം ജനലുകള്‍ അടച്ചിടുകയും സൂര്യപ്രകാശം ഏല്‍ക്കാത്ത, തണലുള്ള സ്ഥലങ്ങളില്‍ ജനലുകള്‍ തുറന്നിടുകയും വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് കാറ്റ് കയറ്റി തണുപ്പിക്കുകയും ചെയ്യണം.

 
Other News in this category

 
 




 
Close Window