Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
UK Special
  14-06-2025
ബലാത്സംഗക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലന്‍ഡില്‍ കലാപം: തെരുവിലിറങ്ങാന്‍ ഭയന്ന് ജനം
വടക്കന്‍ അയര്‍ലന്‍ഡിലെ ബാലിമിന പട്ടണത്തില്‍ കലാപം. ആദ്യം പ്രതിഷേധമായിരുന്നു. അതു പിന്നീട് കലാപമായി മാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് റൊമാനിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
മലയാളികള്‍ ഉള്‍പ്പെടെ ഇവിടെ വിദേശികള്‍ കടുത്ത ഭീതിയിലാണ്. കലാപകാരികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പതാകകള്‍ ഉയര്‍ത്തിയും സ്റ്റിക്കറുകള്‍ പതിച്ചും തങ്ങളുടെ രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കുകയാണ്.

ക്ലോണാവന്‍ റോഡിലൂടെ കലാപകാരികള്‍ പോകുമ്പോള്‍ ഇരുവശത്തുമുള്ള വീടുകളില്‍ ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളും കാണാം. വിദേശികളാണെങ്കിലും തങ്ങള്‍ രാജ്യത്തോട് കൂറുള്ളവരാണെന്ന് പറയാനാണ് ഈ ശ്രമം.

തിങ്കളാഴ്ചയും
Full Story
  14-06-2025
ലണ്ടനിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു

ദില്ലി : ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍

Full Story
  14-06-2025
മുത്തശിയോടൊപ്പം കുഞ്ഞു രുദ്രയും യാത്രയായി

വെല്ലിങ്ബറോ: രണ്ടുവയസ്സുകാരന്‍ രുദ്രയുടെ കളിചിരികള്‍ കണ്ട് സന്തോഷിച്ചവര്‍ക്ക് ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയും സാധിച്ചിട്ടില്ല. രുദ്രയും മുത്തശ്ശി റാക്‌സ മോദയും ഇനിയില്ലെന്ന ദുഃഖവാര്‍ത്തയാടെ പൊരുത്തപ്പെടാന്‍ സാധിക്കാതെ വിതുമ്പുകയാണ് വെല്ലിങ്ബറോ നിവാസികള്‍. കാന്‍സര്‍ ബാധിതനായി മരിച്ച ഭര്‍ത്താവിന്റെ അനുസ്മരണ ചടങ്ങിനായി പേരക്കുട്ടി രുദ്രയോടൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്ന റാക്‌സ മോദ. പക്ഷേ ഇരുവരെയും വിധി അഹമ്മദാബാദ് വിമാനാപകടത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുകയായിരുന്നു. ''ഭര്‍ത്താവിന്റെ ബിസിനസ് കെട്ടിപ്പടുക്കുന്നതില്‍ സഹായിക്കുകയും എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്ത സ്‌നേഹനിധിയായിരുന്നു റാക്‌സ മോദ'' - എന്ന്

Full Story
  14-06-2025
ചെറിയ കുട്ടികളാണ് അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകും

ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരില്‍ ഹാരോഡ്സ് ബ്രാന്‍ഡ് അംബാസഡറായ 35 വയസ്സുകാരി മറിയം അലി സയ്യിദും ഭര്‍ത്താവും കെന്‍സിങ്ടന്‍ ഒളിംപ്യ ഹോട്ടലിലെ മാനേജരുമായ ജാവേദും അവരുടെ അഞ്ച് വയസ്സുള്ള മകന്‍ സെയ്നും നാല് വയസ്സുള്ള മകള്‍ അമാനിയും. മറിയം അലി സയ്യിദിന്റെ ഭര്‍ത്താവിന്റെ സഹോദരി യാസ്മിന്‍ ഹസ്സന്‍ (45) വിവരം സ്ഥിരീകരിച്ചു. ''ചെറിയ കുട്ടികളാണ് സെയ്നും അമാനിയും അഞ്ചും നാലും വയസ്സാണ് അവര്‍ക്ക്. അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകുമെന്ന് ഓര്‍ക്കുമ്പോള്‍...'' ഉറ്റവരുടെ വിയോഗത്തില്‍ തേങ്ങിക്കൊണ്ട് യാസ്മിന്‍ പറഞ്ഞു. യുകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതില്‍ ഞങ്ങള്‍ക്ക് ദേഷ്യമില്ല.

Full Story
  14-06-2025
വിമാനദുരന്തം: അന്വേഷണത്തിനായി യുകെ എഎഐബി സംഘം ഇന്ത്യയിലെത്തും

ലണ്ടന്‍: ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുകെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) സംഘം ഇന്ത്യയില്‍ എത്തും. 53 യുകെ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് യുകെ സംഘം ഇന്ത്യയില്‍ എത്തുക. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ഔദ്യോഗികമായി എഎഐബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാന ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചിന്തകള്‍ക്ക് ഒപ്പമാണ് താനെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. 241 പേര്‍ മരിച്ച സംഭവത്തില്‍ കിയേര്‍ സ്റ്റാമെര്‍ അനുശോചനം അറിയിച്ചു. ഇന്ത്യയുടെ

Full Story
  14-06-2025
നാലര ലക്ഷം മുടക്കി എന്‍ഫീല്‍ഡ് പഞ്ചാബില്‍ നിന്ന് ഇംഗ്ലണ്ടിലെത്തി

വോള്‍വര്‍ഹാംപ്ടണ്‍: ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പോകുമ്പോള്‍ സാധനങ്ങള്‍ കെട്ടിപ്പെറുക്കി കൊണ്ടുപോകുന്നത് നല്ല ശ്രമകരമായ കാര്യമാണ്. ദൂരസ്ഥലങ്ങളിലേക്കും വിദൂരനഗരങ്ങളിലേക്കുമൊക്കെയാണു മാറ്റമെങ്കില്‍ സാധനങ്ങള്‍ കഴിയുന്നത്ര വിറ്റഴിച്ചിട്ടു പുതിയ സ്ഥലത്തേക്കു പോകുന്നവരുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണു ബ്രിട്ടനില്‍ നടന്നിരിക്കുന്നത്. പഞ്ചാബില്‍ നിന്നു ബ്രിട്ടനിലെത്തി താമസമാക്കാന്‍ ഒരുങ്ങുന്ന ഒരു പഞ്ചാബി സിഖ് കുടുംബം തങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടര്‍സൈക്കിള്‍ പഞ്ചാബില്‍ നിന്ന് അവിടെയെത്തിച്ച വിഡിയോ വൈറലാകുകയാണ്. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംടനിലേക്കാണു ബൈക്ക് കൊണ്ടുപോയത്. നാലരലക്ഷം രൂപയോളം ചെലവാക്കിയാണ്

Full Story
  13-06-2025
ലണ്ടനില്‍ വച്ച് ഭാര്യ മരിച്ചു: വിമാനാപകടത്തില്‍ അര്‍ജുനും ഇല്ലാതായി: തോരോ കണ്ണീരായി രണ്ടു മക്കള്‍
അമ്മയ്ക്ക് പിന്നാലെ നാലും എട്ടും വയസുള്ള ആ പെണ്‍കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടു. ഒരാഴ്ച മുന്‍പാണ് ഗുജറാത്തിലെ അമ്രേലിയ സ്വദേശിയായ അര്‍ജുന്‍ മനുഭായി പടോലിയയുടെ ഭാര്യ ഭാരതി പട്ടേല്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ടത്. സ്വന്തം നാട്ടില്‍, നര്‍മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യണമെന്നായിരുന്നു ഭാരതിയുടെ ആഗ്രഹം. ഇത് നിറവേറ്റുന്നതിനായി ഗുജറാത്തിലെ അമ്രേലിയിലേക്ക് എത്തിയത്. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അര്‍ജുന്‍. മക്കളെ ലണ്ടനിലെ വീട്ടിലാക്കിയാണ് അര്‍ജുന്‍ നാട്ടിലേക്കു തിരിച്ചത്. എത്രയും പെട്ടന്ന് തന്റെ കുഞ്ഞുമക്കളുടെ അടുത്തേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. മക്കളുടെ തോരാകണ്ണീരിനു
Full Story
  13-06-2025
എയര്‍ ഇന്ത്യ വിമാനാപകടം: അനുശോചനം അറിയിച്ച് യുകെ പ്രധാനമന്ത്രി

ലണ്ടന്‍: അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഏകദേശം 53 ബ്രിട്ടീഷ് പൗരന്മാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. 'നിരവധി ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പോയ വിമാനം ഇന്ത്യന്‍ നഗരമായ അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഭയാനകമാണ്,' യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്തവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. 'സാഹചര്യം വികസിക്കുന്നതിനനുസരിച്ച് എന്നെ എപ്പോഴും അപ്ഡേറ്റ് ചെയ്യുന്നുണ്ട്, ഈ ദുരിതകരമായ സമയത്ത് എന്റെ ചിന്തകള്‍ യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയുടെ വിദേശകാര്യ,

Full Story
[328][329][330][331][332]
 
-->




 
Close Window