Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
UK Special
  16-06-2025
ഇന്ത്യന്‍ റസ്റ്ററന്റില്‍ നിന്ന് ആഹാരം കഴിച്ച ബ്രിട്ടീഷ് യുവാവിന് പറ്റിയത്

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഹോട്ടസ്റ്റ് കറി ചലഞ്ചില്‍ പങ്കെടുത്ത വിദേശി ആകപ്പാടെ പ്രശ്‌നത്തിലായിപ്പോയി. ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആകെ എരിഞ്ഞും വിയര്‍ത്തും പുറത്ത് റോഡരികില്‍ പോയിരുന്ന ഇയാളെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും അവസാനം റെസ്റ്റോറന്റിന്റെ ഉടമ തന്നെ അടുത്തെത്തുകയായിരുന്നു. സ്വതവേ വിദേശികള്‍ക്ക് എരിവുള്ള ഭക്ഷണം കഴിക്കാനായി ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ 72 തരം മുളകുകള്‍ ഉപയോ?ഗിച്ചുള്ള ഭക്ഷണമാണെങ്കില്‍ എന്താവും അവസ്ഥ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. 72 തരം മുളകുകള്‍ ഉപയോ?ഗിച്ചുള്ള ഭക്ഷണമാണ് യുവാവ് പരീക്ഷിച്ചത്. അതോടെ ആകപ്പാടെ എല്ലാം കൂടി കയ്യീന്ന് പോയ അവസ്ഥയായി എന്ന് പറഞ്ഞാല്‍

Full Story
  15-06-2025
ഇറാനെ അനുകൂലിച്ച് യുകെയില്‍ വന്‍ പ്രതിഷേധം: ഇസ്രയേലിന് എതിരേ ലണ്ടനില്‍ തെരുവില്‍ ഇറങ്ങിയത് ആയിരക്കണക്കിന് ആളുകള്‍
ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തിനെതിരെ ശനിയാഴ്ച മധ്യ ലണ്ടനിലെ പാര്‍ലമെന്റിന് പുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി.

പ്രതിഷേധക്കാരിയായ നരിമെനെ സോഷ്യലിസ്റ്റ് വര്‍ക്കറിനോട് പറഞ്ഞു, ''വംശഹത്യ കാരണം ഞാന്‍ ഇവിടെയുണ്ട്. അവര്‍ കുട്ടികളെ കശാപ്പ് ചെയ്യുന്നതിനാലാണ് ഞാന്‍ ഗാസയ്ക്ക് വേണ്ടി ഇവിടെയുള്ളത്. അവര്‍ ഹമാസിനെ കൊല്ലുന്നില്ല, കുഞ്ഞുങ്ങളെ കൊല്ലുകയാണ്.''

''അവര്‍ ഇറാനെ ആക്രമിക്കുന്നത് അവിശ്വസനീയമാണ്-ബിന്യാമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഭയാനകമാണ്'' എന്ന് അവര്‍ പറഞ്ഞു.

ടിഎസ്എസ്എ ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ ജനറല്‍ സെക്രട്ടറി മറിയം എസ്ലാംഡൗസ്റ്റ് റാലിയില്‍ സംസാരിച്ചു. ''അമേരിക്കയോ ഇസ്രായേലോ നമ്മെ ആക്രമിക്കുന്നതിനായി ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്നതുപോലെയാണ്
Full Story
  15-06-2025
തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇന്ധനം നിറയ്ക്കാനാകൂ. വ്യോമ, കരസേനാ അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിക്കും. ഇതിനുശേഷമേ ഇന്ധനം നിറയ്ക്കൂ. വ്യോമസേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കണം. ഒരു പൈലറ്റ് മാത്രമാണ്

Full Story
  15-06-2025
മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിനായി യാത്ര മാറ്റിവച്ചു, ആഘോഷം അവസാന കൂടിക്കാഴ്ചയായി

അഹമ്മദാബാദ്/ലണ്ടന്‍: അച്ഛനും അമ്മയ്ക്കും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ദിപാന്‍ഷി ഭഡോറിയ ലണ്ടനിലേക്കുള്ള യാത്ര മാറ്റിവച്ചത്. പക്ഷേ വിധി ദിപാന്‍ഷിക്കും തന്റെ കുടുംബത്തിന് കരുതിവച്ചത് മറ്റൊന്നായിരുന്നു. അച്ഛന്‍ ഒരു സര്‍പ്രൈസ് നല്‍കാനാണ് ലണ്ടനില്‍ പഠിക്കുന്ന ദിപാന്‍ഷി ഒരു മാസം മുന്‍പ് ഗുജറാത്തിലേക്കെത്തിയത്. എന്നാല്‍ പിറന്നാള്‍ ആഘോഷം അവസാന കൂടിക്കാഴ്ചയായി മാറി. മാര്‍ച്ച് 27-ന് പിതാവിന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കാനായി ലണ്ടനില്‍ നിന്ന് അഹമ്മദാബാദിലേക്ക് പറന്നെത്തിയതായിരുന്നു ദിപാന്‍ഷി. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷകരമായ നാളുകള്‍ ചെലവഴിച്ച ശേഷം മേയ് 20-ന് തിരികെ ലണ്ടനിലേക്ക് പറക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് മാതാപിതാക്കളുടെ

Full Story
  15-06-2025
ലിവര്‍പൂളില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, തെളിവായി സിസിടിവി ദൃശ്യങ്ങള്‍

ലിവര്‍പൂള്‍: ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. സംഭവത്തില്‍ ഓസ്മാന്‍ മൊഅലെമിന് (25) ആണ് രണ്ടുവര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൂട്ടുകാരികളെ കാത്ത് ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ് ട്രെയിന്‍ സ്റ്റേഷനിലെ പടികളിലിരിക്കുകയായിരുന്ന 19 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് യുവാവ് ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായി പതിഞ്ഞത് കേസില്‍ നിര്‍ണായകമായി.

Full Story
  15-06-2025
140 വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ നിന്ന് ഫ്രാന്‍സിലേക്ക് പോയി മുങ്ങിയ കപ്പല്‍ കണ്ടെത്തി

വര്‍ത്തമാന കാലത്ത് കപ്പല്‍ അപകടങ്ങള്‍ കുറവാണ്. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച കപ്പല്‍ ഗതാഗതത്തെ വലിയ തോതില്‍ സഹായിക്കുന്നു. എന്നാല്‍, പഴയ കാലത്ത് അതല്ല അവസ്ഥ. തുറമുറത്ത് നിന്നും 10 കപ്പലുകള്‍ പുറപ്പെട്ടാല്‍ നാലോ അഞ്ചോ കപ്പല്‍ തിരിച്ചെത്തിയാലായി. കൊടുങ്കാറ്റും പേമാരിയും പോലുള്ള പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ടും കപ്പല്‍ തൊഴിലാളികളില്‍ പിടിപെടുന്ന രോഗങ്ങളാലും കപ്പലുകള്‍ തീരത്ത് അണയുന്നത് അന്ന് താരതമ്യേന കുറവാണ്. മിക്കവന്‍ കരയുടെ തീരങ്ങളിലും പുരാതനമായ ആയിരക്കണക്കിന് കപ്പലുകള്‍ തകര്‍ന്ന് കിടപ്പുണ്ട്. എന്നാല്‍ എവിടെയൊക്കെ എത്ര കപ്പലുകളാണ് തകര്‍ന്നത് എന്നതിന് യാതൊരു രേഖയും ഇല്ല. സമുദ്രാന്തര്‍ പരിശോധനകളിലൂടെ നിധി വേട്ടക്കാരാണ് പലപ്പോഴും ഇത്തരം

Full Story
  15-06-2025
ഇസ്രയേലിനെ സഹായിക്കരുത്, അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പുമായി ഇറാന്‍

ടെല്‍ അവീവ്: ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ മൂന്ന് രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3' എന്ന പേരിലാണ് ഇറാന്‍ ഇസ്രയേലിന് നേരേ ആക്രമണം നടത്തുന്നത്. ഇസ്രയേലിന് തക്കതായ തിരിച്ചടി നല്‍കിയെന്നും 'അരാഷ്' ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍

Full Story
  14-06-2025
ഇസ്രയേല്‍ - ഇറാന്‍ പോരാട്ടം: യുകെയിലെക്ക് വിമാന സര്‍വീസ് താറുമാറായി; വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു: യാത്രാദുരിതം

മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കനത്ത ഭീതിയിലാണ്. ഇസ്രയേലിന്റെ തന്ത്രപ്രധാന നഗരമായ ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ

Full Story
[327][328][329][330][331]
 
-->




 
Close Window