Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ 16 - 24 വയസ്സുവരെയുള്ള യുവതികള്‍ മാനസിക സംഘര്‍ഷം നേരിടുന്നതായി എന്‍എച്ച്എസ് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
യുകെയില്‍ 25 ശതമാനം പേര്‍ പലവിധത്തിലുള്ള മാനസിക വൈകല്യങ്ങള്‍ നേരിടുന്നതായി എന്‍എച്ച്എസ് സര്‍വേ റിപ്പോര്‍ട്ട്. 36. 1 ശതമാനം സ്ത്രീകള്‍ ആണ് ഈ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതെന്ന് സര്‍വേയിലെ പ്രധാന ഗവേഷകരിലൊരാളായ സാലി മക്മാനസ് പറയുന്നു. 2014 -ല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം 18.9 ശതമാനമായിരുന്നത് 2024 ആയപ്പോള്‍ 25.8 ശതമാനമായി ഉയര്‍ന്നു. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധന ഉണ്ടെന്നാണ് എന്‍എച്ച്എസ് നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടത്.
യുവാക്കളെക്കാള്‍ യുവതികളിലാണ് മാനസിക പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉള്ളത്. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരില്‍ ഇത്തരം അവസ്ഥകളുടെ നിരക്ക് ഒരു ദശാബ്ദത്തിനുള്ളില്‍ വലിയ തോതില്‍ വര്‍ധിച്ചതായി ആണ് സര്‍വേ ഫലം കാണിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന സ്ത്രീകളില്‍ പാനിക് ഡിസോര്‍ഡര്‍, ഫോബിയകള്‍, ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവയും ഉള്‍പ്പെടുന്ന പ്രശ്‌നബാധിതരുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window