|
|
|
|
|
| ഒമ്പതുവയസുകാരിയെ വിവാഹം കഴിക്കാന്‍ യുകെ പൗരന്റെ ശ്രമം |
ലണ്ടന്‍: എല്ലാം നേരത്തെ പറഞ്ഞ് ഉറപ്പിച്ചത് പോലെ തന്നെ നടന്നു. പക്ഷേ, വരന്‍ വിവാഹ വേദിയിലേക്ക് കയറുന്നതിന് മുമ്പ് വധുവിനെ കണ്ട ജീവനക്കാര്‍ക്ക് തോന്നിയ സംശയം 22 -കാരനായ ബ്രിട്ടീഷ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അത് സമൂഹ മാധ്യമത്തിന് വേണ്ടി ചെയ്ത ഒരു വ്യാജ വിവാഹമായിരുന്നെന്ന് യുവാവ് അഭിപ്രായപ്പെട്ടതായി ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 21 ശനിയാഴ്ച രാവിലെ പാരീസിലെ ഡിസ്‌നിലാന്‍ഡ് പാര്‍ക്കിലെ ഐക്കണിക് സ്ലീപ്പിംഗ് ബ്യൂട്ടി കാസിലിന് മുന്നില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചടങ്ങിനായി വരന്റെ വേഷം ധരിച്ചെത്തിയ യുവാവ്, പിടിയിലായപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിനായുള്ള |
|
Full Story
|
|
|
|
|
|
|
| ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ വെട്ടിലായി പ്രവാസികള്‍ |
ലണ്ടന്‍: ഇറാന് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ദുബായിലെക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. ഞായറാഴ്ച ഹീത്രൂവില്‍ നിന്നും പുറപ്പെടാനിരുന്നതും, ഇവിടേക്ക് വരാന്‍ ഇരുന്നതുമായ, ബ്രിട്ടീഷ് എയര്‍വെയ്സിന്റെ എല്ലാ ദുബായ്, ദോഹ സര്‍വ്വീസുകളുമാണ് റദ്ദ് ചെയ്തത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെയാണ് വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലും അവരുടെ വ്യോമപാത പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ഹീത്രൂവില്‍ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച ഒരു ബി എ വിമാനം സൂറിച്ചിലേക്ക് തിരിച്ചു വിടേണ്ടതായി വന്നിരുന്നു. ഇതിനു ശേഷമാണ് ബ്രിട്ടീഷ് |
|
Full Story
|
|
|
|
|
|
|
| ബെംഗളൂരു- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് |
ബെംഗളൂരു : ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ലൈറ്റിന്റെ യാത്രയ്ക്ക് നിശ്ചയിച്ച സമയത്തില്‍ അധികമെടുത്തതിന് എയര്‍ ഇന്ത്യക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). എയര്‍ഇന്ത്യയുടെ എ വണ്‍ 133 ബെംഗളൂരു-ലണ്ടന്‍ ഫ്‌ലൈറ്റ് മേയ് 16-നും 17-നും നടത്തിയ സര്‍വീസാണ് നിശ്ചിതസമയമായ പത്തുമണിക്കൂര്‍ കടന്നതായി കണ്ടെത്തിയത്.
ഇത് സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് നിബന്ധനകളെ ലംഘിക്കുന്നതാണെന്ന് എയര്‍ ഇന്ത്യ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് ഡിജിസിഎ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഹിമാന്‍ഷു ശ്രീവാസ്തവ അയച്ച നോട്ടീസില്‍ പറഞ്ഞു. നിബന്ധനകള്‍ പാലിക്കുന്നതില്‍ എയര്‍ ഇന്ത്യ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍-ഡല്‍ഹി വിമാനം അടിയന്തരമായി റിയാദിലിറക്കി |
റിയാദ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യ എഐസി 114 വിമാനമാണ് റിയാദില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ലഭിച്ചത്. ടിഷ്യു പേപ്പറില്‍ എഴുതിയ സന്ദേശം ശുചിമുറിയില്‍ നിന്നും ലഭിച്ചതിനു പിന്നാലെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.
ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതരായി ഒരു വശത്തേക്ക് മാറ്റി. ലഗേജുകളെടുക്കാന്‍ യാത്രക്കാരെ അനുവദിച്ചില്ല. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം യാത്രക്കാരെ ടെര്‍മിനലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇന്ത്യന്‍ സമയം 11 മണിക്കാണ് |
|
Full Story
|
|
|
|
|
|
|
| എന്നെ വന്ധ്യംകരണം ചെയ്‌തോളൂ: 10 പീഡനക്കേസിലെ പ്രതിയുടെ ആവശ്യം കേട്ട് അമ്പരന്ന് നിയമവിദഗ്ധര്‍ |
ലണ്ടന്‍: പത്ത് സ്ത്രീകളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ തടവില്‍ കഴിയുന്ന ചൈനീസ് ഗവേഷണ വിദ്യാര്‍ഥി അസുന്‍ഹോ സുവി (28) ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ രാസവന്ധ്യകരണം ആവശ്യപ്പെട്ടു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്താണ് പ്രതി ഈ കുറ്റകൃത്യങ്ങള്‍ നടത്തിയത്. കുറഞ്ഞത് 22 വര്‍ഷം വരെ തടവ് ശിക്ഷ നിലവില്‍ ഇയാള്‍ അനുഭവിക്കണം. ബാക്കി കേസുകളിലെ വിധി വരുന്നതോടെ ശിക്ഷയുടെ കാലാവധി വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുകെയിലും ചൈനയിലുമായി പ്രതി 50 ലേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 24 പേര്‍ അസുന്‍ഹോ സുവി |
|
Full Story
|
|
|
|
|
|
|
| ഹൈസ്ട്രീറ്റുകളില്‍ റിവര്‍ലാന്‍ഡ് 33 സ്‌റ്റോറുകള്‍ അടച്ചുപൂട്ടും |
ലണ്ടന്‍: വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ സാന്നിധ്യമായ റിവര്‍ ഐലന്‍ഡ് ഹൈസ്ട്രീറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ ഒരുങ്ങുന്നു. ഫാഷന്‍ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രാന്‍ഡിന്റെ 33 സ്റ്റോറുകള്‍ ഉടന്‍ അടച്ചുപൂട്ടും. ഇതിനു പുറമെ നിലവില്‍ പ്രവര്‍ത്തിക്കുന്ന 71 സ്റ്റോറുകളുടെ ഭാവി പോലും വാടക വര്‍ധനവ് മൂലം പ്രതിസന്ധിയിലാണ് എന്ന് കമ്പനി അറിയിച്ചു. രാജ്യത്തുടനീളം 230 സ്റ്റോറുകളാണ് റിവര്‍ ഐലന്‍ഡിന് ഉള്ളത്. ഏകദേശം 5,500 ജീവനക്കാര്‍ ഈ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ട്. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതോടെ ഒട്ടറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സ്റ്റോറുകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവിലെ വര്‍ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കമ്പനിയുടെ |
|
Full Story
|
|
|
|
|
|
|
| യുദ്ധവിമാനങ്ങളെ നശിപ്പിച്ച സംഭവം: പലസ്തീന്‍ ആക്ഷനെ യുകെ നിരോധിക്കും |
ലണ്ടന്‍: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ സഹായിക്കാന്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയ ഫലസ്തീന്‍ ആക്ഷനെ യുകെ നിരോധിക്കും. ഫലസ്തീന്‍ ആക്ഷന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ 14 വര്‍ഷം തടവിലാക്കാനാണ് യുകെ സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ ആക്ഷന്റെ രണ്ടു പ്രവര്‍ത്തകര്‍ ഓക്സഫോര്‍ഡ് ഷയറിലെ ബ്രിസ് നോര്‍ട്ടന്‍ വ്യോമസേനാ താവളത്തില്‍ കയറി യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയത്. ഫലസ്തീന്‍ ആക്ഷന്റെ സഹസ്ഥാപകനായ റിച്ചാര്‍ഡ് ബര്‍ണാര്‍ഡിനെ കേസില്‍ ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ ഇസ്രായേലി ആയുധ കമ്പനിയായ എല്‍ബിത്ത് സിസ്റ്റംസിന്റെ ഓഫിസുകള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍- ഇന്ത്യ നയതന്ത്ര വളര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളിലേയും നിയമവിരുദ്ധരുടെ പിന്തുണ അനിവാര്യമെന്ന് കേന്ദ്രനിയമന്ത്രി |
ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വിദേശബന്ധം കൂടുതല്‍ ശക്തികൈവരിച്ച സമയമാണിതെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധം ഇനിയും ഊട്ടിയുറപ്പിക്കാന്‍ നിയമവിദഗ്ദരുടെയും അഭിഭാഷകരുടെയും സംഭാവനകള്‍ അനിവാര്യമാണെന്നും കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഗ് വാള്‍ ലണ്ടനില്‍ പ്രസ്താവിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലിമെന്റ് ഹൗസായ വെസ്റ്റ്മിനിസ്റ്റര്‍ പാലസിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ചടങ്ങില്‍ യു കെ - ഇന്ത്യ ലീഗല്‍ ഫോറം നിയമ മേഖലയിലെ സ്തുത്യര്‍ഹമായ സംഭവനക്ക് മുകുള്‍ റോത്തഗിക്കും അഡ്വ ഹാരിസ് ബീരാന്‍ എം പിക്കും ഏര്‍പ്പെടുത്തിയ പുരസ്‌കാരണങ്ങള്‍ കൈമാറി സംസാരിക്കുകയായിരിന്നു മന്ത്രി. അടുത്തകാലത്ത് ഇന്ത്യയും യു കെയും പുതിയ ഫോറിന്‍ |
|
Full Story
|
|
|
|
| |