Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍- ഇന്ത്യ നയതന്ത്ര വളര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളിലേയും നിയമവിരുദ്ധരുടെ പിന്തുണ അനിവാര്യമെന്ന് കേന്ദ്രനിയമന്ത്രി
reporter

ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വിദേശബന്ധം കൂടുതല്‍ ശക്തികൈവരിച്ച സമയമാണിതെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധം ഇനിയും ഊട്ടിയുറപ്പിക്കാന്‍ നിയമവിദഗ്ദരുടെയും അഭിഭാഷകരുടെയും സംഭാവനകള്‍ അനിവാര്യമാണെന്നും കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഗ് വാള്‍ ലണ്ടനില്‍ പ്രസ്താവിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലിമെന്റ് ഹൗസായ വെസ്റ്റ്മിനിസ്റ്റര്‍ പാലസിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ചടങ്ങില്‍ യു കെ - ഇന്ത്യ ലീഗല്‍ ഫോറം നിയമ മേഖലയിലെ സ്തുത്യര്‍ഹമായ സംഭവനക്ക് മുകുള്‍ റോത്തഗിക്കും അഡ്വ ഹാരിസ് ബീരാന്‍ എം പിക്കും ഏര്‍പ്പെടുത്തിയ പുരസ്‌കാരണങ്ങള്‍ കൈമാറി സംസാരിക്കുകയായിരിന്നു മന്ത്രി. അടുത്തകാലത്ത് ഇന്ത്യയും യു കെയും പുതിയ ഫോറിന്‍ ട്രേഡ് കരാറില്‍ ഒപ്പുവച്ചതോടുകൂടി ഇരു രാജ്യങ്ങള്‍ക്കിടയിലെയും വ്യാപാര ബന്ധം കൂടുതല്‍ ശക്തമാവാനിരിക്കുകയാണെന്നും. അതുവഴി കൂടുതല്‍ അനുബന്ധ കരാറുകളും യഥാര്‍ഥ്യമാവുമെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമ വിദഗ്ദരും അഭിഭാഷക സമൂഹവും രാജ്യത്തിന്റെ വളര്‍ച്ചയോടൊപ്പം നിലയുറപ്പിച്ച് രാഷ്ട്ര താല്പര്യങ്ങളുടെ ഭാഗമാവണമെന്നും ലണ്ടനിലെ അഭിഭാഷക സമൂഹത്തോട് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. നിയമ മേഖലയിലെ സമഗ്ര സംഭവനകള്‍ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മുന്‍ ആറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്കും അഭിഭാഷകരായിരിക്കെ പാര്‍ലിമെന്റ് അംഗമാവുകയും അതുവഴി നിയമ നിര്‍മാണ മേഖലയില്‍ കഴിവ് തെളിയിക്കുകയും ചെയ്തതിനു നല്‍കുന്ന 'എക്‌സൈലന്‍സ് ഇന്‍ പൊളിറ്റിക്കല്‍ ആന്‍ഡ് പബ്ലിക് ലൈഫ്' പുരസ്‌കാരം അഡ്വ. ഹാരിസ് ബീരാന്‍ എം പിക്കും മന്ത്രി കൈമാറി. ചടങ്ങില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം റമീന്ദര്‍ രംഗര്‍ ആസ്ട്രേലിയന്‍ സുപ്രിം കോടതി ജഡ്ജ് റോബര്‍ട്ട് വാന്‍സ്, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത,കേന്ദ്ര നിയമ സെക്രട്ടറി ഡോ. അഞ്ജു രതി റാണ തുടങ്ങിയവര്‍ സംബന്ധിച്ചു. യു കെ - ഇന്ത്യ ലീഗല്‍ ഫോറം പ്രസിഡന്റ് അജിത് മിഷ്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 
Other News in this category

 
 




 
Close Window