Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
ബെംഗളൂരു- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് കാരണം കാണിക്കല്‍ നോട്ടീസ്
reporter

ബെംഗളൂരു : ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ലൈറ്റിന്റെ യാത്രയ്ക്ക് നിശ്ചയിച്ച സമയത്തില്‍ അധികമെടുത്തതിന് എയര്‍ ഇന്ത്യക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). എയര്‍ഇന്ത്യയുടെ എ വണ്‍ 133 ബെംഗളൂരു-ലണ്ടന്‍ ഫ്‌ലൈറ്റ് മേയ് 16-നും 17-നും നടത്തിയ സര്‍വീസാണ് നിശ്ചിതസമയമായ പത്തുമണിക്കൂര്‍ കടന്നതായി കണ്ടെത്തിയത്.

ഇത് സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് നിബന്ധനകളെ ലംഘിക്കുന്നതാണെന്ന് എയര്‍ ഇന്ത്യ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് ഡിജിസിഎ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഹിമാന്‍ഷു ശ്രീവാസ്തവ അയച്ച നോട്ടീസില്‍ പറഞ്ഞു. നിബന്ധനകള്‍ പാലിക്കുന്നതില്‍ എയര്‍ ഇന്ത്യ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് വീഴ്ചയുണ്ടായിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി. ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window