Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍-ഡല്‍ഹി വിമാനം അടിയന്തരമായി റിയാദിലിറക്കി
reporter

റിയാദ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യ എഐസി 114 വിമാനമാണ് റിയാദില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ലഭിച്ചത്. ടിഷ്യു പേപ്പറില്‍ എഴുതിയ സന്ദേശം ശുചിമുറിയില്‍ നിന്നും ലഭിച്ചതിനു പിന്നാലെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതരായി ഒരു വശത്തേക്ക് മാറ്റി. ലഗേജുകളെടുക്കാന്‍ യാത്രക്കാരെ അനുവദിച്ചില്ല. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം യാത്രക്കാരെ ടെര്‍മിനലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇന്ത്യന്‍ സമയം 11 മണിക്കാണ് സംഭവം. പരിശോധന മൂന്നര മണിക്കൂര്‍ നീണ്ടു. പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി, എത്രയും വേഗം വിമാനം യാത്രക്കാരുമായി പുറപ്പെടുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window